ഉള്ളടക്കത്തിലേക്ക് പോവുക

തലനാട് ഗ്രാമ്പൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മീനച്ചിൽ താലൂക്കിലെ തലനാട് ഗ്രാമപ്പഞ്ചായത്ത് മേഖലയിൽ കൃഷിചെയ്യുന്ന ഒരിനം ഗ്രാമ്പൂ അഥവാ കരയാമ്പൂവാണ് തലനാട് ഗ്രാമ്പൂ[1][2]. സമുദ്രനിരപ്പിൽനിന്നും 3000 അടി ഉയരത്തിൽ ഗ്രാമ്പൂ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഇതിന് ഉണങ്ങിയാൽ ഇരുണ്ട സ്വർണ്ണവർണ്ണവും എണ്ണസമ്പുഷ്ടവുമാണ്. തലനാട് ഇനം ഗ്രാമ്പൂ ചെടികൾ തലനാട് പഞ്ചായത്തിലെ 130 ഹെക്ടർ സ്ഥലത്തായി കൃഷിചെയ്യുന്നുണ്ട്.

ഈ പ്രത്യേകതകൾ ഇവിടത്തെ ഗ്രാമ്പൂവിന്റെ സുഗന്ധം, രുചി, നിറം, ഔഷധഗുണം എന്നിവ വർധിപ്പിക്കുന്നു. ഡിസംബർ-ജനുവരിയാണ് വിളവെടുപ്പ്. ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തിടനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും തലനാടൻ ഗ്രാമ്പൂ കൃഷി ചെയ്യുന്നു.

ഭൗമസൂചിക പദവി

[തിരുത്തുക]

2025 ൽ ഭൗമസൂചിക പദവി ലഭിച്ചു. സവിശേഷ വിളകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഈ പദവി, കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിങ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ കൂട്ടായശ്രമഫലമായാണ് ലഭിച്ചത്.[3]

തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിങ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി

[തിരുത്തുക]

തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിങ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി 'തലനാടൻ ഗ്രാമ്പൂ' എന്ന ബ്രാൻഡിൽ ഇത് വിപണിയിൽ എത്തിക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. ↑ Aiswarya R, Nair. krishijagran. Aiswarya http://www.krishijagran.com/agriculture-world/kerala-state-government-has-given-sanction-to-launch-thalanad-clove-for-gi-tag/. Retrieved 8 ജൂലൈ 2020. {{cite web}}: Missing or empty |title= (help)
  2. ↑ Mathrubhumi, Daily. "ഭൗമസൂചികാ പദവിക്കായി തലനാട് ഗ്രാമ്പൂ ..." Mathrubhumi. Mathrubhumi. Archived from the original on 2020-07-12. Retrieved 12 ജൂലൈ 2020.
  3. ↑ https://www.mathrubhumi.com/agriculture/news/thalanadu-clove-get-geographical-indication-gi-tag-1.10481981
"https://ml.wikipedia.org/w/index.php?title=തലനാട്_ഗ്രാമ്പൂ&oldid=4512734" എന്ന താളിൽനിന്ന് ശേഖരിച്ചത്