തന്മാത്രാ ഓർബിറ്റൽ സിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രസതന്ത്രത്തിൽ തന്മാത്രാഘടന നിർണ്ണയിക്കുന്നതിനുള്ള ഒരു സിദ്ധാന്തമാണ് തന്മാത്രാ ഓർബിറ്റൽ സിദ്ധാന്തം. ഈ സിദ്ധാന്തപ്രകാരം ഒരു തന്മാത്രയിലെ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ഇലക്ട്രോണുകളെ ആറ്റങ്ങൾ തമ്മിൽ തമ്മിലുള്ള ബന്ധനങ്ങളിലായി പരിഗണിക്കുന്നതിനു പകരം തന്മാത്രയുടെ പൊതു ന്യൂക്ലിയസ്സിന്റെ സ്വാധീനത്താൽ ചലിക്കുന്നതായി പരിഗണിക്കുന്നു. ക്വാണ്ടം ബലതന്ത്രപ്രകാരം ആറ്റത്തിലെ ഇലക്ട്രോണുകളുടെ ഊർജ്ജസ്വഭാവവും സ്ഥിതിചെയ്യുന്നസ്വഭാവവും നിശ്ചയിക്കുന്നു. അതിനുശേഷം ബന്ധനത്തിൽ ഏർപ്പെടുന്ന ഇലക്ട്രോണുകളുടെ ഓർബിറ്റലുകൾ തന്മാത്രാ ഓർബിറ്റൽ സിദ്ധാന്തപ്രകാരം തീരുമാനിക്കുന്നു. ഈ തന്മാത്രാ ഓർബിറ്റലുകൾ ഒരു തന്മാത്രയിലെ എല്ലാ ആറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയിൽ സംയോജക ഇലക്ട്രോണുകൾ സഞ്ചരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ മുന്നോട്ടുവച്ച തന്മാത്രാ ഓർബിറ്റൽ സിദ്ധാന്തം ഇലക്ട്രോണിക ബന്ധനത്തിന്റെ പഠനത്തിൽ വിപ്ലവം സൃഷ്ടിച്ചു. തന്മാത്രാ ഓർബിറ്റലുകളെ ആറ്റോമിക ഓർബിറ്റലുകളുടെ രേഖീയ കോമ്പിനേഷനുകളായി രൂപപ്പെടുത്തുക വഴി ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇലക്ട്രോണുകളുടെ സ്ഥാനവും ഓർബിറ്റലുകളും നിർണ്ണയിക്കുന്നതിൽ ഈസിദ്ധാന്തം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഷ്രോഡിങ്ങർ സമവാക്യത്തിൽ ‍ഡെൻസിറ്റി ഫങ്ഷണൽ സിദ്ധാന്തവും ഹാർട്ടീഫോക് മോഡലും പ്രയോഗിച്ച് ഈ ഏകദേശനങ്ങളിൽ എത്തിച്ചേരാവുന്നതാണ്.