മാക്കാച്ചിക്കാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തവളവായൻ കിളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മാക്കാച്ചിക്കാട
SriLankaFrogmouths.jpg
ഒരു ജോഡി മക്കാച്ചിക്കാടകൾ അവയുടെ പകത്സമയ വിശ്രമത്തിൽ.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
B. moniliger
ശാസ്ത്രീയ നാമം
Batrachostomus moniliger
Blyth, 1849

പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തും, ശ്രീലങ്കയിലും കാണപ്പെടുന്ന രാത്രിഞ്ചരനായ ഒരു പറവയാണ് മാക്കാച്ചിക്കാട.[1] [2][3][4] രാത്രി സഞ്ചാരിയായതിനാൽ ഇവയെ പകൽ കണ്ടെത്തുക വളരെ പ്രയാസമാണ്. തട്ടേക്കാട്,അരിപ്പ, റോസ് മല, പറമ്പികുളം, തേക്കടി എന്നിവടങ്ങളിൽ ഇവയെ ചുരുക്കമായി കാണാൻ കഴിയും. നന്നായി കാണാൻ കഴിയുന്നത് തട്ടേക്കാടാണ്. നിത്യഹരിതവനങ്ങളിലും ഇലപൊഴിയും ഈർപ്പ വനങ്ങളിലും മാക്കാച്ചികാട ജീവിക്കുന്നു. വലിയ സൗന്ദര്യമൊന്നുമില്ലാത്ത ഇവയെ ഇംഗ്ലീഷിൽ സിലോൺ ഫ്രോഗ് മൗത്ത് (Ceylon Frogmouth) എന്നു വിളിക്കുന്നു. മക്കാച്ചിക്കാടകളിൽ ആണിനു കാപ്പി കലർന്ന ചാര നിറമാണ്. പെണ്ണിനു ചെങ്കൽ നിറമാണ്. രണ്ടിന്റേയും ശരീരത്തിൽ അടയാളങ്ങളുണ്ടായിരിക്കും. എന്നാൽ പിടയ്ക്ക് പാടുകൾ കൂടുതലായിരിക്കും. മക്കാച്ചിക്കാടയുടെ വായ തവളയുടെ വായ് പോലെ അകലമുള്ളതാണ്. അതിനാൽ തവളവായൻ എന്ന പേരിലും ഇവ അറിയപ്പെടും. കാലുകൾ നന്നേ കുറുകയതാണ്. വാ തുറന്ന് പറന്നാണ് മാക്കാച്ചികാട ഇരയെ പിടിക്കുന്നത്. ചെറുപ്രാണികൾ, ഷഡ്പദങ്ങൾ എന്നിവയാണ് മുഖ്യ ആഹാരം. മരത്തിൽ തന്നെയാണ് ഇവ കൂടുകൂട്ടുന്നത്. ഉണങ്ങിയ മരച്ചില്ലകളിൽ കരിയിലയോടു ചേർന്നാവും മിക്കവാറും പകലുകളിൽ വിശ്രമിക്കുന്നത്. മക്കാച്ചിക്കാടകൾ എണ്ണത്തിൽ വളരെക്കുറവാണ്.

ചിത്രശാല[തിരുത്തുക]

മാക്കാച്ചിക്കാട, തട്ടേക്കാട്
Sri Lanka frogmouth thattekkad
Ceylon frog mouth .jpg

അവലംബം[തിരുത്തുക]

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 485–486. ISBN 978-81-7690-251-9. |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാക്കാച്ചിക്കാട&oldid=3386631" എന്ന താളിൽനിന്ന് ശേഖരിച്ചത്