തയ്യാതെല്ലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തയ്യാതെല്ലേ
ടായ്യാറ്റെല്ലേയുടെ പ്രത്യേക രൂപം
Origin
Place of originഇറ്റലി
Region or stateഎമിലിയ റോമാഗ്ന and മാർച്ചേ
Details
Courseആദ്യത്തേത്
Typeപാസ്ത
Main ingredient(s)മാവ് , മുട്ട
Variationsഫെട്ടുച്ചിനെ, പിറ്റ്സോച്ചെറി, ടായ്യോലിനി
Other informationLong and thin. Can be served with a creamy sauce and cheese.

ഇറ്റലിയിലെ എമിലിയ റൊമാഗ്ന, മാർച്ചേ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേകതരം പാസ്തയാണ് തയ്യാതെല്ലേ. ഇറ്റാലിയൻ:Tagliatelle (ഇറ്റാലിയൻ ഉച്ചാരണം: [taʎʎaˈtɛlle]  ( കേൾക്കുക); ( മുറിക്കുക എന്നർത്ഥമുള്ള ഇറ്റാലിയൻ ടായ്യലാരേ എന്ന പദത്തിൽ നിന്ന്.) നീണ്ട നാട പോലെ പരന്നതും ഫെട്ടൂച്ചിനേ പോലെയുള്ളതുമായ ടായ്യാറ്റെല്ലേ 6 mm (0.24 in) വീതിയുള്ളതാണ്.[1] പലവിധം സോസുകളുമായി വിളമ്പാമെങ്കിലും ഇറച്ചി സോസോ ബോളോന്യേസേ സോസോ ആണ് ശ്രേഷ്ടമായത്.

പരമ്പരാഗതമായ് മുട്ട പാസ്തയുപയോഗിച്ചാണ് തയ്യാതെല്ലേ ഉണ്ടാക്കുന്നത്. 100 ഗ്രാം ധാന്യമാവിന് ഒരു മുട്ട എന്നതാണ് അനുപാതം.[2]

ഐതിഹ്യം[തിരുത്തുക]

1487 ൽലുക്രേസിയ ഡിഏസ്തേ എന്ന രാജകുമാരിയുടെ വിവാഹം നാളിൽ മുടിയിൽ ചെയ്തുവച്ച പ്രത്യേക രീതിയിൽ നിന്ന് പ്രചോദനം കൊണ്ട കൊട്ടാരം പാചകക്കാരനാണ് തയ്യാതെല്ലേ ആദ്യമായി ഉണ്ടാക്കിയത് എന്നാണ് ഐതിഹ്യം. എന്നാൽ ഇത് ഫലിതക്കാരൻ ഔഗുസ്തോ മജാനി 1931 ൽ ഉണ്ടാക്കിയ ഒരു തമശയാണെന്നാണ് കരുതുന്നത്. .[അവലംബം ആവശ്യമാണ്]

തായ്യോലിനി ഡി പാസ്ത എ സുഗോ അല്ല മനിയേര ഡി സഫിരാൻ (സഫിറാൻപോലെയുള്ള തയ്യോലിനി പാസ്ത) എന്നാണ് പാചകക്കൂട്ട് അറിയപ്പെടുന്നത്. വെള്ളി പാത്രങ്ങളിലാന് വിളമ്പേണ്ടത്.[3] പോക പോകെ ടയ്യറ്റെല്ലേ വളരെ സാധാരണമായ ഭക്ഷണ പദാർത്ഥങ്ങളിലൊന്നായിതീർന്നിരിക്കുന്നു.

റഫറൻസുകൾ[തിരുത്തുക]

  1. The Classic Italian Cookbook, 1973 by Marcella Hazan
  2. "An Emilian Secret La Sfoglia". www.albertotriglia.it. Archived from the original on 2021-01-31. Retrieved 26 January 2021.
  3. Minarelli, Maria Luisa (1993). A tavola con la storia. Sansoni. ISBN 978-88-383-1501-5.
"https://ml.wikipedia.org/w/index.php?title=തയ്യാതെല്ലേ&oldid=3654361" എന്ന താളിൽനിന്ന് ശേഖരിച്ചത്