തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°2′4″N 76°49′51″E / 9.03444°N 76.83083°E |
പേരുകൾ | |
മറ്റു പേരുകൾ: | കൊന്നറോട്ട് ക്ഷേത്രം |
ദേവനാഗിരി: | तलवूर |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കൊല്ലം |
പ്രദേശം: | തലവൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ദുർഗ്ഗ |
പ്രധാന ഉത്സവങ്ങൾ: | കുംഭമാസത്തിലെ പൂരം |
ക്ഷേത്രങ്ങൾ: | ഒന്ന് |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | ലഭ്യമല്ല |
ക്ഷേത്രഭരണസമിതി: | തൃക്കൊന്നമർക്കോട് ദേവസ്വം,തലവൂർ |
ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ദുർഗാ ദേവി ക്ഷേത്രമാണു തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാ ദേവി ക്ഷേത്രം. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ തലവൂർ ഗ്രാമത്തിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുന്നിക്കോട് - പട്ടാഴി പാതയിൽ കുന്നിക്കോട്ടു നിന്നും 3 കിലോമീറ്റർ മാറിയാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുര മർദ്ദിനി ഭാവത്തിലുള്ള ദുർഗ്ഗയാണു ഇവിടുത്തെ പ്രതിഷ്ഠ.[അവലംബം ആവശ്യമാണ്]
പേരിനു പിന്നിൽ
[തിരുത്തുക]തലവന്മാരുടെ ഊരായിരുന്നു തലവൂർ. ദാരികനിഗ്രഹം എന്ന തിരു കൊലയുടെ ശബ്ദം കേട്ട ഇടം എന്ന അർത്ഥത്തിൽ തൃക്കൊന്നമർക്കോട് എന്ന പേര് ലഭിച്ചത്. കോട് എന്ന സ്ഥലത്തിന് സ്ഥലം എന്നർത്ഥമുണ്ട്.
ദുർഗ
[തിരുത്തുക]ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ രൗദ്ര രൂപമാണ് ദുർഗാദേവി. മഹിഷാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ് വിശ്വാസം . പതിനാറ് കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗയെ കണക്കാക്കുന്നത്.
മൂലക്ഷേത്രം
[തിരുത്തുക]തലവൂർ ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഭൂതത്താൻ മുകളിലാണ്. ക്ഷേത്രത്തോട് ചേർന്ന് കുന്നിൻ മുകളിലാണ് ഇത്. പണ്ട് ഘോരവനമായിരുന്ന ഇവിടെ ദേവീസാന്നിധ്യം ആദ്യം അനുഭവിച്ചറിഞ്ഞത് പുല്ലുപറിക്കാനെത്തിയ താഴ്ന്ന ജാതിയിൽ പെട്ടവരായിരുന്നു. വലിയ കുന്നും ഘോരവനമുമായതിനാൽ ഇവിടെയെത്താൻ ഭക്തർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് താഴ്വാരത്ത് ക്ഷേത്രം പണിയുകയായിരുന്നു.
മറ്റു ഉപ ദേവാലയങ്ങൾ
[തിരുത്തുക]- ഗണപതി
- മുരുകൻ
- യക്ഷി നട
- രക്ഷസ്സ്
- സർപ്പക്കാവ് - നാഗരാജാവ്, നാഗയക്ഷി
- യോഗീശ്വരൻ
- നവഗ്രഹങ്ങൾ
പ്രധാന ചടങ്ങുകൾ
[തിരുത്തുക]- തലവൂർ പൂരം (കുംഭ മാസത്തിലെ പൂരം നാൾ)
- തലവൂർ പൊങ്കാല (മകര മാസത്തിലെ ആദ്യ ഞായറാഴ്ച)
- തൈപ്പൂയ മഹോത്സവം
- നവരാത്രി ഉത്സവം-വിദ്യാരംഭം
- ഷഷ്ഠി വ്രതം
- നാരങ്ങാവിളക്ക് (മലയാളമാസത്തിലെ ആദ്യ ഞായറാഴ്ച)
- വിളക്കുപൂജ (മലയാളമാസത്തിലെ അവസാന വെള്ളിയാഴ്ച)
- രാമായണ മാസാചരണം (മണ്ഡലചിറപ്പ് മഹോത്സവം)
- നവരാത്രി ഉത്സവം
തലവൂർ പൂരം
[തിരുത്തുക]ചരിത്ര പ്രസിദ്ധമായ തലവൂർ പൂരം നടക്കുന്നതു ഈ ക്ഷേത്രത്തിലാണു്. കുംഭ മാസത്തിലെ പൂരം നാളിലാണു ഈ ഉത്സവം കൊണ്ടാടുന്നത്.
