തബ്‌ലീഗ് ജമാഅത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തബ്‌ലീഗ് ജമാഅത്ത്
تبلیغی جماعت
2009 Malaysian Tablighi Ijtema.jpg
തബ്‌ലീഗ് ജമാഅത്തിന്റെ 2009-ലെ മലേഷ്യൻ വാർഷിക സമ്മേളനം
സെപാംഗ് സെലാൻഗോർ, മലേഷ്യ
ആകെ ജനസംഖ്യ
സ്ഥാപകൻ
മൗലാനാ മുഹമ്മദ് ഇല്യാസ്
Regions with significant populations
 യുണൈറ്റഡ് കിങ്ഡം യു.കെ.യിലെ 40% മസ്ജിദുകൾ [1]
 France 100,000 (2008)
 Kyrgyzstan 10,000 (2007)
 അമേരിക്കൻ ഐക്യനാടുകൾ 50,000 (FBI estimate)
 ഇന്ത്യ
 ബംഗ്ലാദേശ്
 പാകിസ്താൻ
 ദക്ഷിണാഫ്രിക്ക
 France
 ജർമനി
 ശ്രീലങ്ക
മതങ്ങൾ
സുന്നി ഇസ്‌ലാം
(മുഖ്യമായിദിയോബന്ദി ഹനഫി)
വിശുദ്ധ ഗ്രന്ഥങ്ങൾ
ഖുർആൻ
ഭാഷകൾ
അറബിക്, ഉർദു,
മറ്റ് പ്രാദേശിക ഭാഷകൾ

തബ്‌ലീഗ് ജമാഅത്ത് (ഉർദു: تبلیغی جماعت, അറബിക്: جماعة التبليغ‎, അർത്ഥം:വിശ്വാസം പ്രചരിപ്പിക്കുന്ന സമൂഹം) 1926-ൽ ഇന്ത്യയിൽ മൗലാനാ മുഹമ്മദ് ഇല്യാസ് സ്ഥാപിച്ച ആഗോള ഇസ്‌ലാമിക മതപ്രചാരണ പ്രസ്ഥാനമാണ്. ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക നവീകരണമാണ് ഇതിന്റെ പ്രാഥമികലക്ഷ്യം. അതിനായി തബ്‌ലീഗ് ജമാഅത്ത് പ്രവാചകൻ മുഹമ്മദിന്റെ ചര്യകൾക്കനുസൃതമായി ജീവിതം നയിക്കാൻ മുസ്‌ലിം സമൂഹത്തിലെ എല്ലാ സാമൂഹിക സാമ്പത്തിക വിഭാഗത്തിലും പെട്ട ജനങ്ങളെ പ്രാപ്‌തരാക്കാൻ വേണ്ടി പരിശ്രമിക്കുന്നു.

തബ്‌ലീഗ് ജമാഅത്ത് ദിയോബന്ദി പ്രസ്ഥാനത്തിന് സമാന്തരമായാണ് രൂപംകൊണ്ടത്. ഹിന്ദു പുനരുജ്ജീവന പ്രസ്ഥാനങ്ങൾ മതാചാരങ്ങളിൽ വേണ്ടത്ര അറിവില്ലാത്ത മുസ്‌ലിംകളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയതിനാലാണ് ഇല്യാസ് ഇതിന് തുടക്കം നൽകിയതെന്ന് വിശ്വസിക്കപ്പെടുന്നു. ക്രമേണ പ്രവർത്തനമേഖല വിസ്തൃതമാകിയ തബ്‌ലീഗ് ജമാഅത്തിന് ഇന്ന് 150-ലധികം രാഷ്‌ട്രങ്ങളിൽ സഹകാരികൾ ഉണ്ട്. തബ്‌ലീഗ് ജമാഅത്ത് അതിന്റെ സഹകാരികളോട് ഇസ്‌ലാമിലെ ഒരു പ്രത്യേക മദ്‌ഹബ് പിന്തുടരുവാൻ നിഷ്കർഷിക്കുന്നില്ല എങ്കിലും ഹനഫി മദ്‌ഹബാണ് അവർ പൊതുവെ പിന്തുടരുന്നത്. മതപ്രബോധനത്തിനും പ്രചാരണത്തിനും ആധുനിക ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ സഹായം തേടാൻ വിമുഖത കാട്ടുന്ന തബ്‌ലീഗ് ജമാഅത്ത് വ്യക്തിഗത പ്രവർത്തനത്തിനാണ് ഊന്നൽ കൊടുക്കുന്നത്.തബ്‌ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും മുഹമ്മദ് ഇല്യാസിന്റെ ആറ് തത്ത്വങ്ങൾ അടിസ്ഥാനമാക്കിയാണ്. ഉറച്ച സമാധാന പ്രമത്തതയും യുദ്ധവിരുദ്ധനിലപാടുമുള്ള തബ്‌ലീഗ് ജമാഅത്തിന് ചിലപ്പോഴെങ്കിലും തീവ്രവാദ ബന്ധം ആരോപിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് വിധേയമാകുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നാൽ അത്തരം ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല. യൂറോപ്പിലെ ഏറ്റവും വലിയ പള്ളി ലണ്ടൻ നഗരത്തിൽ പണികഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തബ്‌ലീഗ് ജമാഅത്ത് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ വലിയ തോതിൽ ആകർഷിക്കുകയുണ്ടായി.

