താലസീമിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


താലസീമിയ
Other namesതലാസിമിയ, മെഡിറ്ററേനിയൻ അനീമിയ
Delta Beta Thalassemia.jpg
ഡെൽറ്റ ബീറ്റ തലാസിമിയ ബാധിച്ച വ്യക്തിയുടെ രക്തത്തിന്റെ നേർത്ത പടലം
Pronunciation
Specialty[[[Hematology|ഹേമറ്റോളജി]]
Symptomsതളർച്ച എന്നിവ അനുഭവപ്പെട്ടുക, മങ്ങിയ ചർമ്മം, പ്ലീഹയുടെ അമിത വളർച്ച, മഞ്ഞപ്പിത്തം, നിറം കൂടിയ മൂത്രം
Causesജനിതകം (സ്വരൂപ റീസെസ്സിവ്)
Diagnostic methodരക്ത പരിശോധന, ജനിതക പരിശോധന
Treatmentരക്ത നിവേശനം, അയൺ കീലേഷൻ, ഫോളിക് അമ്ലം
Frequency280 ദശലക്ഷം (2015)[1]
Deaths16,800 (2015)

സരൂപ ക്രോമസോമുകളുമായി (Somatic chromosomes) ബന്ധപ്പെട്ടതും തലമുറകളിലൂടെ വ്യാപരിക്കുന്നതും രക്തത്തെ ബാധിക്കുന്നതുമായ ഒരു വൈകല്യമാണ് താലസീമിയ [2] . ഉൽപ്പരിവർത്തനം അല്ലെങ്കിൽ ഒഴിവാക്കൽമൂലം ഗ്ലോബിൻ ജീനിൽ അസാധാരണമായ മാറ്റം ഉണ്ടാവുകയും തൻമൂലം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഗ്ലോബിൻ ശൃംഖലകളിൽ ഒന്നിന്റെ നിർമാണം കുറയുകയും ചെയ്യുന്നു . ഇത് ഹീമോഗ്ലോബിന്റെ ഘടനയിൽ മാറ്റം വരുത്തുകയും വിളർച്ചയ്ക്ക് കാരണമാകുയും ചെയ്യുന്നു.

വർഗ്ഗീകരണം[തിരുത്തുക]

ഹീമോഗ്ലോബിനിൽ മാറ്റം വരുന്ന ശൃംഖലയ്ക്കനുസരിച്ച് താലസീമിയയെ രണ്ടായി തരംതിരിക്കാം; ആൽഫയും ബീറ്റായും. ആൽഫ താലസീമിയയെ നിയന്ത്രിക്കുന്നത് 16 -ാമത്തെ ക്രോമസോമിൽ വളരെ അടുത്തടുത്തായി കാണുന്ന HBA1 , HBA2 എന്നീ ജീനുകളാണ് . മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന നാല് അലീലുകളിൽ ഏതെങ്കിലും ഒന്നോ അതിൽ അധികമോ ജീനുകൾ നഷ്ടപ്പെടുകയോ ഉൽപ്പരിവർത്തനം സംഭവിക്കുകയോ ചെയ്യുന്നതിന്റെ ഫലമായി താലിസീമിയയുടെ തീവ്രതയിൽ വ്യത്യാസം വരുന്നു . എന്നാൽ ബീറ്റാ താലസീമിയയ്ക്കു കാരണം 11 -ാമത്തെ ക്രോമസോമിൽ കാണപ്പെടുന്ന HBB ജീനുകളുടെ നഷ്ടമോ ഉൽപ്പരിവർത്തനമോ ആണ് . താലസീമിയയും അരിവാൾ രോഗവും തമ്മിലുള്ള പ്രധാന വ്യത്യാസം അരിവാൾ രോഗം ഒരു ഗുണാത്മക ( Qualitative ) വൈകല്യമാണെങ്കിൽ ( തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഗ്ലോബിൻ ) താലസീമിയ ഒരു പാരിമാണിക ( Quantitative ) വൈകല്യമാണ് ( കുറഞ്ഞ തോതിലുള്ള ഗ്ലോബിൻ തന്മോത്രകളുടെ നിർമ്മാണം).

അവലംബം[തിരുത്തുക]

  1. GBD 2015 Disease and Injury Incidence and Prevalence, Collaborators. (8 ഒക്ടോബർ 2016). "Global, regional, and national incidence, prevalence, and years lived with disability for 310 diseases and injuries, 1990–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1545–1602. doi:10.1016/S0140-6736(16)31678-6. PMC 5055577. PMID 27733282.
  2. "What Are the Signs and Symptoms of Thalassemias?". NHLBI. 3 ജൂലൈ 2012. മൂലതാളിൽ നിന്നും 16 സെപ്റ്റംബർ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 സെപ്റ്റംബർ 2016.
"https://ml.wikipedia.org/w/index.php?title=താലസീമിയ&oldid=3455186" എന്ന താളിൽനിന്ന് ശേഖരിച്ചത്