മരോട്ടിശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തമിഴ് യോമാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരോട്ടിശലഭം (തമിഴ് യോമാൻ)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. thais
Binomial name
Cirrochroa thais
(Fabricius, 1787)
Tamil yeoman,Cirrochroa thais

ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു ശലഭമാണ് തമിഴ് യോമാൻ എന്ന മരോട്ടിശലഭം (Cirrochroa thais).[1][2][3][4] കേരളത്തിലെ കാടുകളിലും നാട്ടിൻപുറങ്ങളിലും ഇവയെ കാണാം. തമിഴ്നാടിന്റെ സംസ്ഥാന ശലഭമാണിത്.

മരോട്ടിശലഭത്തിന്റെ ചിറകുകൾക്കു ചുവപ്പുകലർന്ന മഞ്ഞ നിറമാണ്. മുൻചിറകിന്റെ മുകൾഭാഗം കറുത്തിരിക്കും. പിൻചിറകിന്റെ മുകൾഭാഗത്തായി വെളുത്ത പൊട്ട് കാണാം. നല്ല വേഗത്തിൽ പറക്കുന്ന കൂട്ടരാണ് മരോട്ടിശലഭങ്ങൾ. എങ്കിലും വളരെ ഉയരത്തിൽ പറക്കാറില്ല. ഇലകൾക്കിടയിലൂടെ വേഗത്തിൽ പറന്ന് പോകുന്ന ഇവ പെട്ടെന്ന് അവയ്ക്കിടയിൽ മറഞ്ഞിരിക്കും.

മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേര് വന്നത്.

തമിഴ്നാടിന്റെ സംസ്ഥാന ശലഭം[തിരുത്തുക]

2019 ലാണ് ഈ ശലഭത്തെ സംസ്ഥാന ശലഭമായി തമിഴ്നാട് സർക്കാർ പ്രഖ്യാപിക്കുന്നത്. തമിഴ് മറവൻ എന്ന പ്രദേശിക നാമത്തിലാണിതറിയപ്പെടുന്നത്. സംസ്ഥാന ശലഭത്തെ നിശ്ചയിക്കാൻ പത്തംഗ സംഘം പശ്ചിമഘട്ടത്തിൽ നടത്തിയ പഠനത്തിനു ശേഷം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെയും, വൈൽഡ് ലൈഫ് ചീഫ് വാർഡന്റെയും ശുപാർശ അനുസരിച്ചാണു സർക്കാർ ഉത്തരവിറക്കിയത്.[5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 206. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Cirrochroa Doubleday, [1847]" at Markku Savela's Lepidoptera and Some Other Life Forms
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 421–423.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 218–220.{{cite book}}: CS1 maint: date format (link)
  5. https://www.manoramaonline.com/environment/earth-n-colors/2019/07/01/tamil-yeoman-declared-tamil-nadus-state-butterfly.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മരോട്ടിശലഭം&oldid=3337196" എന്ന താളിൽനിന്ന് ശേഖരിച്ചത്