താരാബായ്
താരാബായ് | |
---|---|
![]() | |
A 1927 depiction of Tarabai in battle by noted Marathi painter M. V. Dhurandhar | |
ജീവിതപങ്കാളി | Rajaram Chhatrapati |
മക്കൾ | |
Shivaji II | |
പിതാവ് | Hambirao Mohite |
മറാത്തയിൽ റീജന്റായി ഭരണം നടത്തിയ വനിതയാണ് താരാബായ് (1675–1761). മറാത്ത ജനറൽ ഹംഭിർ റാവുവിന്റെ മകളും [1] മറാത്ത നേതാവ് ശിവജിയുടെ പുത്രനായ രാജാറാമിന്റെ പത്നിയുമായിരുന്നു താരാബായ്. ഭർത്താവിന്റെ മരണത്തെത്തുടർന്ന്, പ്രായപൂർത്തിയാകാത്ത തന്റെ മകനുവേണ്ടി 1700 മുതൽ ഏഴുവർഷക്കാലം ഇവർ റീജന്റായി ഭരണം നടത്തി. ഈ കാലയളവിൽ മറാത്തരെ സംഘടിപ്പിച്ച് മുഗളൻമാർക്കെതിരെ പോരാട്ടം നടത്താൻ ഇവർക്കു സാധിച്ചു. ഇവരുടെ നേതൃത്വത്തിൽ ബീഹാർ, ഗുജറാത്ത്, അഹമ്മദ് നഗർ എന്നീ മുഗൾ പ്രവിശ്യകളെ ആക്രമിക്കുവാൻ മറാത്തർക്കു കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.
1707-ൽ തന്റെ ഭർത്തൃസഹോദരപുത്രനായ സാഹു, ഭരണത്തിനുവേണ്ടിയുള്ള അവകാശവാദവുമായി എത്തിയത് താരാബായിയെ പ്രതിസന്ധിയിലാക്കി. പേഷ്വ ബാലാജി വിശ്വനാഥിന്റെ പിന്തുണയോടെ എത്തിയ സാഹുവിനെ മറാത്താ രാജാവായി അംഗീകരിക്കുവാൻ താരാബായി ഒടുവിൽ നിർബന്ധിതയായി. അതോടൊപ്പം സതാരയിലെ രാജാവായി തന്റെ പുത്രനെ അംഗീകരിപ്പിക്കുന്നതിൽ ഇവർ വിജയിക്കുകയും ചെയ്തു.
അവലംബം[തിരുത്തുക]
- ↑ Chava.
He married his second son, Rajaram, to the daughter of Hambirrao Mohite, who was later to be the Queen of the Maratha Empire,Maharani Tarabai
Text "Author: Ranjit Desai" ignored (help)
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ താരാബായ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |