തരിസാപ്പള്ളി പട്ടയം (ഏ.ഡി.849)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളചരിത്രം വായിക്കുപോൾ, കൂടെക്കൂടെ പരാമർശ വിധേയകാറുള്ള അതി പുരാതന രേഖയാണ് തരിസാപ്പള്ളി പട്ടയം എന്ന ചെമ്പോല കൂട്ടം. മലയാളത്തിൽ മാത്രമല്ല, ഇംഗ്ലീഷിലും ഫ്രഞ്ചിലും ഈ പട്ടയം പരാമർശിക്കപ്പെടുന്നു. 1883-ജനുവരിയിൽ റോയൽ ഏഷ്യാറ്റിക്ക് സൊസൈറ്റി ജേർണലിന്റെ ആദ്യലക്കത്തിലാണ് ഈ രേഖയെക്കുറിച്ചുള്ള വിവരം ആദ്യമായി അച്ചടിച്ചു വന്നത്. 1843-ൽ അതേ ജേണലിന്റെ ഏഴാം വാല്യത്തിൽ (ലക്കം 14) ക്യാപ്റ്റൻ സ്വാന്സ്ടൻ (Charles Swanston) ഈ ചെപ്പേടിന്റെ ചിത്രസഹിതമുള്ള വിശദ ലേഖനവും നൽകി. കോട്ടയം സി.എം.എസ്. കോളേജ് പ്രിൻസിപ്പൽ എഫ്.സി ബ്രൗൺ (F.C.Brown) തയ്യാറാക്കിയ കോപ്പി ആയിരുന്നു അത്.

1844-ൽ മദിരാശി ജേർണൽ ഓഫ് ലിറ്ററെച്ചർ ആൻഡ് സയൻസിൽ (ലക്കം 30) തരിസാപ്പള്ളി ശാസനവും ഇംഗ്ലീഷ് മൊഴിമാറ്റവും മുഴുവനായി അച്ചടിച്ചു വന്നു. ഹെർമൻ ഗുണ്ടർട്ട് ആയിരുന്നു ഇത് തയ്യാറാക്കിയത്.[1]

വില്യം ലോഗൻ മലബാർ മാനുവലിൽ ഈ ശാസനത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. ധരിയായികൾ എന്ന പദത്തിൽ നിന്നാണ് തരിസാപ്പള്ളിയിലെ 'തരിസാ' എന്ന വാക്കുണ്ടായതെന്ന് ലോഗൻ വാദിച്ചു (220 ).

ഏട് 1 അകവശം[തിരുത്തുക]

(പുറവശം എഴുത്തില്ല എന്നത് ശ്രദ്ധിക്കുക)

മലയാള പരിഭാഷ

സ്വസ്തി സ്ഥാണുരവിവർമ്മപ്പെരുമാൾ മാറ്റാന്മാരെ വെന്നു കീഴൊതുക്കി പലനൂറായിരത്താണ്ടും വാഴാനുള്ളതിൽ അഞ്ചാമാണ്ട്. ഈയാണ്ട്‌ വേണാട് വാഴുന്ന അയ്യനടികൾ തിരുവടിയും അധികാരരും പ്രകൃതിയും മണിഗ്രാമവും അഞ്ചു വണ്ണവും മേനിപ്പോന്നും പുന്നത്തലപ്പതിയും കൂടിയിരുന്നു കുരക്കേണി കൊല്ലത്ത് എശോദാതാ പിരായി പണിയിച്ച തരിസാപ്പള്ളിക്ക് അയ്യനടികൾ തിരുവടി കൊടുത്ത ദാനം .നാലുകുടി ഈഴവരും ആ കുടികളിൽ എട്ടു ഈഴക്കയ്യരും കൂടി പന്ത്രണ്ടു പേരും ഒരു വണ്ണാര്ക്കൂടിയും. ഇവരാരോടും തളക്കാണവും ഏണിക്കാണവും വീട് മേയാനുള്ള പിരിവും ചാന്നാൻമാട്ടു മേനിപ്പൊന്നും പൊലിപ്പൊന്നും ഇരവുചോറും കുടനാഴിയും ഈ യാതൊന്നും കൊള്ളാൻ പാടില്ല .മുൻപേ നേടിയ വാരക്കോലും പഞ്ചക്കണ്ടിയും ഞാനും (വീണ്ടും) വിട്ടു കൊടുത്തിരിക്കുന്നു{{രാഘവ വാര്യർ എം.ആർ ,കേശവൻ വെളുത്താട്ട് ,തരിസാപ്പള്ളി പട്ടയം എസ് .പി.എസ് കോട്ടയം ജൂലൈ 2013 പേജ് 109-119}

ഏട് 2 പുറം 1[തിരുത്തുക]

13. ഇരണ്ടുകുടി എരുവിയരും ഒരുകുടി തച്ചരുമാളടയ പൂമിക്ക്കാരാ 14.ഴർ നാലുകുടി വെള്ളാളരും ഇവ്വനവരു(ൻ) തേവർക്കു നടുവന ന 15. ട്ടൂ ഇടുവന ഇട്ടു പള്ളിക്കു എണ്ണക്കും മറ്റും ‍വെ 16.ണ്ടുഞകടന്കുറവ് വരാതെയ് ചെയ്യക്കടവരാക പ്ചമൈച്ചു ഇ 17. ന്നകരം കണ്ടു നീരെറ്റമരുവാൻ സപീരീശോ* ചെയ്വിച്ച തരി 18.സാ*പ്പള്ളിക്ക് കുടുത്ത പൂമി*യാവിത് {.}കൊയിലതികാരികൾ വിയരാകൻ 19.തെവർ ഉടപ[ട ഇ]രുന്തരുളിപ് പിടി നടത്തി നീര്ത്തുള്ളിയോടു കു 20. ട അ[യ്യനടികൾ] തിരുവടിയും ഇളന്കൂറു വാഴിന്റ രാമ* തിരു 21.വടിയും [അതി]കാരരും പ്രകൃതി*യും അറുനൂറ്റവരും പുന്നൈത്തലൈയ് 22.പതിയും പു[ളൈ]ക്കുടിപ്പതിയും ഉൾപ്പെട വച്ച് [. ]ഇപ്പൂമിക്കെ 23.ല്ലൈ കിഴക്ക് വയല്ക്കാടെ യെല്ലൈ യാകുവുനഗ് കൊയിലുമുട്പടത് തെ 24.ൻകിഴക്കു ചിറവാതിൽക്കാൽ മതിലൈയെല്ലൈയാകവും പടിഞ്ഞായി 25.റു കടലൈയെല്ലൈയാകവും വടക്കുത് തൊരണത്തോട്ടമെയെല്ലൈയാ

മലയാള പരിഭാഷ[തിരുത്തുക]

ഈ നാല് കുടി ഈഴവരും ഒരു കുടി വണ്ണാരും രണ്ടു കുടി എരുവിയരും ഒരു കുടി തച്ചരും ആളടിമകളടക്കം ഭൂമിക്കു കാരാളരായ നാല് കുടി വെള്ളാളരും ഇവരെല്ലാവരും കൂടി തേവർക്ക് നടെണ്ടത് നട്ടും കൊടുക്കേണ്ടത് കൊടുത്തും പള്ളിയ്ക്ക് എണ്ണക്കും മറ്റും വേണ്ടുന്ന ചുമതല വീഴ്ച വരാതെ ചെയ്യാൻ കടപ്പെട്ടവരായി ഏര്പ്പാടാക്കി ഈ നഗരം ഉണ്ടാക്കി ഉദകപൂർവ്വം ദാനമെറ്റമരുവാൻ സ്പീരീശോ പണിയിച്ച പള്ളിക്ക് കൊടുത്ത ഭൂമിയാണിത് .കൊയിലധികാരികൾ വിയരാകൻ തേവർ ഉൾപ്പെടെ പിടി നടത്തി അയ്യനടികല്തിരുവടിയും ഇളങ്കൂര് വാഴുന്ന രാമതിരുവടിയും അതികാരരും പ്രകൃതിയും അരുനൂറ്റവരും പുന്നത്തലപ്പതിയും പൂളകൂടിപ്പതിയും ഉൾപ്പെടെ ഉദകപൂർവ്വം വെച്ചു . ഈ ഭൂമിക്കു അതിര് :കിഴക്ക് വയല്ക്കാട്,തെക്കുകിഴക്ക്‌ കോവിലകമുൽപ്പടെ

ഏട് 2 പുറം 2[തിരുത്തുക]

26. കവും വടക്കിഴപ്പു ന്നൈത്തലൈ അണ്ടിലൻ തൊട്ടമെയെല്ലയാകാവു 27.[.]ഇന്നാന്കെ [ല് ]ലൈക്കും അകപ്പട്ട ഭൂ*മി പിടിനടത്തി ഉലകം ചന്തിരാ 28.തിത്തിയരും ഒള്ള നാളെല്ലാഞ്ചെപ്പുപത്തിരഞ്ചെയ്തു കുടുത്തെൻ അയ്യന 29.ടികൾ തിരുവടിയും ഇരാമതിരുവടിയുംനഗ് കൊയിലതികാരികളും പട വൈ 30. ത്തരുളി [.]ഇപ്[പുമി]യിൽക്കൂടി കളൈയും എപ്പിഴൈചൊല്ലിയും പല്ലിയാരൈയ്[.]? 31.പിഴൈയുമഴി[വും തലൈ]വിലൈയും മുലൈവിലയും പള്ളിയാരെ കൊല്ലപ്പെറുവാൻ[.] 32.നന്തമാരെ [പ്പെർ]പ്പട്ടാരും എപ്പിഴൈ ചൊല്ലിയും പൂമിത്തലൈയും 33.കുടികൾ പാ[ടുഞ്ചെ[ല്ലപ്പെറാർ[.] അറുനൂറ്റവരും അഞ്ചു വണ്ണവും മണി 34. ക്കിരാമമും ഇരക്ഷി*ക്കക്കടവർ പള്ളിയൈയും പൂമിയൈയും[.] ഉലകു 35.൦ചന്തിരാതിത്തിയരും ഒള്ള നാലെല്ലാജ് ചെപ്പുപത്തിരത്തിൽ 36.പ്പട്ട വണ്ണഞ്ചെയ്തുകൊള്ളക്കടക്കവർ അന്ചുവണ്ണമും മണിക്കിര 37.രമമും [.]ഇവകൾക്ക് കൊയിലതികാരികൾ വിയരാകതെവരുൾപട ഇ 38.രുന്തരുളി അയ്‌ [യ]നടികൾ തിരുവടിയും ഇരാമതിരുവടിയും ഉത്പട ഇ 39. രുന്തരുളി..........ഇവകൾക്കുക് കുടുത്ത

പരിഭാഷ[തിരുത്തുക]

ചിറ വാതുക്കൽ മതില് . പടിഞ്ഞാറുകടൽ .വടക്ക് തോരണത്തോട്ടം വടക്ക് കിഴക്ക് പുന്നത്തല അണ്ടിലൻ തോട്ടം. അയ്യനടികൾ തിരുവടിയും രാമതിരുവടിയും കൊയിലധികാരികളും കൂടിയിരുന്നു ഈ നാലതിര്ത്തിക്കകത്തുള്ള ഭൂമി പിടി നടത്തി ഉലകും ചന്ദ്രാദിത്യരും ഉള്ള നാൾ വരെ ചെപ്പേടിൽ എഴുതിക്കൊടുത്തരുളി. ഈ ഭൂമിയിലെ കുടികൾ എന്ത് തെറ്റ് ചെയ്താലും അതൊക്കെ പള്ളിയാർ തന്നെ [തീർപ്പാക്കണം].പിഴയും അഴിവും തലവിലയും മുലവിലയും പള്ളിക്കാർക്ക് തന്നെ വാങ്ങാം. നമ്മുടെ ആൾക്കാർ ആരും തന്നെ എതു പിഴയുടെ പേരിലും ഭൂമിയിലോ കുടികളൂടെ അടുത്തോ പാടു ചെല്ലരുത് .അഞ്ചു വണ്ണവും മണിക്കിരാമമും ഉലകും ചന്ദ്രാതിത്യരും ഉള്ള നാളെല്ലാം ചെപ്പേടിൽ പെട്ട പടി ചെയ്യാൻ കടപ്പെട്ടവരാണ്. കൊയിലധികാരികൾ വിയരാഗദേവർ ഉൾപ്പെടെ ,അയ്യനടികൾ തിരുവടിയും രാമതിരുവടിയും ഉൾപ്പെടെ ഇരുന്നരുളി ഇവർക്ക് കൊടുത്ത

ഏട് 3 പുറം 1[തിരുത്തുക]

40.[വി]ടുപെറാവിതു[.] അറുപതിലൊ[ന്ടൂല്കുങ്കൽ വരത്തില്]ല്കില്ലൈയാകവും അഴിവ് 41.ല്കില്ലൈയാകവും[.] ഇവകൾ കൊള്ളും അടിമൈക്ക് ആള്കാച് കൊള്ളപ്പെറാരാ 42.കവും [.]വായിനം വരുമതിൽ വരത്തിലും പൊക്കിലും എട്ടു കാച് കൊള്ളക്കട 43.രാകവും [.]വെടിയിലും പടകിലും പൊക്കിലും നാല് കാച് കൊള്ള 44.ക്കടവരാകവും [.]ഉലകു പടുഞ്ചരക്ക് ഇവകല്ളൈക്കുട വച്ച് ഉലക് വിടപ്പതാകവു 45.൦[.]ചരക്കൂമിലൈയിടുമിടത്തും മറ്റുമെ സ്വാ*മികാരിയം എക്കാരിയമും ഇ 46.വകളൈക് കുട്ടിയെ ചെയ്വതാകവും [.]അനറ്നറു പടമുല്കു അഞ്ചു വണ്ണവും 47 മണിക്കിരാമമും ലവൈപ്പതാകവും [.] നാലുവാതിലകത്തു 48.൦വില്കും പൂമിയാക കാരാണ്മൈക് കൊടുക്കുമെടത്തുഗ് കൊപ്പതവാരന്ഗ് 49.കൊയിൽ കൊണ്ട് പതിപ്പതവാരം അഞ്ചുവണ്ണം മണിക്കിരാമമു 50.ന്കൊൾവതാക [.] ഇവകൾക്ക് മങ്കല്യ*ത്തുക്ക് ആനൈമേൽ മണ്ണുനീർ മുത 51.ലാക എഴുപത്തിരണ്ട് വിടപെറും വച്ചുക് കുടുത്താർ കൊയിലതി 52.കാരികൾ വിയരാകതെവർ ഉൾപ്പെട ഇരുന്തരുളി അയ്യനടി 53.കൾ തിരുവടിയും രാമ*തിരുവടിയും പ്രകൃതി*യും അതി 54.കാരരും അറുനൂറ്റവരും പുന്നത്തലൈപ്പതിയും പൂളൈക്കുടിപ്പ 55.തിയും ഉൾപ്പെട വൈത്തും ഉലകും ചന്തിരാതിത്തിയരും ഒള്ള നാളെല്ലാ 56.ഇവ്വട്ടിപ്പെറെല്ലാഞ്ചെപ്പുപ്പത്തിരത്തിൽ പട്ടവണണജ് ചെയ്തു 57.കൊള്ളപ്പെറുവർ അഞ്ചുവണ്ണവും മണിക്കിരാമമും [.]ഇവകൾക്ക് 58.അന്നിയായമൊണ്ടായാൽ ഉല്കൂതുലാക്കൂലി തടുത്തുന്തുങ്ങൾ അന്ന്ജായത്തിർ 59.ത്തുകൊള്ളക്കടവർ [.]തങ്കൾ ചെയ്യുമ്പിഴൈയുണ്ടാകിറ്റൻകലൈക്കൊണ്ട ആരാഞ്ഞു 60.കൊല്ലക്കടവരാക വുമിന്നുകരാത്തുക്കുക് കാരാളരാക നിരൈറ്റാർ അഞ്ചു വന്ണ്ണവു 61.൦മണിക്കി രാമമു [.] ഇവരുളി രണ്ടു തലൈയാരുന്കുടി ചെയ്വതെയ് ക 62.രുമാക വുമിന്നകരങ്കണ്ട് നീരറ്റമരുവാൻ സപിരീശോ* മുന്നം പള്ളി 63.യാർ പെറ്റുടൈയ വാരക്കോലും പഞ്ച്ക്കണ്ടിയും മനൈവാൻ സപീരീ ശോ* നെ 64. റുത്തു നിരൈക്കൂലി പള്ളിക്കു കുടുക്കക്കടവർ ഇതുവും അട്ടിപ്പ് 65.പെറാകക് കുടുത്തെൻ[.] ഉലകുന്ജ് ചന്തിരാതിത്തിയരും ഒള്ള നാളെല്ലം

പരിഭാഷ[തിരുത്തുക]

കൊടുത്ത അവകാശങ്ങൾ അറുപതി ലൊന്നു ചുങ്കം കള്ളിന് വരവ് ചുങ്കവും അഴിവ് ചുങ്കവുമൊഴിവാക്കി ഇവർ വാങ്ങുന്ന അടിമയ്ക്ക് ആൾക്കാശു കൊള്ളാൻ പാടില്ല.വണ്ടികൾ വരുമ്പോഴും പോകുമ്പോഴും എട്ടു കാശ് കൊള്ളണം .തോണികൾ ചെറുതിനും വലുതിനും പോക്കിനും വരവിലും നാല് കാശുകൊള്ളണം .ചുങ്കമുള്ള ചരക്കിന്‌ ചുങ്കം ചുമത്തുമ്പോൾ ഇവരെയും കൂട്ടണം .ചരക്കു വിലയിടുന്നടത്തും മറ്റുമുള്ള സ്വാമികാര്യം* ഏതും ഇവരെയും കൂട്ടിയെ ചെയ്യാവൂ .അന്നന്ന് പിരിയുന്ന ചുങ്കം അഞ്ചു വണ്ണവും മണിക്കിരാമമും കൂടി സൂക്ഷിച്ചു വക്കണം. നാലുവാതിലകത്ത് ഭൂമി വിൽക്കയോ കാരാന്മയ്ക്ക് കൊടുക്കയോ ചെയ്യുമ്പോൾ രാജാവിനുള്ള പത്തിലൊന്ന് രാജാവും പതിയുടെ പത്തിലൊന്ന് അഞ്ചു വണ്ണവും മണിക്കിരാമമും കൊള്ളണം . കൊയിലധികാരികൾ വിയരാഗവ തേവർ ഉൾപ്പെടെ ഇരുന്നരുളി അയ്യനടികൾ തിരുവടിയും പ്രകൃതിയും അധികാരരും അരുനൂറ്റവരും പുന്നതലപ്പതിയും പൂളക്കൂടപ്പതിയും കൂടിയിരുന്നു ഇവർക്ക് മംഗല്യത്തിനു ആനപ്പുറത്ത് മണ്ണ്നീർ മുതലായ എഴുപത്തിരണ്ട് അവകാശങ്ങളും വെച്ച് കൊടുത്തു .ഉലകും ചന്ദ്രാദിത്യരും ഉള്ള നാളെല്ലാം അഞ്ചു വണ്ണവും മണിക്കിരാമമും ഈ അട്ടിപ്പേരൊക്കെ ചെപ്പേട്ടിൽ പറഞ്ഞ പ്രകാരം ചെയ്യാവുന്നതാണ് .ഇവർക്ക് എന്തെങ്കിലും അന്യായമുണ്ടായാൽ ചുങ്കവും തുലാക്കൂലിയും മുടക്കിയും അന്യായം മുടക്കിയും അന്യായം തീര്ത്ത് കൊള്ളാൻ കടപ്പെട്ടവരാണ്. തങ്ങൾക്കു പിഴ പറ്റിയാൽ തങ്ങളെ കൊണ്ട് തന്നെ അന്വേഷിപ്പാൻ കടപ്പെട്ടവരായി അഞ്ചു വണ്ണവും മണിക്കിരാമമും ഈ നഗരത്തിനു കാരാളരായി ഉദകപൂർവ്വം ദാനം വാങ്ങി. ഈ രണ്ടു തലയാരും ചെയ്യുന്നത് തന്നെ തീർപ്പ് .ഈ നഗരം ഉണ്ടാക്കി ഉദകപൂർവ്വം ദാനമേറ്റമരുവാൻ സപരീശോ പള്ളിക്കാർ മുന്പിനാലെ നേടിയ വാരക്കോലും പഞ്ച്ക്കണ്ടിയും മനൈവാൻ സപീരീശോ കൈകാര്യം ചെയ്തു നിറക്കൂലി പള്ളിക്ക് കൊടുക്കണം .ഇത് [ഞാൻ] അട്ടിപ്പേറായി കൊടുത്തിരിക്കുന്നു .ഉലകും ചന്ദ്രാതിത്യരും

ഏട് 4 പുറം 1[തിരുത്തുക]

66.മേവ്വകൈപ്പട്ട ഇറയുന്തരിസാ*പ്പള്ളിയാർക്ക് വിടൂ 67.പെറാകച് ചെപ്പുപ്പത്തിരഞ്ചേയൂട്ടിക്കുടുത്തെൻ[.] ഇ 68.വ്വീഴവർ തം വണ്ടി കുണന്തന്കാടിയിലും മതിലിലും വിയാകരിക്കപ്പെരുവർ [.] വ 69.ന്ണാനും വന്തങ്ങാടിയിലും മതിലിലും വന്തു തൻ പണി 70.ചെയ്തുകൊള്ളപ്പെറുൻ[.]തീയമാൾവാനും മതിനായകാനും മറ്റും 71.മേവ്വകൈപ്പട്ടാരും മെപ്പിഴൈ ചൊല്ലിയും മിവക 72.ളൈത്തടുമാറപ്പെറാർ[.] ഇവകളൈപ്പിഴൈചെയ്യിലും പ 73.ള്ളിയാരൈയ് ആരാന്തുകൊള്ളപ്പെരുവർ[.] ഉലകുഞ്ചന്തിരാ

പരിഭാഷ[തിരുത്തുക]

ഉള്ള നാളെല്ലാം എല്ലാ വിധ നികുതിയും തരിസാപ്പള്ളിയാർക്ക് അട്ടിപ്പേറായി [ഞാൻ] ചെപ്പേട്ടിലെഴുതിക്കൊടുത്തിരിക്കുന്നു .ഈ ഈഴവർക്ക് തങ്ങളുടെ വണ്ടി കൊണ്ടുവന്നു അങ്ങാടിയിലും മതിൽക്കകത്തും പെരുമാറാം .വണ്ണാനും അങ്ങാടിയിലും മതിൽക്കകത്തും വന്നു തന്റെ പനിയെടുക്കാം .ഇവർ എന്ത് തെറ്റു ചെയ്താലും പള്ളിക്കാർക്ക് തന്നെ അത് അന്വേഷിക്കാം .ഉലകും ചന്ദ്രാ

എടു 4 പുറം 2[തിരുത്തുക]

74.തിത്തരും ഉള്ള നാളൈല്ലാജ് ചെപ്പുപ്പത്തിരത്തി 75.ൽ പട്ട പരിതു വിടപെറു അട്ടിപ്പെറാക അട 76.ടി ക്കുടുത്തെൻ[.] ഇപ്പരിതു വിടപെറു അട്ടിപ്പെറാക 77.അയ്യനടികതിരുവടിയാൽ തരിസാ *പ്പള്ളിക്ക് അട്ടുവി 78.ത്തുകുടുത്താനമരുവാൻ സപിരീശോ *[.] ഇത് കാത്തിലക്കില 79.ക്കിക്കുമ്മവർക്കുത് തെവരെ യനുക്കി രാമഞ്ചെയ്വാരാക അ 80യ്യനെഴുത്ത് # വെൾകുല ചുന്തരനുക്കുമൊക്കും # വിചൈ....

