താരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മംഗളോയ്ഡ് വംശത്തിൽപ്പെട്ട ഒരു ജനവിഭാഗം. ഇവരിൽ ഭൂരിഭാഗവും അധിവസിക്കുന്നത് ഉത്തർപ്രദേശിലെ നൈനിത്താൾ ജില്ലയിലാണ്. ഹിന്ദുമതവിശ്വാസികളായ ഇവർക്ക് നേപ്പാൾ ‍, തിബത്തൻ ജനതകളുമായി ഒട്ടേറെ സാദൃശ്യങ്ങളുണ്ടെന്ന് നരവംശശാസ്ത്രജ്ഞർ പറയുന്നു. നായാട്ട്, മത്സ്യബന്ധനം, കൃഷി, കന്നുകാലിവളർത്തൽ എന്നിവയാണ് പ്രധാന ജീവനോപാധികൾ. തങ്ങൾ രജപുത്രരാണെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ഇവർക്കിടയിലുണ്ട്. ബഹുഭാര്യാത്വവും പുനർവിവാഹവും അംഗീകരിക്കുന്ന ഇവർ മക്കത്തായ സമ്പ്രദായക്കാരാണ്.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താരു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താരു&oldid=1949475" എന്ന താളിൽനിന്നു ശേഖരിച്ചത്