തബൂക്ക് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തബൂക്ക്, ഇന്നത്തെ സൗദി അറേബ്യൻ മാപ്പിൽ

കിഴക്കൻ റോമാ സാമ്രാജ്യത്തിനെതിരെ (ബൈസന്റൈൻ സാമ്രാജ്യം) മുസ്‌ലിങ്ങൾ നടത്തിയ രണ്ടാമത്തെ യുദ്ധമാണ് തബൂക്ക് യുദ്ധം. AD.630 ഒക്ടോബർ മാസമാണ് ഈ യുദ്ധം അരങ്ങേറിയത്. പ്രവാചകൻ മുഹമ്മദ്‌ നേരിട്ട് പങ്കെടുത്ത അവസാന യുദ്ധവുമാനിത്.


പശ്ചാത്തലം[തിരുത്തുക]

മക്കയിൽ നേടിയ വിജയത്തിനും ഹുനൈൻ യുദ്ധത്തിനും ശേഷം അറേബ്യൻ ഉപദ്വീപ് മുഴുവൻ മുസ്‌ലിങ്ങളുടെ അധീനതയിലായി. ഇതോടെ അക്കാലത്തെ ലോകത്തിലെ മഹാസാമ്ര്യജ്യങ്ങളിൽ ഒന്നായ ബൈസന്റൈൻ സാമ്രാജ്യത്തിന് പുതിയ ഒരു ഭീഷണി ഉയരുന്നു എന്ന ബോധ്യമായി. പ്രവാചകൻ മുഹമ്മദ്‌ അയച്ച ദൂതനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി നടന്ന മുഅ്ത യുദ്ധത്തിൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മുസ്‌ലിങ്ങൾ പിൻവാങ്ങിയിരുന്നു. അതോടൊപ്പം വളർന്നു വരുന്ന ഈ ശക്തിയെ തുടക്കത്തിലേ ഇല്ലാതാക്കുക എന്ന പദ്ധതിയോടെ റോമൻ ചക്രവർത്തിയായ ഹിറാക്ളിയസ് തയ്യാറെടുപ്പുകൾ എടുക്കാൻ തുടങ്ങി എന്ന ഒരു വാർത്തയും പരന്നിരുന്നു. തങ്ങൾക്കെതിരെ യുദ്ധവിളിയുമായി തയ്യാറെടുക്കുന്ന ശത്രുവിനെതിരെ രംഗത്തിറങ്ങി ശക്തിതെളിയിക്കേണ്ടത് അനിവാര്യമാണ് എന്ന് തീരുമാനിച്ച പ്രവാചകൻ മുഹമ്മദ്‌ റോമിനെതിരെ ഒരു സൈനിക നീക്കത്തിന് തയ്യാറെടുത്തു.

യുദ്ധ ഒരുക്കങ്ങൾ[തിരുത്തുക]

അറേബ്യൻ ഉപഭൂഖണ്ഡത്തിലാകെ വരൾച്ച നേരിട്ട ഒരു വർഷമായിരുന്നു അത്. എതിർ പക്ഷം വൻആയുധശേഷിയുള്ളവരും അറിയപ്പെട്ട ലോകശക്തിയും. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നു 30,000വരുന്ന ഒരു സൈന്യത്തെ പ്രവാചകൻ മുഹമ്മദ്‌ നബി (സ) തയ്യാറാക്കി തബൂക്കിലേക്ക് പടനയിച്ചു.

യുദ്ധം ഒഴിവാകുന്നു[തിരുത്തുക]

എന്നാൽ മുസ്‌ലിങ്ങളുടെ ഈ പടപ്പുറപ്പാട് അറിഞ്ഞ റോമൻ സൈന്യം ഭയവിഹ്വലരായി. മുഅ്ത യുദ്ധത്തിൽ 2,00,000 വരുന്ന റോമാ സൈന്യത്തെ നേരിട്ട 3,000 മാത്രം വരുന്ന മുസ്‌ലിം സൈന്യത്തിന്റെ പോരാട്ട വീര്യവും അവരെ ചകിതരാക്കി. ഒരു ഏറ്റുമുട്ടലിന് നിൽക്കാതെ റോമാ സൈന്യം തബൂകിൽ നിന്ന് സിറിയയിലേക്ക് പിന്മാറി. ഈ പട നീക്കത്തിൽ തബൂക്കിലും പരിസരപ്രദേശങ്ങളിലും ഉള്ള ഒട്ടനവധി ഗോത്രങ്ങൾ മുസ്ലിങ്ങളുടെ മേൽകോയ്മ അംഗീകരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തബൂക്ക്_യുദ്ധം&oldid=3130157" എന്ന താളിൽനിന്ന് ശേഖരിച്ചത്