താജ് കന്നിമര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vivanta by Taj—Connemara
Taj Connemara in 2007.
Taj Connemara in 2007.
Hotel facts and statistics
Location Chennai, India
Coordinates 13°03′46″N 80°15′41″E / 13.062809°N 80.261508°E / 13.062809; 80.261508Coordinates: 13°03′46″N 80°15′41″E / 13.062809°N 80.261508°E / 13.062809; 80.261508
Address
Opening date 1854 (as the Imperial Hotel)
Management Taj Hotels
No. of rooms 150
of which suites 5
Website vivantabytaj.com

ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ് താജ് കന്നിമര (Taj Connemara). ചെന്നൈയിലെ പ്രസിദ്ധമായ പൈതൃക ഹോട്ടലാണ് ഇത്. [1] താജ് ഗ്രൂപ്പിന്റെ ബിസിനസ്‌ ഹോട്ടൽ വിഭാഗത്തിൽപ്പെട്ട ഈ ഹോട്ടൽ ചെന്നൈ നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലായാണ് കണക്കാക്കുന്നത്. [2]

ചരിത്രം[തിരുത്തുക]

1799-ൽ അർകോട്ട് നവാബിൽനിന്നും ജോൺ ബിന്നി വാങ്ങിയ വീടാണ് താജ് കന്നിമരയുടെ യഥാർത്ഥ സ്ഥലം. [3] ഈ സ്ഥലം പിന്നീട് ടി. സോമസുന്ദര മുടലി വാങ്ങി, 1854-ൽ അതിനെ ട്രിപ്ലിക്കേൻ രത്തിനെവേൽ മുടലിയാറിന്റെ ഉടമസ്ഥതയിൽ ഇമ്പീരിയൽ ഹോട്ടലാക്കി പണിതു, 1886-ൽ അൽബനി എന്ന് പേര് മാറ്റിയ ഹോട്ടൽ മറ്റു രണ്ട് മുടലിയാർ സഹോദരങ്ങൾക്ക് ലീസിനു നൽകി, 1890-ൽ 1881 മുതൽ 1886 വരെ മദ്രാസ്‌ ഗവർണർ ആയിരുന്ന റോബർട്ട്‌ ബോർകെ, ബാരൻ ഓഫ് കന്നിമര പേര് നൽകി ദി കന്നിമര ഹോട്ടലായി, പിന്നീട് സ്പെൻസർസ് ഹോട്ടലുമായി. [3] [4] [5] 1930-കളിൽ സ്പെൻസർസ് ഡയറക്ടർ ആയിരുന്ന ജെയിംസ്‌ സ്റ്റീവൻ ഹോട്ടലിൻറെ നവീകരണ പ്രവർത്തനങ്ങൾ 1934-ൽ ആരംഭിച്ചു 1937-ൽ പൂർത്തിയാക്കി. [6] 1937-ൽ വീണ്ടും തുറന്നപ്പോൾ ആർട്ട്‌ ഡെക്കൊ രൂപമായിരുന്നു. ഹോട്ടലിന്റെ ആദ്യത്തെ പ്രസിദ്ധീകരിച്ച നിരക്ക് പ്രകാരം ഒറ്റ മുറിക്ക് ഒരു ദിവസത്തേക്ക് പ്രാതൽ ഉൾപ്പെടെ 10 രൂപയും എല്ലാ നേരത്തെ ഭക്ഷണങ്ങളും ഉൾപ്പെടെ 17.50 രൂപയുമാണ്.[7]

1984-ൽ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, സ്പെൻസർസ് ഗ്രൂപ്പിൽനിന്നും ഈ ഹോട്ടൽ 100 വർഷത്തേക്ക് ലീസിനെടുത്തു. [3] [8]

സ്ഥാനം[തിരുത്തുക]

ചെന്നൈയിലെ ബിന്നി റോഡിൽ സ്ഥിതിചെയ്യുന്ന താജ് കന്നിമര സ്പെൻസർസ് പ്ലാസ ഷോപ്പിംഗ്‌ മാൾ, മൗണ്ട് റോഡ്‌ എന്നിവയ്ക്കു സമീപമായാണ് സ്ഥിതിചെയ്യുന്നത്. സർക്കാർ മ്യൂസിയം, അപ്പോളോ ആശുപത്രി, എംഎ ചിദംബരം സ്റ്റേഡിയം (ഏകദേശം 3 കിലോമീറ്റർ), യുഎസ് കോൺസുലേറ്റ് (ഏകദേശം 3 കിലോമീറ്റർ), സന്തോം കത്തീഡ്രൽ ബസിലിക്ക, കപാലീശ്വർ ടെമ്പിൾ (ഏകദേശം 7 കിലോമീറ്റർ), ടി നഗർ ഷോപ്പിംഗ്‌ കോമ്പ്ലെക്സ് (ഏകദേശം 6.5 കിലോമീറ്റർ) എന്നിവയും ഹോട്ടലിന്റെ പരിസരത്തായാണ്.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും താജ് കന്നിമരയിലേക്കുള്ള ദൂരം: ഏകദേശം 19 കിലോമീറ്റർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും താജ് കന്നിമരയിലേക്കുള്ള ദൂരം: ഏകദേശം 4 കിലോമീറ്റർ

അവലംബം[തിരുത്തുക]

  1. "Deluxe - India Hotels" (PDF). Worldwide Tours. ശേഖരിച്ചത് 30 August 2016.
  2. "Taj Connemara proud symbol of our tradition". The Hindu. Chennai: The Hindu. 26 August 2008. ശേഖരിച്ചത് 30 August 2016.
  3. 3.0 3.1 3.2 Muthalaly, Shonali (21 April 2016). "Taj Connemara to close down for a year". The Hindu. Chennai: The Hindu. ശേഖരിച്ചത് 30 August 2016.
  4. Kataria, Dayanad. "Inaugural Session" (PDF). Seminar on Conservation of Heritage Buildings/Precincts in Chennai Metropolitan Area. Chennai Metropolitan Development Authority. ശേഖരിച്ചത് 30 August 2016.
  5. Chacko, Philip (January 2011). "Jewel in the Chennai crown". Tata. ശേഖരിച്ചത് 30 August 2016.
  6. "About Vivanta By Taj Connemara". cleartrip.com. ശേഖരിച്ചത് 30 August 2016.
  7. Haripriya, V. (25 August 2008). "Tracing its roots". Ergo 360°. ശേഖരിച്ചത് 30 August 2016.
  8. Ramanathan, Malathi (5 September 2008). "Not just smiles and style". Business Line. Chennai: The Hindu. ശേഖരിച്ചത് 30 August 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താജ്_കന്നിമര&oldid=2698891" എന്ന താളിൽനിന്ന് ശേഖരിച്ചത്