Jump to content

തഹ്മാസ്പ് I

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തഹ്മാസ്പ് I
Tahmasp I in the mountains (detail), by Farrukh Beg
ഇറാനിലെ ഷാ
ഭരണകാലം 23 May 1524 – 25 May 1576
കിരീടധാരണം 2 June 1524
മുൻഗാമി ഇസ്മായിൽ I
പിൻഗാമി ഇസ്മായിൽ II
രാജപ്രതിനിധി
See list
ജീവിതപങ്കാളി Many, among them:
Sultanum Begum
Sultan-Agha Khanum
മക്കൾ
See below
പേര്
Abu'l-Fath Tahmasp (പേർഷ്യൻ: ابوالفتح تهماسب)
പിതാവ് ഇസ്മായിൽ I
മാതാവ് താജ്‌ലു ഖാനും
ഒപ്പ്
മതം Twelver Shia Islam

തഹ്മാസ്പ് I (പേർഷ്യൻ: طهماسب or تهماسب romanized: Ṭahmāsb or تهماسب Tahmâsb; 22 ഫെബ്രുവരി 1514 – 14 മെയ് 1576) 1524 മുതൽ 1576 വരെയുള്ള കാലത്ത് സഫാവിദ് ഇറാന്റെ രണ്ടാമത്തെ ഷാ ആയിരുന്നു. ഇസ്മായിൽ ഒന്നാമന്റെയും അദ്ദേഹത്തിന്റെ പട്ടമഹിഷി താജ്‌ലു ഖാനുമിന്റെയും മൂത്ത മകനായിരുന്നു അദ്ദേഹം. 1524 മെയ് 23 ന് പിതാവിന്റെ മരണശേഷം സിംഹാസനാരോഹണം ചെയ്ത തഹ്മാസ്‌പിന്റെ ഭരണത്തിന്റെ ആദ്യ വർഷങ്ങൾ മുതൽ 1532 വരെ ഖിസിൽബാഷ് നേതാക്കൾ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങളാൽ അടയാളപ്പെടുത്തപ്പെട്ടെങ്കിലും അദ്ദേഹം തന്റെ അധികാരം ഉറപ്പിക്കുകയും ഒരു സമ്പൂർണ്ണ രാജവാഴ്ച ആരംഭിക്കുകയും ചെയ്തു.

താമസിയാതെ ഓട്ടോമൻ സാമ്രാജ്യവുമായി അദ്ദേഹം നടത്തിയ ഒരു നീണ്ട യുദ്ധം മൂന്ന് ഘട്ടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓട്ടോമൻ സുൽത്താൻ, സുലൈമാൻ ദി മാഗ്നിഫിഷ്യന്റ്, തഹ്മാസ്പിന്റെ എതിരാളികളെ സഫാവിദ് സിംഹാസനത്തിൽ അവരോധിക്കാൻ ശ്രമിച്ചു. 1555-ൽ അമസ്യ സമാധാന ഉടമ്പടിയോടെ അവസാനിച്ച യുദ്ധത്തിൽ ഇറാഖ്, കുർദിസ്ഥാന്റെ ഭൂരിഭാഗം, പടിഞ്ഞാറൻ ജോർജിയ എന്നിവിടങ്ങളിൽ ഓട്ടോമനുകൾക്ക് പരമാധികാരം ലഭിച്ചു. ഹെറാത്തിൽ ആവർത്തിച്ച് റെയ്ഡ് നടത്തിയ ബുഖാറയിലെ ഉസ്‌ബെക്കുകളുമായും ഖൊറാസാൻറെ അവകാശത്തെച്ചൊല്ലി തഹ്‌മാസ്‌പിന് തർക്കങ്ങളുണ്ടായിരുന്നു. 1528-ൽ, പതിനാലാമത്തെ വയസ്സിൽ, ജാം യുദ്ധത്തിൽ ശത്രുവിഭാഗത്തിന് അറിവില്ലാത്ത പീരങ്കികൾ ഉപയോഗിച്ച് അദ്ദേഹം ഉസ്ബെക്കുകളെ പരാജയപ്പെടുത്തി.

