Jump to content

തമ്പി പയ്യപ്പിള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമ്പി പയ്യപ്പിള്ളി
ജനനം
തമ്പി
ദേശീയതഇന്ത്യൻ
തൊഴിൽചവിട്ടുനാടക കലാകാരൻ
അറിയപ്പെടുന്നത്കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ്]]

ഒരു ചവിട്ടുനാടക കലാകാരനാണ് തമ്പി പയ്യപ്പിള്ളി. മികച്ച നാടൻകലയ്ക്കായുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം 2012-ൽ ഇദ്ദേഹത്തിനു ലഭിച്ചു.[1] 2017ലെ കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് നേടി.

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ ഗോതുരുത്ത് പയ്യപ്പിള്ളി കുടുംബത്തിൽ പാപ്പുവിന്റെയും ത്രേസ്യാമ്മയുടെയും ആറുമക്കളിൽ ഇളയവനായി ജനിച്ചു. ചവിട്ടുനാടകത്തിൽ കാറൽസ്മാൻ രാജാവിനെയാണ് ഇദ്ദേഹം കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ വേഷം തമ്പി 250 ഓളം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. 16-ആം വയസ്സിലാണ് തമ്പി ആദ്യമായി നാടകത്തിൽ അഭിനയിച്ചത്. സത്യപാലൻ എന്ന നാടകത്തിൽ താരോർ രാജാവിന്റെ ഭടനെയാണ് അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്. ഗോതുരുത്ത് ചവിട്ടുനാടക കലാസമിതിയുടെ മുഖ്യനടനും ആശാനുമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഓട്ടോ ഡ്രൈവറാണ്. ഭാര്യ:ആനി, മക്കൾ:നിബി, ബിനി.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2017 ലെ കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ്[2]
  • കേരള സംഗീതനാടക അക്കാദമി പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "സംഗീതനാടക അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു". മാതൃഭൂമി. 2012 ജനിവരി 11. Archived from the original on 2013-09-22. Retrieved 2013 സെപ്റ്റംബർ 22. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-21. Retrieved 2020-07-22.
"https://ml.wikipedia.org/w/index.php?title=തമ്പി_പയ്യപ്പിള്ളി&oldid=3970769" എന്ന താളിൽനിന്ന് ശേഖരിച്ചത്