തനുശ്രീ ദത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തനുശ്രീ ദത്ത
തനുശ്രീ ദത്ത
സജീവ കാലം2004-Present

തനുശ്രീ ദത്ത (Hindustani pronunciation: [t̪ənuʃri]) ഒരു ബോളിവുഡ് നടിയും മോഡലുമാണ്. 1984 മാർച്ച് 19-ന് ആണ് തനുശ്രീയുടെ ജനനം. 2004-ൽ, തന്റെ 25-ആം വയസ്സിൽ തനുശ്രീ ഫെമിന മിസ്സ് ഇന്ത്യ കിരീടമണിഞ്ഞിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

ഝാർഖണ്ഡിലുള്ള (മുൻപത്തെ ബീഹാർ) ജാംഷെഡ്‌പൂർ എന്ന സ്ഥലത്താണ് തനുശ്രീ ദത്ത ജനിച്ചതും വളർന്നതും. പൂനെയിലുള്ള ബ്രിഹാൻ മഹാരാഷ്ട്ര കോളേജ് ഓഫ് കൊമ്മേർസിൽ തനുശ്രീ കൊമ്മേർസിൽ ബിരുദമെടുത്തു. തനുശ്രീ ഒരു ബംഗാളിയാണ്.

തനുശ്രീ 2004-ലെ ഫെമിന മിസ്സ് ഇന്ത്യ വിജയിയായിരുന്നു. തുടർന്ന് ഇക്വഡോറിലുള്ള ക്യുയിറ്റോയിൽ നടന്ന മിസ്സ് യൂണിവേർസ് മത്സരത്തിൽ തനുശ്രീ പങ്കെടുക്കുകയും അവസാന പത്തിൽ എത്തുകയും ചെയ്തു.

2005-ൽ തനുശ്രീ ബോളിവുഡിൽ തുടക്കം കുറിച്ചു. ചോക്കളേറ്റ്, ആഷിക് ബനായ ആപ്‌നേ എന്നീ രണ്ട് സിനിമകളിൾ തനുശ്രീ ഒന്നിച്ച് അഭിനയിച്ചു. ആദ്യം അഭിനയിച്ചത് ചോക്കളേറ്റ് എന്ന സിനിമയിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയത് ആഷിക് ബനായ ആപ്‌നേ ആണ്.

അവലംബം[തിരുത്തുക]

പൂറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=തനുശ്രീ_ദത്ത&oldid=2328263" എന്ന താളിൽനിന്ന് ശേഖരിച്ചത്