തഫ്സീർ അൽ ജലാലൈനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജലാലുദ്ധീൻ അൽ മഹല്ലി, ജലാലുദ്ധീൻ അൽ സുയൂതി എന്നീ രണ്ടു പണ്ഡിതന്മാർ രചിച്ച ഖുർആൻ വിശദീകരണമാണ് തഫ്സീരുൾ ജലാലൈനി.

പരിചയം[തിരുത്തുക]

2 ഭാഗങ്ങൾ ഉള്ള തഫ്സീരിന്റെ ഒന്നാം ഭാഗം, അതായത് ഫാത്തിഹ ഉൾപെടെ സൂറത്തുൽ കഹഫ് മുതൽ സൂരത് അൽനാസ് വരെയുള്ള രചിച്ചത് ഇമാം മഹല്ലി ആണ്.ഹിജ്റ വര്ഷം 847ൽ ബാക്കി ഭാഗം പൂർത്തിയാക്കുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടു. ശേഷം സൂറത്ത് അൽ ബഖറ മുതൽ സൂറത്തുൽ ഇസ്രാഉ വരെ ഇമാം സുയൂതിയാണ് പൂർത്തിയാക്കിയത്.

വളരെ ഹ്രസ്വമായ ശൈലിയാണ് ഇമാം മഹല്ലി സ്വീകരിച്ചിരുന്നത്. ഇമാം സുയൂതിയും ഇതേ ശൈലി പിന്തുടർന്നു.ഖുറാനിലെ അക്ഷരങ്ങളുടെ എണ്ണവും തഫ്സീരുൾ ജലലൈനിയിലെ അക്ഷരങ്ങളുടെ എണ്ണവും സൂറത്ത് അൽ മുസമ്മിൽ വരെ തുല്യമാണെന്നും സൂറത്ത് അൽ മുദസ്സിർ മുതൽ അവസാനം വരെ തഫ്സീരിലെ അക്ഷരങ്ങൾ ആണ് കൂടുതൽ എന്നും കശ്ഫ് അൽ ളുനൂൻ എന്നാ ഗ്രന്ഥത്തിൽ ഉണ്ട്. 

വിശദീകരങ്ങങ്ങൾ[തിരുത്തുക]

തഫ്സീർ അൽ ജലാലൈനിക് ഒരുപാട് വിശദീകരണങ്ങൾ വിരചിതമായിട്ടുണ്ട്.  അതിൽ ഏറ്റവും നല്ലതെന്ന് ഖ്യാതി നേടിയിട്ടുള്ള ഒന്ന് ശൈഖ് സുലൈമാനുൽ ജമൽ(റ)യുടെ വിശദീകരണം ആണ്. അൽഫുതൂഹാതുൽ ഇലാഹിയ്യ എന്നാണതിന്റെ പേര്. മറ്റൊന്ന് സുലൈമാനുൽ ജമൽ(റ)യുടെ ശിഷ്യനായ അശ്ശൈഖ് അഹ്മദുസ്വാവീ(റ)യുടെ ഹാശിയതുസ്വാവീ അലൽ ജലാലൈനി. ഈ രണ്ടു ഹാശിയകളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഉത്തരേന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ജലാലൈനിയുടെ പാർശ്വങ്ങളിൽ കാണുന്ന ഹാശിയതുൽ കമാലൈനി അലൽ ജലാലൈനി എന്നത് ശൈഖ് സലാമുല്ലാഹിദ്ദഹ്ലവിയുടേതാണ്. ഖബസുന്നയ്യിറതൈനി അലാ തഫ്സീറിൽ ജലാലൈനി, മജ്മഉൽ ബഹ്റൈനി മ മത്വലഉൽ ബദ്റൈനി അലൽ ജലാലൈനി, ഹാശിയതുൽ ജമാലൈനി അലൽ ജലാലൈനി തുടങ്ങി 16 വിശദീകരണ ഗ്രന്ഥങ്ങൾ വേറെയും വിരചിതമായിട്ടുണ്ട്. സുപ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായ കോടമ്പുഴ ബാവ മുസ്‌ലിയാർ തയ്സീറുൽ ജലാലൈനി എന്ന പേരിൽ വളരെ മനോഹരമായൊരു വിശദീകരണ ഗ്രന്ഥം തഫ്സീറുൽ ജലാലൈനിക്ക് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=തഫ്സീർ_അൽ_ജലാലൈനി&oldid=3123588" എന്ന താളിൽനിന്ന് ശേഖരിച്ചത്