തമന്ന ഭാട്ടിയ
തമന്ന | |
---|---|
![]() തമന്ന കൊച്ചിയിൽ, ജൂലൈ 2018 | |
ജനനം | തമന്ന ഭാട്ടിയ[1] 21 ഡിസംബർ 1989[2] |
തൊഴിൽ |
|
സജീവ കാലം | 2005–ഇതുവരെ |
Works | Full list |
പുരസ്കാരങ്ങൾ | Full list |
തമന്ന ഭാട്ടിയ (ഇംഗ്ലീഷ്: Tamannaah Bhatia) ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ്. തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലാണ് മുന്നിട്ടുനിൽക്കുന്നത്. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്.
ജീവിതരേഖ[തിരുത്തുക]
മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ സന്തോഷിന്റേയും രജനി ഭാട്ടിയായുടേയും മകളായി 1989 ഡിസംബർ 21 ന് തമന്ന ജനിച്ചു.[3][4] ആനന്ദ് എന്ന ഒരു സഹോദരനുണ്ട്.[5] അവളുടെ പിതാവ് ഒരു വജ്ര വ്യാപാരിയാണ്. സിന്ധി ഹിന്ദു വംശജയാണ് തമന്ന. മുംബൈയിലെ ജുഹു എന്ന സ്ഥലത്തെ മാനെക്ജീ കൂപ്പർ ട്രസ്റ്റ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം ആരംഭിച്ചു. പതിമൂന്നാം വയസ്സു മുതൽ കലാരംഗത്ത് ജോലി ചെയ്യുന്ന അവർ സ്കൂളിന്റെ വാർഷിക ദിന ചടങ്ങിൽ പങ്കെടുക്കുന്ന വേളയിൽ ഒരു പ്രധാന വേഷം വാഗ്ദാനം ചെയ്യപ്പെടുകയും അത് അവർ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ഒരു വർഷത്തോളം മുംബൈയിലെ പൃഥ്വി തിയേറ്ററിന്റെ ഭാഗമായി. മുംബൈയിലെ നാഷണൽ കോളേജിൽ നിന്നും ബി.എ ബിരുദം നേടുകയും ചെയ്തു. 2005ൽ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ, തമിഴ്, തെലുഗു ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . 2005 ൽ പുറത്തിറങ്ങിയ അഭിജിത് സാവന്തിന്റെ ആപ്കാ അഭിജീത് എന്ന ആൽബത്തിലെ "ലഫ്സോ മെയിൻ" എന്ന ഗാനത്തിലും അവർ പ്രത്യക്ഷപ്പെട്ടു.[6]
ചലച്ചിത്രങ്ങൾ[തിരുത്തുക]
വർഷം | സിനിമ | വേഷം | ഭാഷ | കുറിപ്പ് |
---|---|---|---|---|
2005 | ചന്ദ് സാ റോഷൻ ചേഹരാ | ജിയാ ഒബ്രോയ് | ഹിന്ദി | |
ശ്രീ | സന്ധ്യ | തെലുഗു | ||
2006 | കേഡി | പ്രിയങ്ക | തമിഴ് | dubbed in തെലുഗു as Jadoo |
2007 | വ്യാപാരി | സാവിത്രി | തമിഴ് | |
കല്ലൂരി | ശോഭന | തമിഴ് | Nominated— Filmfare Award for Best Actress – Tamil
dubbed in തെലുഗു as Kalasala | |
ഹാപ്പി ഡേയ്സ് | മധു | തെലുഗു | ||
2008 | കാളിദാസു | അർച്ചന | തെലുഗു | |
റെഡി | സ്വപ്ന | തെലുഗു | ||
നിന്നെ നേഡു റെപ്പു | സ്വയം | തെലുഗു | അഥിതി വേഷം | |
നെറ്റ് ഇൻറ് നാളൈ | സ്വയം | തമിഴ് | അഥിതി വേഷം | |
2009 | പഠിക്കാതവൻ | ഗായത്രി റെഡ്ഡി | തമിഴ് | |
കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടം | ഗീത സുബ്രമഹ്ണ്യം | തെലുഗു | Nominated—Filmfare Award for Best Actress - തെലുഗു | |
ആനന്ദ താണ്ഡവം | മധുമിത | തമിഴ് | ||
അയൻ | യമുന | തമിഴ് | Nominated—Vijay Award for Favourite Heroine dubbed in തെലുഗു as Veedokkade | |
കണ്ടേൻ കാതലൈ | അഞ്ജലി | തമിഴ് | Nominated—Filmfare Award for Best Actress – Tamil Nominated, Vijay Award for Best Actress | |
