താഖി
| താഖി | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | E. caballus |
| Subspecies: | E. c. przewalskii |
| Trinomial name | |
| Equus caballus przewalskii (I. S. Polyakov, 1881) | |
മദ്ധ്യേഷ്യയിലെ പുൽമേടകളിൽ കണ്ടുവരുന്ന വംശനാശം നേരിടുന്ന ഒരിനം കാട്ടുകുതിരയാണ് '''താഖി''' (മംഗോളിയൻ : ᠲᠠᠬᠢ, താഖി) അല്ലെങ്കിൽ പ്ഷെവൽസ്‌കി കുതിര അല്ലെങ്കിൽ മംഗോളിയൻ കാട്ടുകുതിര (Equus ferus przewalskii അല്ലെങ്കിൽ Equus przevalskii).[1] റഷ്യൻ ഭൂമിശാസ്ത്രജ്ഞനും പര്യവേക്ഷകനുമായ നിക്കോളായ് പ്ഷെവൽസ്‌കി പേരിലാണ് ഇത് അറിയപ്പെടുന്നത്. ഒരുകാലത്ത് തനത് സ്വാഭാവിക ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ച ഇവ 1990-കളിൽ മംഗോളിയയിലും കിഴക്കൻ യൂറോപ്പിലും തിരിച്ചുകൊണ്ടുവരപ്പെട്ടു. ഒരുകാലത്തും മനുഷ്യരാൽ മെരുക്കപ്പെടാത്ത ഒരേ ഒരു കുതിരയിനമാണ് ഇവ.
താഖികളുടെ നിരവധി ജനിതക സവിശേഷതകൾ അവയെ ആധുനിക വളർത്തുകുതിരകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഉദാഹരണത്തിന്, താഖികൾക്ക് 33 ജോഡി ക്രോമസോമുകളാണ് ഉള്ളത് എന്നാൽ വളർത്തുകുതിരകളിൽ 32 ജോഡികളേ ഉള്ളൂ. ഇരുകൂട്ടരുടെയുംവപൊതുപൂർവികനിൽ നിന്ന് 160,000 മുതൽ 38,000 വർഷങ്ങൾക്ക് മുമ്പ് പരസ്പരം വേർപിരിഞ്ഞു എന്നാണ് കരുതപ്പെടുന്നത്. അതായത് കുതിരകൾ മനുഷ്യരാൽ മെരുക്കപ്പെടുന്നതിന് വളരെക്കാലം മുൻപ്.
താഖികൾ വളർത്തുകുതിരകളെക്കാൾ ചെറിയവയും പൊക്കം കുറഞ്ഞവയുമാണ്.122 മുതൽ 142 സെ.മീ. വരെ പൊക്കം വയ്ക്കുന്ന ഇവ ഏകദേശം 300 കിലോ വരെ തൂക്കം വയ്ക്കാറുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Takhi: Holy Animal of Mongolia". International Takhi Group. Archived from the original on 5 August 2016. Retrieved 13 August 2016.