തവിടൻ ബുൾബുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തവിടൻ ബുൾബുൾ
White-browed Bulbul
White-browed Bulbul (Pycnonotus luteolus) in Kawal WS, AP W IMG 1945.jpg
(കാവൽ വന്യജീവി സങ്കേതത്തിൽ നിന്നും, ഇന്ത്യ)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Pycnonotidae
ജനുസ്സ്: Pycnonotus
വർഗ്ഗം: P. luteolus
ശാസ്ത്രീയ നാമം
Pycnonotus luteolus
(Lesson, 1841)

നാട്ടുബുൾബുൾ, ഇരട്ടത്തലച്ചി എന്നിവയ്ക്കു പുറമേ കേരളത്തിൽ കണ്ടു വരുന്ന ഒരിനം ബുൾബുളാണ് തവിടൻ ബുൾബുൾ. ഇംഗ്ല്ലീഷ്:White browed Bulbul. ശാസ്ത്രീയ നാമം : Pycnonotus luteolus ശരീരത്തിനു മുകൾ ഭാഗമെല്ലാം മഞ്ഞയും പച്ചയും കലർന്ന തവിട്ടു നിറം. അടിവശം പൊതുവേ ഇളം മഞ്ഞ; താടി, തൊണ്ട, നെറ്റി ഇവ വെള്ള. കണ്ണിനു മുകളിൽ പുരികം പോലെ കാണപ്പെടുന്ന ഒരു വെള്ള വരയും ഉണ്ട്.

ഭക്ഷണം, പ്രജനന കാലം, കൂടു കെട്ടുന്നയിടങ്ങൾ ഇവയെല്ലാം മറ്റു ബുൾബുളുകളെ പോലെ തന്നെ. രണ്ടു മുട്ടകളാണ് സാധാരണ ഇടാറ്‌. നീണ്ടുരുണ്ട മുട്ടകളിൽ ഊത നിറം കലർന്ന പൊട്ടുകളുണ്ടാവും. തവിടന് വരണ്ട പ്രദേശങ്ങളിലുള്ള കുറ്റിക്കാടുകളാണ് കൂടുതൽ ഇഷ്ടം.[2]

കേൾക്കാൻ ഇമ്പമുള്ളതാണ് ശബ്ദം.

അവലംബം[തിരുത്തുക]

  1. BirdLife International (2011). "Pycnonotus luteolus". IUCN Red List of Threatened Species. Version 3.1. International Union for Conservation of Nature. 
  2. കേരളത്തിലെ പക്ഷികൾ-ഇന്ദുചൂഡൻ (കേരള സാഹിത്യ അക്കാദമി തൃശൂർ)

കൂടുതൽ ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തവിടൻ_ബുൾബുൾ&oldid=1714391" എന്ന താളിൽനിന്നു ശേഖരിച്ചത്