തലക്കരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ രാജഭരണകാലത്ത് പ്രജകളിൽ നിന്ന് ഈടാക്കിയിരുന്ന ഒരു നികുതിയാണു തലക്കരം. പുരുഷൻമാരിൽനിന്ന് ഈടാക്കിയിരുന്ന നികുതിക്ക് തലക്കരമെന്നും, തിരുവിതാംകൂർ രാജ്യത്ത് സ്ത്രീകളിൽ നിന്നുള്ളതിന് മുലക്കരം[1] എന്നും പറഞ്ഞിരുന്നു. ഈഴവർ മുതൽ താഴോട്ടുള്ള ജാതികളിൽ നിന്നാണ് ഇത്തരം കരങ്ങൾ പിരിച്ചിരുന്നത്.

കണ്ണിൽക്കണ്ടതിനെല്ലാമുണ്ടായിരുന്നു നികുതി. അധ്വാനിക്കുന്ന ജനവിഭാഗം പാടുപെട്ട് എന്തെങ്കിലുമുണ്ടാക്കിയാൽ അത് തട്ടിയെടുക്കുന്നതിന് എല്ലാ വിശേഷാവസരങ്ങളും ഉപയോഗിക്കാറുണ്ടായിരുന്നു

എന്നാണ് ഇത്തരം നികുതികളെക്കുറിച്ച് ശാമുവൽ മറ്റിയർ രേഖപ്പെടുത്തിയിട്ടുള്ളത്[അവലംബം ആവശ്യമാണ്]. തലക്കരത്തിനും മുലക്കരത്തിനും പുറമേ ഏണിക്കരം, വലക്കരം, വണ്ടിക്കരം, ഏഴ, കോഴ, തപ്പ്, പിഴ, പുരുഷാന്തരം, ദത്തുകാഴ്ച, പൊന്നരിപ്പ്, അടിമപ്പണം തുടങ്ങി താഴ്ന്ന ജാതിക്കാരുടെ ശരീരത്തിനും അവയവങ്ങൾക്കും ഉപകരണങ്ങൾക്കും വരെ കരം ഈടാക്കിയിരുന്നു.

പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണർ ഈ കരം കൊടുക്കണമായിരുന്നു. ഇത്തരം നികുതികളെ പൊതുവിൽ തലവര എന്നാണ് പറഞ്ഞിരുന്നത്.

കരംപിരിക്കുന്ന ഉദ്യോഗസ്ഥരുടെ ശല്യം സഹിക്കാതായപ്പോൾ, ചേർത്തലത്താലൂക്കിലെ ഒരു കണ്ടപ്പന്റെ ഭാര്യ “നങ്ങേലി’’, അവരുടെ രണ്ടു മുലകളും ഛേദിച്ചുകളഞ്ഞ്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു എന്നാണ് കഥ. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും രക്തസാക്ഷിയായി[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]

  1. നാസർ റാവുത്തർ, ആലുവ. "മാറ് മറയ്ക്കാത്ത കേരളീയ സദാചാരം!!..." പുഴ.കോം. ശേഖരിച്ചത് നവംബർ 17, 2012.
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തലക്കരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തലക്കരം&oldid=2929551" എന്ന താളിൽനിന്ന് ശേഖരിച്ചത്