കലയുടെ ഒരു രക്ഷാധികാരിത്വം ഏറ്റെടുത്തിരുന്ന തഹ്മാസ്പ്, കൂടാതെ സ്വയം ഒരു മികച്ച ചിത്രകാരനുമായിരുന്നു. ചിത്രകാരന്മാർക്കും കാലിഗ്രാഫർമാർക്കും കവികൾക്കും വേണ്ടി അദ്ദേഹം ഒരു രാജകീയ ഭവനം നിർമ്മിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഭരണകാലത്ത് കവികൾ നിന്ദിക്കപ്പെടുകയും പലരെയും അകറ്റിനിർത്തുകയും അവരെ മുഗൾ കൊട്ടാരത്തിലേക്ക് നാടുകടത്തുകയും ചെയ്തു. തഹ്മാസ്‌പ് തന്റെ മതഭക്തിക്കും ഇസ്‌ലാമിലെ ഷിയാ ശാഖയോടുള്ള തീക്ഷ്ണമായ മതഭക്തിയ്ക്കും പേരുകേട്ട വ്യക്തിയാണ്. അദ്ദേഹം പുരോഹിതർക്ക് നിരവധി പദവികൾ നൽകുകയും നിയമപരവും ഭരണപരവുമായ വിഷയങ്ങളിൽ ഇടപെടുവാൻ അവരെ അനുവദിക്കുകയും ചെയ്തു. 1544-ൽ മുഗൾ ചക്രവർത്തിയായ ഹുമയൂണിന് ഇന്ത്യയിൽ തന്റെ സിംഹാസനം തിരിച്ചുപിടിക്കാനുള്ള സൈനിക സഹായത്തിന് പകരമായി ഷിയാമതം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നിരുന്നാലും, റിപ്പബ്ലിക് ഓഫ് വെനീസിലെ ക്രിസ്ത്യൻ ശക്തികളുമായും ഓട്ടോമൻ സാമ്രാജ്യത്തിന്റെ എതിരാളികളായ ഹബ്സ്ബർഗ് രാജവാഴ്ചയുമായും തഹ്മാസ്പ് അപ്പോഴും  സഖ്യങ്ങൾക്കായി ചർച്ചകൾ നടത്തിയിരുന്നു.

മരണത്തിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ പിന്തുടർച്ചയ്ക്കായി തർക്കങ്ങൾ ഉടലെടുത്തിരുന്നു. 1576 മെയ് 14-ന് തഹ്മാസ്പ് മരിച്ചപ്പോൾ, ഒരു ആഭ്യന്തരയുദ്ധം രാജകുടുംബത്തിലെ മിക്കവരുടെയും മരണത്തിലേക്ക് നയിച്ചു. ഏതാണ്ട് അമ്പത്തിരണ്ട് വർഷത്തെ തഹ്മാസ്പിന്റെ സുദീർഘമായ ഭരണം സഫാവിദ് രാജവംശത്തിലെ ഏറ്റവും നീളമേറിയതാണ്. സമകാലിക പാശ്ചാത്യ വിവരണങ്ങൾ വിമർശനാത്മകമായിരുന്നെങ്കിലും, ആധുനിക ചരിത്രകാരന്മാർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്, പിതാവിന്റെ സാമ്രാജ്യം പരിപാലിക്കുകയും വിപുലീകരിക്കുകയും ചെയ്ത ധീരനും സമർത്ഥനുമായ ഒരു സൈന്യാധിപൻ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ ഭരണകാലം സഫാവിദുകളുടെ പ്രത്യയശാസ്ത്രപരമായ നയത്തിൽ ഒരു മാറ്റം ദർശിച്ചു; തുർക്കോമൻ ഖ്വിസിൽബാഷ് ഗോത്രങ്ങൾ തന്റെ പിതാവിനെ ഒരു മിശിഹാ അല്ലെങ്കിൽ രക്ഷകനായി ആരാധിക്കുന്നത് അദ്ദേഹം അവസാനിപ്പിക്കുകയും പകരം ഭക്തനും യാഥാസ്ഥിതികനുമായ ഒരു ഷിയ ഭരണാധികാരിയുടേതായ ഒരു പൊതു പ്രതിച്ഛായ സ്ഥാപിക്കുകയും ചെയ്തു.