2010 | പയ്യാ | ലൈംഗക തൊഴിലാളി | തമിഴ് | Nominated—Filmfare Award for Best Actress – Tamil dubbed in തെലുഗു as Awara |
സുരാ | പൂർണ്ണിമ | തമിഴ് | ||
തില്ലാലങ്കടി | നിഷ | തമിഴ് | ||
2011 | സിരുതൈ | ശ്വേത | തമിഴ് | |
കോ | സ്വയം | തമിഴ് | "ആഗ നാഗ" എന്ന ഗാനത്തിൽ അതിഥി വേഷം | |
100% ലവ് | മഹാലക്ഷ്മി | തെലുഗു | ||
ബദ്രിനാഥ് | അളകനന്ദ | തെലുഗു | ||
വേങ്കൈ | രാധിക | തമിഴ് | ||
ഊസരവെല്ലി | നിഹാരിക | തെലുഗു | ||
2012 | രച്ചാ | ചൈത്ര (അമ്മു) | തെലുഗു | Pending—SIIMA Award for Best Actress Nominated - CineMAA Award for Best Actress Nominated - Filmfare Award for Best Actress – Telugu |
2012 | എന്തുകെന്റെ... പ്രേമന്താ! | ശ്രീനിധി/ശ്രാവന്തി | തെലുഗു | |
2012 | റെബെൽ | നന്ദിനി | തെലുഗു | |
2012 | ക്യാമറാമാൻ ഗംഗതോ റാംബാബു | ഗംഗ | തെലുഗു | |
2013 | ഹിമ്മത്വാല | രേഖ | ഹിന്ദി | |
2013 | തടഖാ | പല്ലവി | തെലുഗു | |
2013 | വീരം | മഹാലക്ഷ്മി | തമിഴ് | |
2014 | ഇറ്റ്സ് എന്റർടെയിൻമെന്റ്[7] | ഹിന്ദി | ||
2014 | ഹംശകൽസ്[8] | ഹിന്ദി | ||
2015 | ബാഹുബലി ദ ബിഗിനിങ് | അവന്തിക | തെലുഗു | |
2016 | ദേവി | ദേവി /റൂബി | തമിഴ് | |
2017 | ബാഹുബലി 2 | അവന്തിക | തെലുഗു |
അവലംബം[തിരുത്തുക]
- ↑ Tamannaah Bhatia got her luck when she changed her name, Newstrack, 15 July 2018
- ↑ "Happy B'day to the Queen of K'wood!". Sify. 21 December 2009. മൂലതാളിൽ നിന്നും 18 June 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 May 2015.
- ↑ Sify (21 December 2009). "Happy birthday Tamannaah". Sify. ശേഖരിച്ചത് 23 October 2020.
- ↑ "Tamannaah turns designer with new jewellery venture".
- ↑ "tamanna bhatia anand - Google Search". www.google.com.
- ↑ "The Tamannaah Bhatia Interview : Of Baahubali and Bollywood". silverscreen. 27 June 2014. മൂലതാളിൽ നിന്നും 7 April 2016-ന് ആർക്കൈവ് ചെയ്തത്.
- ↑ "Akshay Kumar to work with a dog in Ramesh Taurani’s next". Articles.timesofindia.indiatimes.com. 2013-06-10. മൂലതാളിൽ നിന്നും 2013-06-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-17.
- ↑ TNN Jun 4, 2013, 12.03PM IST (2013-06-04). "Tamannaah to romance Saif Ali Khan - Times Of India". Articles.timesofindia.indiatimes.com. മൂലതാളിൽ നിന്നും 2013-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-17.
{{cite web}}
: CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Persondata | |
---|---|
NAME | Bhatia, Tamanna |
ALTERNATIVE NAMES | Tammu, Tammy |
SHORT DESCRIPTION | |
DATE OF BIRTH | 21 December 1989 |
PLACE OF BIRTH | Mumbai, Maharashtra, India |
DATE OF DEATH | |
PLACE OF DEATH |