(*ഗ്രന്ഥാക്ഷരം
#പൂർണ്ണ വിരാമമോ ഒപ്പോ സൂചിപ്പിക്കുന്ന ചിഹ്നം )

പരിഭാഷ[തിരുത്തുക]

ത്യരും ഉള്ള നാളെല്ലാം ചെപ്പെട്ടിൽ പെട്ടവണ്ണം അവകാശങ്ങൾ അട്ടിപ്പേറായി [ഞാൻ} ദാനം ചെയ്തിരിക്കുന്നു .ഈവിധം അവകാശങ്ങൾ മരുവാൻ സപിരീശോ തരിസാപ്പള്ളിക്ക് ദാനമായി കൊടുപ്പിച്ചു .ഇത് കാത്തുരക്ഷിക്കുന്നവരേ തേവർ അനുഗ്രഹിക്കും .അയ്യൻ അഴുത്ത് .വെൾകുലസുന്ദരൻ വിജയ .....

(കുഫിക് ലിപിയിലുള്ള അറബി പേരുകൾ ഹീബ്രു-പേർഷ്യൻ പേരുകൾ ഇവ ഈ ലേഖകൻ ഉപേക്ഷിക്കുന്നു . അവ യതാര്ത്ഥ ചെമ്പു പട്ടയ ഭാഗമല്ല. അവയിൽ ആന ചിന്ഹം കാണുന്നില്ല . രണ്ടു വശവും സാക്ഷി പട്ടിക . ആദ്യ ഓലയിൽ അകവശം മാതം എഴുത്ത് അപ്പോൾ അവസാന ഓലയിൽ പുറവശവും ശൂന്യമാകണം ഓല വലിപ്പം വ്യത്യാസം ഉള്ളത് എന്നിവ കാണുക )

പകരം പെറോയുടെ ആനമുദ്ര ഉള്ള, നാടൻ സാക്ഷിപ്പട്ടിക (ഒരു വശം മാത്രം) കാണുക

നാടൻ സാക്ഷിപ്പട്ടിക (വിജയ) -------------------നാരായണൻ,ഇതിരാക്ഷി ഒടിയ കണ്ണൻ നന്ദനൻ, മദിനേയ വിനയ ദിനൻ, കണ്ണ നന്ദനൻ, നലതിരിഞ്ഞ്തിരിയൻ, കാമൻ കണ്ണൻ, ചേന്നൻ കണ്ണൻ, കണ്ടൻ ചേരൻ, യാകൊണ്ടയൻ ,കനവാടി അതിതെയനൻ ആന മുദ്ര മുരുകൻ ചാത്തൻ,പുലക്കുടി തനയൻ , പുന്നത്തലക്കൊടി ഉദയനൻ കണ്ണൻ ,പുന്നത്തലക്കൊരനായ കൊമരൻ കണ്ണൻ,സംബോധി വീരയൻ

ഒളിച്ചു വയ്ക്കപ്പെട്ട ഓലയിലെ വേ ൾ നാടൻ (വേണാടൻ ) സാക്ഷികൾ

ഹയാസിന്ത് ആന്ക്തിൽ ഡ്യു പെറോ ZEND AVESTA (Paris 1771 )എന്ന ഫ്രഞ്ച് ഗ്രന്ഥത്തിൽ നൽകിയ ആനമുദ്ര ഉള്ള പതിനേഴു വേൾ+നാടൻ (വെള്ളാള-വർത്തക) സാക്ഷികൾ ആണ് തരിസാപ്പള്ളി ശാസനത്തിൽ ഉള്ളത് . അതിൽ ആദ്യ ഒന്നര പേരുകൾ നമുക്കറിയാം , ”വേൾ കുല സുന്ദരൻ+ വിജയ...” പെറോ വേൽകുല സുന്ദരനെ Bellaacoul Tchanirenoum (വേൽ കുല “ചന്ദ്രൻ”) ആക്കി

.പക്ഷെ രണ്ടാമന് “നാരായണൻ” എന്ന രണ്ടാം പാതി നൽകി വിജയ നാരായണൻ (Vifcheia Narainen) എന്നാക്കി .