ദേവീക്ഷേത്രസന്നിധിയിൽ കുംഭമാസത്തിൽ നാട്ടുകാർ ഒത്തുകൂടി "കീഴ്പ്പതിവുപോൽ പതിവടിയന്തരങ്ങൾ നടത്തിക്കൊള്ളാം" എന്ന് പ്രതിജ്ഞ ചെയ്തു പിരിയുന്നതോടെയാണ് പൂരത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കുക. നാട്ടുപ്രമാണികളുടെ സാന്നിധ്യത്തിൽ തെക്കും വടക്കും ചേരികളുടെ പ്രതിനിധികളായി 12 പേർ വീതം ഇരു വശങ്ങളിലുമായി നിന്ന് കരവിളിച്ച് നടത്തുന്ന ചടങ്ങ് ആർപ്പുവിളികളും ആരവങ്ങളുമായി പിരിയുന്നു. തുടർന്ന് ദേവി തന്റെ പിറന്നാളിന് നാട്ടുകാരെ ക്ഷണിക്കാനെത്തുന്നതാണ് പറയിടീൽ ചടങ്ങ്. ഉത്സവത്തിനും തിരുന്നാളിനും വരുന്ന ചെലവ് വഹിക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. ധാന്യത്തിന്റെയോ സമ്പാദ്യത്തിന്റെയോ ഒരു ഭാഗം അതിനുവേണ്ടി അവർ ദേവിക്ക് സമർപ്പിക്കുന്നു. നാടുകണ്ട്, 20ഓളം ദിവസം നീണ്ടതാണ് പറയിടീൽ ചടങ്ങ്. നാടുകണ്ട് തിരിച്ചെത്തുന്ന ദേവിക്കു മുൻപിൽ അധികം വൈകാതെ ഉത്സവം അരങ്ങേറുന്നു.
പത്തു ദിവസം നീണ്ട ഉത്സവത്തിന്റെ ആദ്യ ഏഴ് ദിവസം സപ്താഹാദികളാണ്. എട്ട്, ഒൻപത്, പത്ത് (മകം, പൂരം, ഉത്രം) ദിവസങ്ങളിലാണ് യഥാർത്ഥ ഉത്സവം അരങ്ങേറുന്നത്. പൂരം ദിവസം വമ്പിച്ച ഘോഷയാത്രയും, വെടിക്കെട്ടും അരങ്ങേറുന്നു. തലവൂർ ദേശത്തിന്റെ പ്രസിദ്ധി വർദ്ധിപ്പിച്ചതിൽ വെടിക്കെട്ടിന് നിർണ്ണായക സ്ഥാനമാണുള്ളത്.
മൈലം, കിടങ്ങയിൽ ക്ഷേത്രങ്ങളുമായുള്ള ബന്ധം
[തിരുത്തുക]ഒരു നേർവര വരച്ചാൽ മൂന്ന് ദേവി ക്ഷേത്രങ്ങൾ ഒരേ വരയിൽ. ദാരികനിഗ്രഹം തൃക്കൊന്നമർന്ന് കിടുങ്ങിയ കിടങ്ങയിൽ ക്ഷേത്രവും, തൃക്കൊന്നമർന്ന കേട്ട തൃക്കൊന്നമർക്കോടും തൃക്കൊന്നമർന്ന മൈലം തൃക്കൊന്നമർക്കാവുമാണ് ഈ ക്ഷേത്രങ്ങൾ. തലവൂർ പ്രദേശത്തിന്റെ അടുത്തടുത്ത പ്രദേശങ്ങളായ കുന്നിക്കോട്, മൈലം എന്നിവിടങ്ങളിലാണ് ഈ ക്ഷേത്രങ്ങൾ. പരസ്പരം സഹോദരീഭാവമാണ് ഇവർ തമ്മിലെന്നാണ് പ്രാദേശികരുടെ വിശ്വാസം.
