തമിഴിസൈ സൗന്ദരരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തമിഴിസൈ സൗന്ദരരാജൻ
തെലങ്കാന സംസ്ഥാന ഗവർണർ
പദവിയിൽ
പദവിയിൽ വന്നത്
8 September 2019
Chief Ministerകെ.ചന്ദ്രശേഖര റാവു
മുൻഗാമിഇ. എസ്.എൽ.നരസിംഹൻ
അധ്യക്ഷ തമിഴ്നാട് ഭാരതീയ ജനതാ പാർട്ടി
In office
26 May 2014 – 1 September 2019
മുൻഗാമിപൊൻ രാധാകൃഷ്ണൻ
പിൻഗാമിTBA
Personal details
NationalityIndian

ഒരു രാഷ്ട്രീയ പ്രവർത്തകയും നിലവിൽ തെലങ്കാന സംസ്ഥാന ഗവർണ്ണറും ആണ് തമിഴിസൈ സൗന്ദരരാജൻ. ഭാരതീയ ജനതാ പാർട്ടിയുടെ തമിഴ്നാട് മുൻ സംസ്ഥാന അധ്യക്ഷയാണ് തമിഴിസൈ സൗന്ദരരാജൻ.[1] [2] ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആകുന്നതിനു മുൻപ് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ സെക്രട്ടറിയായിരുന്നു. തമിഴ്നാട്ടിലെ പ്രമുഖ, മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കുമരി ആനന്ദന്റെ മകളാണ്. [3]

സ്വകാര്യ ജീവിതം[തിരുത്തുക]

1961 ജൂൺ 2 ന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ ടൗണിൽ ജനിച്ചു.

വിദ്യാഭ്യാസവും പ്രൊഫഷണൽ യോഗ്യതയും[തിരുത്തുക]

തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും തമിഴിസൈ, എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കുകയുണ്ടായി. [4] തുടർന്ന് ചെന്നൈയിലെ തന്നെ ഡോ. എം.ജി.ആർ. മെഡിക്കൽ സർവ്വകലാശാലയിൽ നിന്നും ഒബ്സ്റ്ററിക്സ്, ഗൈനക്കോളജി എന്നിവയിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് കാനഡയിൽ നിന്നും പ്രത്യേകമായി സോണോളജിയിലും എഫ്.ഇ.ടി തെറാപ്പിയിലും പരിശീലനം നേടുകയും ചെയ്തിരുന്നു.

രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നതിനു മുൻപ് 5 വർഷക്കാലത്തോളം ചെന്നൈയിലെ രാമചന്ദ്ര മെഡിക്കൽ കോളേജിൽ അസിസ്റ്റന്റെ പ്രൊഫസറായി പ്രവർത്തിക്കുകയുണ്ടായി. കൂടാതെ നിരവധി ആശുപത്രികളിൽ വിസിറ്റിങ് കൺസൾട്ടന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. [5]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഒരു രാഷ്ട്രീയ കുടുംബത്തിൽ വളർന്ന തമിഴിസൈ, ബാല്യകാലം മുതൽ തന്നെ രാഷ്ട്രീയത്തിൽ തൽപ്പരയായിരുന്നു. [6] മദ്രാസ് മെഡിക്കൽ കോളജിൽ പഠന കാലത്തിന് ഇടയിൽ വിദ്യാർത്ഥി നേതാവായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു മുൻനിര പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി കുടുംബത്തിൽ നിന്നാണെങ്കിലും ബി.ജെ.പി.യുടെ പ്രത്യയശാസ്ത്രത്താൽ ആകർഷിക്കപ്പെടുകയും ബിജെപിയുടെ മുഴുവൻ സമയ പ്രവർത്തകയായി മാറാൻ ആരംഭിക്കുകയും ചെയ്തു. 1999-ൽ സൗത്ത് ചെന്നൈ ജില്ലാ മെഡിക്കൽ വിംഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2001 - ൽ അവർ മെഡിക്കൽ വിങ്ങിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ 2005 മുതൽ ഇതിന്റെ ദേശീയ തലത്തിലുള്ള സഹ കൺവീനറായും പ്രവർത്തിക്കുകയുണ്ടായി. [7] 2007 - ൽ ബി.ജെ.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും 2010 - ൽ ബി.ജെ.പി.യുടെ സംസ്ഥാന വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഇതനെത്തുടർന്ന് 2013 - ൽ ദേശീയ തലത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. [8]

മാധ്യമ സാന്നിദ്ധ്യം[തിരുത്തുക]