ചരിത്രം[തിരുത്തുക]

1926-ൽ വടക്കേ ഇന്ത്യയിലെ മേവാത്ത് എന്ന സ്ഥലത്താണ് തബ്‌ലീഗ് ജമാഅത്ത് രൂപീകൃതമാകുന്നത്. അപ്പോൾ മേവാത്തിലെ ഭൂരിപക്ഷ നിവാസികളായ മിയോസ് എന്നറിയപ്പെട്ടിരുന്ന രജപുത്വംശജരുടെ ഹിന്ദു സംസ്‌ക്കാരം മുസ്‌ലിംകളുടെ മത ഐകാത്മ്യം നഷ്ടപ്പെടുത്തുമെന്ന് അവിടുത്തെ ചില മുസ്‌ലിം നേതാക്കൾ ഭയപ്പെട്ടിരുന്നു. നേരത്തേ ഇസ്‌ലാം മതം സ്വീകരിച്ചിരുന്ന വളരെയധികം മിയോസ് മുസ്‌ലിംകളുടെ രാഷ്ട്രീയ സ്വാധീനത്തിൽ വന്ന ഇടിവു വന്ന സമയം ഹിന്ദുമത പുനരുജ്ജീവന പ്രസ്ഥാനങ്ങളുടെ പ്രവർത്തനം മൂലം തിരികെ ഹിന്ദുമതത്തിലേക്ക് പോയി. ഇതാണ് തബ്‌ലീഗ് ജമാഅത്തിന്റെ രൂപീകരണത്തിന് ഇടയാക്കിയ സാഹചര്യം. ഖുർആന്റെ മാർഗ്ഗനിർദ്ദേശത്തിനനുസൃതമായി നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപ്പിക്കുകയും ദുരാചാരം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ ആഗ്രഹിച്ചിരുന്ന മുഹമ്മദ് യൂസുഫിന് തന്റെ ജീവിതം ഇസ്‌ലാമിനു സമർപ്പിക്കാൻ പ്രചോദനം ലഭിച്ചത് 1926-ൽ ഹിജാസിലേക്ക് നടത്തിയ തീർത്ഥാടനത്തെത്തുടർന്നാണ്. മേവാത്തിലെ മുസ്‌ലിംകൾക്ക് ഇസ്‌ലാമിന്റെ വിശ്വാസപരവും കർമ്മപരവുമായ വിഷയങ്ങൾ പഠിപ്പിക്കാനായി മസ്ജിദുകളോടനുബന്ധിച്ച് മദ്രസകളുടെ ഒരു ശൃംഖല ആരംഭിക്കാനായിരുന്നു തുടക്കത്തിൽ അദ്ദേഹത്തിന്റെ ഉദ്യമം. എന്നാൽ ഇത്തരം മദ്രസകളിൽ നിന്നും പുറത്തുവരുന്നവർ സുവിശേഷകർ ആവുന്നില്ല എന്നത് അദ്ദേഹത്തെ ഭഗ്നോത്സാഹനാക്കി.

വ്യാപനം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The Times September 7, 2007. Retrieved on 2010-09-10.
  • Agwani, Mohammed (1986). "Islamic Fundamentalism in India". Twenty-First Century India Society. ASIN B0006EPNH0.
  • Ayoob, Mohammed (2007). The many faces of political Islam: religion and politics in the Muslim world. Ann Arbor: University of Michigan Press. ISBN 0-472-06971-3. ശേഖരിച്ചത് 2009-08-10.
  • Ballard, Roger (1994). Desh Pradesh. C. Hurst & Co. ISBN 1-85065-091-8. ശേഖരിച്ചത് 2009-08-10.
  • Kepel, Gilles (2004). The war for Muslim minds: Islam and the West. Cambridge, Mass.: Belknap Press of Harvard University Press. ISBN 0-674-01575-4. ശേഖരിച്ചത് 2009-08-10.
  • Marty, Martin E. (1994). Fundamentalisms observed. Chicago: University of Chicago Press. ISBN 0-226-50878-1. ശേഖരിച്ചത് 2009-08-10. Unknown parameter |coauthors= ignored (|author= suggested) (help)
  • Rabasa, Angel (2004). The Muslim world after 9/11. Santa Monica, CA: RAND. ISBN 0-8330-3712-9. ശേഖരിച്ചത് 2009-08-10.
  • Masud, Muhammad Khalid (2000). Travellers in faith. BRILL. p. 268. ISBN 9004116222. ശേഖരിച്ചത് 2009-10-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തബ്‌ലീഗ്_ജമാഅത്ത്&oldid=2300229" എന്ന താളിൽനിന്ന് ശേഖരിച്ചത്