തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2015 നവംബർ മാസത്തിൽ രണ്ട് ഘട്ടമായാണ് നടന്നത്. [1]

തിരഞ്ഞെടുപ്പ് നടന്നത്[തിരുത്തുക]

 • 941 ഗ്രാമപഞ്ചായത്തുകൾ
 • 152 ബ്ലോക്ക് പഞ്ചായത്തുകൾ
 • 14 ജില്ലാ പഞ്ചായത്തുകൾ
 • 86 നഗരസഭകൾ
 • 6 കോർപ്പറേഷനുകൾ

തിരഞ്ഞെടുപ്പ് നാൾ വഴികൾ[തിരുത്തുക]

 • ഒക്ടോബർ ഏഴിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
 • ഒക്ടോബർ 14-ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി.
 • ഒക്ടോബർ 15-ന് സൂക്ഷ്മപരിശോധന
 • ഓക്ടോബർ 17-ന് പത്രിക പിൻവലിക്കേണ്ട അവസാന തിയതി.
 • നവംബർ 2-ന് തിരുവനന്തപുരം, കൊല്ലം ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട്. കാസർകോട് എന്നീ ജില്ലകളിൽ തിരഞ്ഞെടുപ്പ്.
 • നവംബർ 5-ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ തിരഞ്ഞെടുപ്പ്.
 • വോട്ടെണ്ണൽ - നവംബർ ഏഴിന്.

സംവരണം[തിരുത്തുക]

 • ഗ്രാമപഞ്ചായത്തുകളിലെ ആകെയുള്ള 941 പ്രസിഡന്റ് സ്ഥാനങ്ങളിൽ വനിതകൾക്ക് 471 ഉം പൊതുവിഭാഗത്തിന് 470 സ്ഥാനങ്ങളെന്ന നിലയിൽ സംവരണം ചെയ്തിട്ടുണ്ട്. വനിതാ സംവരണ സ്ഥാനങ്ങളിലും പൊതുവിഭാഗത്തിലും പട്ടിക ജാതികൾക്ക് 46 ഉം പട്ടിക വർഗ്ഗത്തിന് എട്ടും പ്രസിഡന്റ് സ്ഥാനങ്ങൾ.
 • ബ്ലോക്ക് പഞ്ചായത്തുകളിലെ ആകെയുള്ള 152 പ്രസിഡന്റ് സ്ഥാനങ്ങളിൽ വനിതകൾക്ക് 77 സ്ഥാനങ്ങൾ ലഭിയ്ക്കും. ഇതിൽ എട്ട് എണ്ണം പട്ടിക ജാതികൾക്കും രണ്ടെണ്ണം പട്ടിക വർഗ്ഗങ്ങൾക്കും ഉള്ളതാണ്. പൊതുവിഭാഗത്തിൽ നിന്ന് ഏഴ് എണ്ണം പട്ടിക ജാതികൾക്കും ഒരെണ്ണം പട്ടിക വർഗ്ഗത്തിനും ലഭിയ്ക്കും.
 • ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ 14 സ്ഥാനങ്ങളിൽ വനിതകൾക്ക് ഏഴെണ്ണം ലഭിയ്ക്കും. പൊതു വിഭാഗത്തിലെ ഒരെണ്ണം പട്ടിക ജാതികൾക്കായി സംവരണം ചെയ്യിട്ടുണ്ട്.

പ്രത്യേകതകൾ[തിരുത്തുക]

 • തിരഞ്ഞെടുപ്പിന് ചിത്രം പതിച്ച വോട്ടർ പട്ടിക.
 • വോട്ടർ പട്ടികയിൽ പ്രവാസികൾക്കും ഭിന്നലിംഗക്കാർക്കും പേര് ഉൾപ്പെടുത്തുന്നതിന് സൗകര്യമുണ്ട്.
 • പൂർണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ.
 • തിരഞ്ഞെടുപ്പിൽ നിഷേധ വോട്ടായ "നോട്ട" ഇല്ല.
 • സ്ഥാനാർത്ഥികളുടെ ചിത്രം ബാലറ്റ് മെഷീനിൽ ഇല്ല.