സ്കൂളിലും കോളേജിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും കുട്ടികൾക്കും വേണ്ടി ഒറേറ്ററി സ്കിൽസ് അഥവാ കഴിവുകളുമായി ബന്ധപ്പെട്ട ഒരു പരിപാടി തമിഴിസൈ വിജയകരമായി സംഘടിപ്പിച്ചിരുന്നു. രാജ് ടി.വി എന്ന തമിഴ് ടെലിവിഷൻ ചാനലിൽ ഏകദേശം പത്ത് വർഷത്തിലധികമായി സംപ്രേഷണം ചെയ്യപ്പെട്ട ഈ പരിപാടിയ്ക്ക് വളരെ വലിയ ടി.ആർ.പി. റേറ്റിങ്ങും ജനപ്രീതിയും ഉണ്ടായിരുന്നു. [9] ഇതു കൂടാത "ദൂരദർശൻ" ചാനലിൽ സ്ത്രീകൾക്കായി ആഴ്ചതോറും ഒരു പരിപാടി തമിഴിസൈ സംഘടിപ്പിച്ചു. മഗലിർ പഞ്ചായത്ത് അഥവാ വനിതാ കോടതി എന്ന ഈ പരിപാടി അഞ്ചു വർഷത്തിലേറെയായി സംപ്രേഷണം ചെയ്യപ്പെടുകയും വലിയ ജനപ്രീതി സമ്പാദിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല, പ്രമുഖ ടി.വി ചാനലുകളായ സൺ ടി വി , എൻഡിടിവി , ടൈംസ് നൗ , വിവിധ പ്രാദേശിക ചാനലുകൾ തുടങ്ങിയ ചാനലുകളിൽ തമിഴ്നാട്ടിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുമായി നിരവധി രാഷ്ട്രീയ ചർച്ചകളിലും വിവിധ സാഹചര്യങ്ങളിൽ സംഘടിപ്പിക്കപ്പെട്ട സംവാദങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. [10]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

എം.പി. ആകാനും എം.എൽ.ആ ആകാനുമായി മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും തമിഴിസൈ പരാജയപ്പെടുകയുണ്ടായി. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിരുന്നു. [11] [12] 2019 - ൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി തമിഴ്നാട്ടിലെ തൂത്തുക്കുടി ലോകസഭാ മണ്ഡലത്തിൽ നിന്നും തമിഴിസൈ മത്സരിക്കുന്നുണ്ട്. [13]

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്[തിരുത്തുക]

വർഷം തിരഞ്ഞെടുപ്പ് പാർട്ടി നിയോജകമണ്ഡലം ഫലമായി വോട്ടുകൾ നേടി വോട്ട്%
2006 നിയമസഭാ തിരഞ്ഞെടുപ്പ് 2006 ഭാരതീയ ജനതാപാർട്ടി രാധപുരം അഞ്ചാം സ്ഥാനം 5,343 4.70%
2011 നിയമസഭാ തിരഞ്ഞെടുപ്പ് 2011 എ.ഐ.എ.ഡി.എം.കെ. വേളച്ചേരി നാലാം സ്ഥാനം 7,040 4.63%

ലോക്സഭാ തെരഞ്ഞെടുപ്പ്[തിരുത്തുക]

വർഷം തിരഞ്ഞെടുപ്പ് പാർട്ടി നിയോജകമണ്ഡലം ഫലമായി വോട്ടുകൾ നേടി വോട്ട്%
2009 പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് ഭാരതീയ ജനതാപാർട്ടി ചെന്നൈ നോർത്ത് മൂന്നാമത്തെ സ്ഥാനം 23,350 3.54%

അവലംബം[തിരുത്തുക]

 1. Empty citation (help)
 2. Empty citation (help)
 3. Empty citation (help)
 4. http://drtamilisai.com/
 5. http://drtamilisai.com/
 6. Sudha (29 November 2013). "Tamilisai Soundararajan opens her mind | நான் டுமிழிசை செளந்தரராஜன் பேசுகிறேன் ! - Oneindia Tamil" (ഭാഷ: തമിഴ്). Tamil.oneindia.in. ശേഖരിച്ചത് 27 September 2017.
 7. "Bharatiya Jalsa Party". Bjp.org. ശേഖരിച്ചത് 27 September 2017.
 8. "Jual Oram appointed as BJP's national Vice President, Dharmendra Pradhan as General Secretary". Orissadiary.com. 31 March 2013. മൂലതാളിൽ നിന്നും 12 August 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 June 2014.
 9. http://drtamilisai.com/
 10. http://drtamilisai.com/
 11. "Dr. Tamilisai Soundrarajan(Bharatiya Janata Party(BJP)):Constituency- VELACHERY(CHENNAI) - Affidavit Information of Candidate:". Myneta.info. 14 June 2004. ശേഖരിച്ചത് 27 September 2017.
 12. "News Today". www.maalaisudar.com. 7 May 2009. ശേഖരിച്ചത് 27 September 2017.
 13. Empty citation (help)
"https://ml.wikipedia.org/w/index.php?title=തമിഴിസൈ_സൗന്ദരരാജൻ&oldid=3516536" എന്ന താളിൽനിന്ന് ശേഖരിച്ചത്