തവിട്ട് മരത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തവിട്ട് മരത്തവള
ശാസ്ത്രീയ വർഗ്ഗീകരണം edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Amphibia
Order: Anura
Family: Rhacophoridae
Genus: Polypedates
Species:
P. maculatus
Binomial name
Polypedates maculatus
(J.E.Gray, 1830)
Synonyms
  • Hyla maculata J.E.Gray, 1930
  • Rhacophorus maculatus (J.E.Gray, 1830)
  • Polypedates himalayensis (Annandale, 1912)
Polypedates maculatus, Indian tree frog, പകൽ നേരം വിശ്രമത്തിൽ, പാലക്കാട് നിന്നും

തെക്കനേഷ്യൻ രാജ്യങ്ങളിൽ അധിവസിയ്ക്കുന്ന ഒരിനം മരത്തവള വർഗ്ഗമാണ് തവിട്ട് മരത്തവള . പോളിപിഡേറ്റസ് മക്കുലേറ്റസ് (Polypedates maculatus,) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിൻ്റെ ഇംഗ്ലീഷ് പേര് കോമൺ ഇൻഡ്യൻ ട്രീ ഫ്രോഗ് എന്നാണ്.(Indian tree frog or Chunam tree frog)

7-8 സെൻ്റീമീറ്റർ വരെ നീളം വരുന്ന ഇവ പ്രധാനമായും തവിട്ട് / ചാരനിറങ്ങളിലാണ് കാണപ്പെടുക .എന്നാൽ ചില സന്ദർഭങ്ങളിൽ മഞ്ഞ, വെളുപ്പ് തുടങ്ങി വിവിധ വർണ്ണങ്ങളിൽ ഇവ കാണപ്പെടുന്നു.

നനവാർന്ന ഇലപൊഴിയും കാടുകൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലും പട്ടണങ്ങളിൽപ്പോലും ഇവ അധിവസിയ്ക്കുന്നു. ചൂടു കൂടുതലുള്ള സന്ദർഭങ്ങളിൽ ഇവ വീടുകളുടെ ടോയ്‌ലെറ്റുകളിൽ തണുപ്പ് തേടി എത്താറുണ്ട്. പകൽനേരങ്ങളിൽ വിശ്രമിയ്ക്കുന്ന ഇവ ,ചിലപ്പോൾ കൂട്ടമായും കാണപ്പെടാറുണ്ട്.

ഈ തവള വർഗ്ഗത്തെ ആദ്യമായി ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത് 1830 ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോൺ എഡ്വേർഡ് ഗ്രേ ആണ്.

  1. Dutta, S., et al. (2004). Polypedates maculatus. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. Downloaded on 04 June 2013.
"https://ml.wikipedia.org/w/index.php?title=തവിട്ട്_മരത്തവള&oldid=3531002" എന്ന താളിൽനിന്ന് ശേഖരിച്ചത്