തരുൺ തേജ്പാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തരുൺ തേജ്പാൽ
ജനനം
തരുൺ ജെ തേജ്പാൽ

(1963-03-15) മാർച്ച് 15, 1963  (61 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽപത്രപ്രവർത്തകർ

ഒരു പത്രപ്രവർത്തകനും പ്രസാധകനും എഴുത്തുകാരനുമാണ് തരുൺ തേജ്പാൽ (ജനനം:മാർച്ച് 15 1963). ഇപ്പോൾ തെഹൽക വാരികയുടെ എഡിറ്റർ ഇൻ ചീഫാണ്. നവംബർ 21 2013-ൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നതിനെതുടർന്ന് കുറ്റം ഏറ്റുപറഞ്ഞ് എഡിറ്റർ ഇൻ ചീഫ് പദവിയിൽ നിന്ന് ആറുമാസത്തേക്ക് രാജിവെയ്ക്കുകയുണ്ടായി.[1][2].ഈ കേസിൽ വിചാരണത്തടവുകാരനായി ഗോവജയിലിൽ കഴിയുന്ന തേജ്പാലിന് മെയ് 14-ന് കോടതി മൂന്നാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട് ഇന്ത്യാ ടുഡേ, ഇന്ത്യൻ എക്സ്‌പ്രസ്, ഔട്ട്‌ലുക്ക് എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

പിതാവ് കരസേനാ ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി വളർന്ന ഇദ്ദേഹം ചണ്ഡീഗഢിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. [3][4]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1980കളിൽ ഇന്ത്യാടുഡേ വാരികയിൽ സേവനമനുഷ്ഠിച്ചു. പിന്നീട് ഔട്ട്‌ലുക്ക് വാരിക സ്ഥാപിയ്ക്കാൻ സഹായിക്കുകയും അതിൽ വർഷങ്ങളോളം പ്രവർത്തിക്കുകയും ചെയ്തു. ഇതേസമയത്തു തന്നെ ഇദ്ദേഹം തുടങ്ങിയ ഇന്ത്യാ ഇങ്ക് എന്ന സ്ഥാപനമാണ് അരുന്ധതി റോയിയെ ബുക്കർ പ്രൈസിനർഹമാക്കിയ God of Small things (കൊച്ചുകാര്യങ്ങളുടെ തമ്പുരാൻ) എന്ന കൃതി പ്രസിദ്ധീകരിച്ചത്.

2000ൽ ഔട്ട്‌ലുക്കിൽ നിന്നും രാജിവെച്ച് തെഹൽക്ക എന്ന ഓൺലൈൻ മാധ്യമം ആരംഭിച്ചു. [5] 2004ൽ അതേ പേരിൽ ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകളുള്ള ദേശീയ വാർത്താവാരികയും തുടങ്ങി.

പുസ്തകങ്ങൾ[തിരുത്തുക]

Alchemy of Desire (മോഹത്തിന്റെ രസതന്ത്രം) (2006), Story of my assassins (എന്റെ കാപാലികരുടെ കഥ) (2010), The Valley of Masks (മുഖംമൂടികളുടെ താഴ്‌വാര) (2011) എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികൾ.

അവലംബം[തിരുത്തുക]

  1. "തരുൺ തേജ്പാൽ പീഡനക്കേസിൽ". madhyamam.com. 2013 നവംബർ 21. Retrieved 2013 നവംബർ 22. {{cite news}}: |first= missing |last= (help); Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "തെഹൽക്ക പീഡനം : പ്രത്യേക സമിതി രൂപവൽക്കരിച്ചു". mathrubhumi.com. 2013 നവംബർ 22. Archived from the original on 2013-11-22. Retrieved 2013 നവംബർ 22. {{cite news}}: |first= missing |last= (help); Check date values in: |accessdate= and |date= (help)
  3. "Eminents Authors: Tarun Tejpal".[പ്രവർത്തിക്കാത്ത കണ്ണി]
  4. "Tarun Tejpal Editor-in-chief, Tehelka.com". Business Week. July 2, 2001.
  5. http://www.businessweek.com/stories/2001-07-01/tarun-tejpal

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തരുൺ_തേജ്പാൽ&oldid=3805004" എന്ന താളിൽനിന്ന് ശേഖരിച്ചത്