തലയാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് നിന്നും 40 കിലോമീറ്റർ വടക്കുകിഴക്കായി വയനാടൻ മലനിരകൾക്കടുത്തുള്ള ഒരു ഗ്രാമമാണ് തലയാട്(ഇംഗ്ലീഷ്: Thalayad).ജല വൈദ്യുത പദ്ധതിയായ കക്കയം ഡാം തലയാട് നിന്നും 23

കിലോമീറ്റർ അകലെയാണ്.പനങ്ങാട് പഞ്ചായത്തിൽ പെട്ട സ്ഥലം അണ് തലയാട്. കോഴിക്കോട് നിന്ന് ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക് വഴി തലയട് എത്തിച്ചേരാം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അയ കക്കയം വയലട തുടങ്ങിയവ സമീപത്താണ്.പൂനൂർ പുഴയുടെ ഉത്ഭവ സ്ഥാനമായ "തലയാറ് "എന്നത് ലോപിച്ചു തലയാട് ആയി മാറിയതാണ്.
"https://ml.wikipedia.org/w/index.php?title=തലയാട്&oldid=3953680" എന്ന താളിൽനിന്ന് ശേഖരിച്ചത്