മറ്റു സാക്ഷികൾ

Idirafchi oudiakannen nadonem ഇതിരാക്ഷി ഒടിയ കണ്ണൻ നന്ദനൻ

Madinaia binavadinem മദിനെയ വിനയ ദിനൻ

Kannan nandienna കണ്ണൻ നന്ദനൻ

Naladirenna tirien നലതിരിഞ്ഞ തിരിയൻ

Kamen kanen കാമൻ കണ്ണൻ

Tchenden kanen ചേന്നൻ കണ്ണൻ

Kanden tcharen കണ്ടൻ ചേരൻ

Yakodayen യാകൊണ്ടയൻ

Kanavadi adittianen കനവാടി അതിതെയനൻ

filsdeVifchnou reprefente fous la figure d’nn Elephant (ആന മുദ്ര)

Mourigun tchanden മുരുകൻ ചാത്തൻ

Mourigun kamapien മുരുകൻ കാമപ്പൻ

Poulkouri tanouartanen പുലക്കുടി തനയൻ

Pountaley kodi oudoudeyan ai kanen പുന്നതലക്കോടി ഉദയനൻ കണ്ണൻ

Pountaley kourania koumariaia Kanen പുന്നതലക്കൊരനായ കൊമരൻ കണ്ണൻ

Schamboudonveria സംബോധി വീരയൻ

അവലംബം[തിരുത്തുക]

1.ആങ്കിൽ ഡ്യൂ പെറോ( Anquttil Du Peron) , സെന്ടാ അവസ്ഥ (Zenda Avesta,Vol.1 1880 page 180-190)

2. വാര്യർ എം.ആർ ,കേശവൻ വെളുത്താട്ട് ,തരിസാപ്പള്ളി പട്ടയം എസ് .പി.എസ് കോട്ടയം ജൂലൈ 2013 പേജ് 109-119

reference[തിരുത്തുക]

1. Hyacinthe Anquttil Du Perron, Zenda Avesta,Vol.1 1880 page 180-190

2.കാനം ശങ്കരപ്പിള്ള ഡോ.,”തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷികൾ” ,കിളിപ്പാട്ട് മാസിക,തിരുവനന്തപുരം -8 പുസ്തകം 10 ലക്കം 7 ജനുരി 2016 പേജ് 11-12

3.ശങ്കരപ്പിള്ള കാനം ഡോ ."പുരാതന കേരളത്തിലും വൈശ്യർ ഉണ്ടായിരുന്നു", മാധ്യമം ആഴ്ചപ്പതിപ്പ് 2016 ജൂൺ 13 ലക്കം 19പുറം 78-81


ലിങ്കുകൾ https://fr.wikisource.org/wiki/Livre:Zend-Avesta,_trad._Anquetil-Duperron,_volume_1.djvu

http://kurakenikollam849ce.blogspot.in/

http://849ce.org.uk/

https://commons.wikimedia.org/wiki/File:The_original_17_Velnadan_witnesses_in_Quilon_Copper_Plates_made_in_CE849.jpg

https://commons.wikimedia.org/wiki/File:Vellala_witnesses_in_Tharisappally_Copper_plates_of_Ayyan_Atikal_(CE_849).jpg

https://issuu.com/kilippattu/docs/kilippattu_january_2016/11?e=7962629/38171260

https://sharbtho.blogspot.com/2018/11/plate-pole-apart.html?spref=fb&fbclid=IwAR2OOLnAwizrWnM8LCDcu9Kz8VEOzj1eQ-oiCOahuL9E2aLv-AkhcGmpb1E

  1. Gundert, Herman (1844). "Translation and analysis of the ancient documents engraved on copper in possession of the syrian christians and jews of Malabar" (PDF). Madras Journal of Literature and Science. ശേഖരിച്ചത് 11 April 2020.