തലവൂർ പൂരം തിരുന്നാൾ ദിവസം രാത്രിയിൽ മൈലം ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞാൽ മേൽശാന്തി ഉടൻ നടയടച്ച് ദേവീസാന്നിദ്ധ്യത്തെ ആവാഹിച്ച് പൂരം കൂടാനായി തലവൂരെത്തുന്നു. രാത്രിയിലെ എഴുന്നെള്ളത്തിന് ദേവീതിടമ്പുമായി മൈലം ദേവിയുടെ സാന്നിദ്ധ്യത്തിൽ ആനപ്പുറത്ത് ഏറുന്നത് അദ്ദേഹമാണ്. തുടർന്ന് മൂലക്ഷേത്രമായ ഭൂതത്താൻ മുകളിലേക്ക് ഭൂതഗണങ്ങളുടെയൊപ്പം ആനയിക്കുന്നു. ഈ സമയം അനുജത്തി ഭാവത്തിൽ കിടങ്ങയിൽ ഭഗവതി തയ്യാറെടുപ്പുകളുമായി അവിടെയുണ്ടാകുമെന്നാണ് വിശ്വാസം. ജ്യേഷ്ഠത്തി ഭാവത്തിൽ നിലകൊള്ളുന്ന തലവൂർ, മൈലം ഭഗവതികൾക്ക് പുറം തിരിഞ്ഞിരിക്കുന്ന വിഷമം കൊണ്ട് കിഴക്കോട്ട് മൂന്ന് തവണ പ്രതിഷ്ഠ നടത്തിയിട്ടും കിടങ്ങയിൽ ദേവി വടക്കോട്ട് ദർശനമായി ഇരുന്നു എന്നാണ് ഐതിഹ്യം.
ക്ഷേത്ര ഉടമസ്ഥതയിലുള്ള മറ്റ് ക്ഷേത്രങ്ങളും സ്ഥാപനങ്ങളും
[തിരുത്തുക]- അരിങങ്ട ദുർഗാ ദേവി ക്ഷേത്രം
- ഭൂതത്താൻ മുകൾ ക്ഷേത്രം
- തലവൂർ ദേവി വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
- തലവൂർ ദേവി വിലാസം ഇംഗ്ലീഷ് മീഡിയം എൽ പീ സ്കൂൾ
- തലവൂർ ദേവി വിലാസം T.T.I
- ശ്രീദുർഗാ ഓഡിറ്റോറിയം
- തീർഥാടക വിശ്രമ കേന്ദ്രം
കാണുക
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]തിരുവതാംകൂർ പട നായകൻമാരായിരുന്ന പൂന്നി നായൻമാരുടെ കുല ദേവതയാണ് അക്കാലത്തെ വലിയ അഭ്യന്തര പ്രശ്നം മൂലം രാജാവിൻ്റെ നിർദേശ പ്രകാരം കുടുംബ സമേതം ചെമ്പകശ്ശേരിയിലേക്ക് നാട് കടക്കുകയും ചെമ്പകശ്ശേരി രാജാവ് പ്രത്യേക പരിചരണവും ഭൂമിയും നൽകി ആചരിച്ചു ചെമ്പകശ്ശേരി കരുമാടി കണ്യ കോണിൽ വര്യന്തറ എന്ന കുടുംബമായി പിന്നീട് തിരികെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആയില്ല എന്നും കുടുംബ കാർന്നവന്മാർ പറയുന്നു
[തിരുത്തുക]e