തരുൺ ഗൊഗൊയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tarun Kumar Gogoi
তৰুণ কুমাৰ গগৈ
Chief Minister of Assam
മണ്ഡലംടിറ്റബൊർ
വ്യക്തിഗത വിവരണം
ജനനം (1936-04-01) ഏപ്രിൽ 1, 1936  (84 വയസ്സ്)
റാൺഗജൻ, ജോർഹാട് ജില്ല
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)
പങ്കാളിഡോളി ഗൊഗൊയി
മക്കൾഒരു മകനും ഒരു മകളും
വസതിജോർഹാട്, അസം

അസമിലെ പ്രമുഖ കോൺഗ്രസ് (ഐ) നേതാക്കളിലൊരാളും ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് തരുൺ കുമാർ ഗൊഗൊയി എന്ന തരുൺ ഗൊഗൊയി (ജനനം: 1936 ഏപ്രിൽ 1)

ജീവിതരേഖ[തിരുത്തുക]

അസമിലെ ജോർഹാട് ജില്ലയിൽ പെട്ട റാൺഗജനിൽ ഡോക്ടർ കമലേശ്വർ ഗൊഗൊയിയുടെയും ഉഷ ഗൊഗൊയിയുടെയും ജനിച്ച തരുൺ ജോർഹാട് ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ജെ.ബി കോളേജിൽ നിന്ന് ആർട്സ്, നിയമബിരുദങ്ങളും നേടി.[1]

യൂത്ത് കോൺഗ്രസ് നേതാവായാണ് തരുൺ ഗൊഗൊയി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഈ യുവപ്രതിഭയുടെ കഴിവുകൾ തിരിച്ചറിഞ്ഞ കോൺഗ്രസ് (ഐ)-യുടെ അനിഷേധ്യ നേതാവായിരുന്ന ഇന്ദിരാ ഗാന്ധി സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളുടെ ചുമതല ഗൊഗൊയിയെ ഏൽപ്പിച്ചു. 1971-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജോർഹാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഗൊഗൊയി വിജയം നേടി അഞ്ചാം ലോക്‌സഭയിലെ അംഗമായി. പിന്നീട് 1977-ലും 1983-ലും നടന്ന തെരഞ്ഞെടുപ്പുകൾക്ക് ശേഷം രൂപീകരിക്കപ്പെട്ട ആറും ഏഴും ലോക്‌സഭകളിലും ജോർഹാട് മണ്ഡലത്തെ പ്രതിനിധീകരിച്ചത് ഗൊഗൊയി തന്നെയായിരുന്നു. ഇതിനിടെ 1976-ൽ ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മറ്റിയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും 1985-ൽ ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മറ്റി(ഐ)യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും അദ്ദേഹം നിയമിതനായി. 1986 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ അസം പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ട് സ്ഥാനം ഗൊഗൊയി വഹിച്ചിരുന്നു .

1991-ൽ കാളിയബോർ മണ്ഡലത്തിൽ നിന്നും പത്താം ലോക്‌സഭയിലെത്തിയ അദ്ദേഹം 1991 മുതൽ 1993 വരെ ഭക്ഷ്യ വകുപ്പിന്റെയും 1993 മുതൽ 1995 വരെ ഭക്ഷ്യ സംസ്കരണ വകുപ്പിന്റെയും സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു. 1997-1998ൽ മാർഗ്‌ഹെരിത് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയായി അസം നിയമസഭയിൽ തന്റെ സാന്നിധ്യം അറിയിച്ച ഗൊഗൊയി വീണ്ടും 1998-ലും 1999-ലും കാളിയബോർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയായി യഥാക്രമം പന്ത്രണ്ടും പതിമൂന്നും ലോക്‌സഭകളിലെ അംഗമായിരുന്നു.

2001 മേയ് 17-ന് അദ്ദേഹം അസം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് (ഐ) തന്നെ സംസ്ഥാനത്ത് ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിച്ചതിനാൽ തരുൺ ഗൊഗൊയിക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനായി. ഈ നിയമസഭയുടെ അവസാന കാലത്ത് ഗൊഗൊയിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ മൊത്തം 20,000 കോടി രൂപ നഷ്ടം കണക്കാക്കാവുന്ന അഴിമതി ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു. ഇതിന് പുറമേ അന:ധികൃത കുടിയേറ്റങ്ങളും തേയില തോട്ടങ്ങളിലെ പ്രശ്നങ്ങളും ഗൊഗൊയി സർക്കാരിനു തലവേദന സൃഷ്ടിച്ചിരുന്നു. അതിനാൽ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം പല മാധ്യമങ്ങളും പ്രവചിച്ചിരുന്നെങ്കിലും[2] തരുൺ ഗൊഗൊയിക്ക് മൂന്നാം വട്ടവും തുടർച്ചയായി തന്റെ പാർട്ടിയെ അധികാരത്തിലേക്ക് നയിക്കുവാൻ സാധിച്ചു. [3]

അവലംബങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തരുൺ_ഗൊഗൊയ്&oldid=3424353" എന്ന താളിൽനിന്ന് ശേഖരിച്ചത്