പശ്ചാത്തലം[തിരുത്തുക]

കുർദിഷ് വംശജരായ[1] സഫാവിദ് രാജവംശത്തിലെ രണ്ടാമത്തെ ഷാ ആയിരുന്നു തഹ്മാസ്പ്, അവർ അർദാബിലിൽ കേന്ദ്രീകരിച്ചിരുന്ന സഫാവിദ് ക്രമം എന്നറിയപ്പെടുന്ന സൂഫി താരിഖയുടെ (സൂഫിസത്തിന്റെ ഒരു ശാഖ) ഷെയ്ഖുകളായിരുന്നു.[2]

മുൻകാലജീവിതം[തിരുത്തുക]

തഹ്‌മാസ്‌പ് മിർസ എന്ന ചുരുക്കപ്പേരുള്ള അബുൽ-ഫത്ത് തഹ്‌മാസ്‌പ് മിർസ,[3] 1514 ഫെബ്രുവരി 22-ന് ഇസ്‌ഫഹാനിനടുത്തുള്ള ഷഹാബാദ് ഗ്രാമത്തിൽ ഇസ്മായിൽ ഒന്നാമന്റെയും അദ്ദേഹത്തിന്റെ പട്ടമഹിഷി താജ്‌ലു ഖാനത്തിന്റെയും മൂത്ത മകനായി ജനിച്ചു.[4] ഇറാനിയൻ നഖലുകൾ (കോഫിഹൗസ് കഥാകാരന്മാർ) പറയുന്ന വിവരണമനുസരിച്ച്, തഹ്മാസ്‌പിന്റെ ജനന രാത്രിയിൽ, കാറ്റും മഴയും മിന്നലുമായി ഒരു കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെട്ടുവത്രേ.

1516-ൽ തഹ്‌മാസ്‌പ് മിർസയ്ക്ക് രണ്ട് വയസ്സുള്ളപ്പോൾ, ഇസ്‌മായലിൻറെ കൽപ്പന പ്രകാരം ഖൊറാസാൻ പ്രവിശ്യ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലേയ്ക്ക് മാറി.[3] ഖൊറാസാൻ പോലുള്ള ഒരു പ്രധാന പ്രവിശ്യ ഭരിക്കാൻ ഒരു പരമാധികാരിയുടെ മൂത്ത പുത്രനെ നിയമിക്കുന്നതായ ടർക്കോ-മംഗോളിയൻ പാരമ്പര്യം പിന്തുടർന്നുവന്ന സഫാവിദിന്റെ സാമ്രാജ്യത്വ പ്രത്യയശാസ്ത്രത്തെ തിമൂറിഡ് രാജവംശത്തിലേക്ക് നീക്കാനായാണ് പ്രത്യേകമായി ഈ നിയമനം നടത്തിയത്. ഈ പ്രധാന പ്രവിശ്യയുടെ കേന്ദ്രഭാഗമായ ഹെറാത്ത് നഗരം, പതിനാറാം നൂറ്റാണ്ടിലുടനീളം സഫാവിദ് കിരീടാവകാശികളെ വളർത്തുകയും പരിശീലിപ്പിക്കുകയും വിദ്യാഭ്യാസം ചെയ്യുകയും ചെയ്ത ഒരു നഗരമായി മാറിയിരുന്നു.[5]

അവലംബം[തിരുത്തുക]

  1. Amoretti & Matthee 2009.
  2. Matthee 2008.
  3. 3.0 3.1 Mitchell 2009a, പുറം. 58.
  4. Mitchell 2009b.
  5. Mitchell 2009a, പുറം. 59.
"https://ml.wikipedia.org/w/index.php?title=തഹ്മാസ്പ്_I&oldid=3824895" എന്ന താളിൽനിന്ന് ശേഖരിച്ചത്