തബല ഇന്നർസൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്ധരായ സംഗീത വിദ്യാർഥികൾക്ക് ബ്രെയിലി ലിപിയിൽ തബലയുടെ താള പദ്ധതികളും സ്വരസ്ഥാനങ്ങളും രേഖപ്പെടുത്തിയ പുസ്തകമാണ് തബല ഇന്നർസൈറ്റ്. കൊൽക്കത്തയിലെ ധ്വനി അക്കാദമി ഓഫ് പെർക്കഷൻ മ്യൂസിക് രാമകൃഷ്ണ മിഷനുമായി ചേർന്നാണ് ഇത് തയ്യാറാക്കിയത്. 80 പേജുള്ള പുസ്തകം ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലും ലഭിക്കും.[1]

തബല പഠനത്തിന് സഹായിക്കുന്ന പുസ്തകം ബ്രെയിലി ലിപിയിൽ ഇറക്കുന്നത് ആദ്യമായാണ്. ധ്വനി അക്കാദമി നടത്തുന്ന അഭിജിത് ബാനർജിയാണ് ഈ പദ്ധതിക്ക് നേതൃത്ത്വം നൽകിയത്.[2]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/1497743/2012-03-10/india
  2. http://www.telegraphindia.com/1120304/jsp/calcutta/story_15208006.jsp
"https://ml.wikipedia.org/w/index.php?title=തബല_ഇന്നർസൈറ്റ്&oldid=1202446" എന്ന താളിൽനിന്ന് ശേഖരിച്ചത്