മൽസരിച്ചവർ[തിരുത്തുക]

 • സംസ്ഥാനത്താകെ 75,549 പേരാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നത്. ഇതിൽ 38,268 പേർ സ്ത്രീകളും 37,281 പേർ പുരുഷൻമാരുമാണ്.[2]
 • 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1282 പേർ
 • 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6915 പേർ
 • 941 ഗ്രാമപഞ്ചായത്തുകളിലേക്ക് 54956 പേർ
 • 86 മുനിസിപ്പാലിറ്റികളിലായി 10433 പേർ
 • 6 കോർപ്പറേഷനുകളിലേക്ക് 1963 പേർ
 • മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് - 8693 പേർ. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ള വയനാട്ടിൽ 1,882 പേരും.

തെരഞ്ഞെടുപ്പ്ഫലം(സംക്ഷിപ്തം)[തിരുത്തുക]

തദ്ദേശസ്ഥാപനം ആകെ സീറ്റുകൾ യു.ഡി.എഫ് എൽ.ഡി.എഫ് ബിജെപി മറ്റുള്ളവർ+
ജില്ല പഞ്ചായത്ത് 14 7 7 0 0
കോർപ്പറേഷൻ 6 1 5 0 0
നഗരസഭ 87 41 44 1 1
ബ്ലോക്ക് പഞ്ചായത്ത് 152 61 90 0 0
ഗ്രാമപഞ്ചായത്ത് 941 377 551 14 1

ജില്ലാ പഞ്ചായത്ത്[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
ജില്ല മുന്നണി / പാർട്ടി പ്രസിഡന്റ്
കാസർഗോഡ് യു.ഡി.എഫ്. മുസ്ലീം ലീഗ് എം.ജി.സി. ബഷീർ
കണ്ണൂർ എൽ.ഡി.എഫ്. സി.പി.എം. കാരായി രാജൻ
വയനാട് യു.ഡി.എഫ്. കോൺഗ്രസ് (ഐ.) ടി. ഉഷാകുമാരി
കോഴിക്കോട് എൽ.ഡി.എഫ്. സി.പി.എം. ബാബു പറശ്ശേരി
മലപ്പുറം യു.ഡി.എഫ്. മുസ്ലീം ലീഗ് എ.പി. ഉണ്ണികൃഷ്ണൻ
പാലക്കാട് എൽ.ഡി.എഫ്. സി.പി.എം. കെ. ശാന്തകുമാരി
തൃശ്ശൂർ എൽ.ഡി.എഫ്. സി.പി.ഐ. ഷീല വിജയകുമാർ
എറണാകുളം യു.ഡി.എഫ്. കോൺഗ്രസ് (ഐ.) ആശ സനൽ
കോട്ടയം യു.ഡി.എഫ്. കോൺഗ്രസ് (ഐ.) ജോഷി ഫിലിപ്പ്
ഇടുക്കി യു.ഡി.എഫ്. കോൺഗ്രസ് (ഐ.) കൊച്ചുത്രേസ്യ പൗലോസ്
ആലപ്പുഴ എൽ.ഡി.എഫ്. സി.പി.എം. ജി. വേണൂഗോപാൽ
പത്തനംതിട്ട യു.ഡി.എഫ്. കോൺഗ്രസ് (ഐ.) അന്നപൂർണ്ണ ദേവി
കൊല്ലം എൽ.ഡി.എഫ്. സി.പി.ഐ. ജഗദമ്മ ടീച്ചർ
തിരുവനന്തപുരം എൽ.ഡി.എഫ്. സി.പി.എം. വി.കെ. മധു

തെരഞ്ഞെടുപ്പ്ഫലം(വിശദം)[തിരുത്തുക]

Malappur jillaam[തിരുത്തുക]

കോർപ്പ[തിരുത്തുക]

റേഷൻ[തിരുത്തുക]

ആകെ സീറ്റുകൾ യു.ഡി.എഫ് എൽ.ഡി.എഫ് ബിജെപി + സ്വതന്ത്രർ
55 21 23 6 5
രാമവർമ്മപുരം ഡിവിഷൻ[തിരുത്തുക]
സ്ഥാനം സ്ഥാനാർഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 വി കെ സുരേഷ് കുമാർ സി.പി.ഐ. എൽ.ഡി.എഫ് 1295 755
2 സുനിൽ ലാലൂർ കോൺഗ്രസ്സ് (ഐ) യു.ഡി.എഫ് 540
3 കെ എസ് ഗോപൻ സ്വതന്ത്രൻ 396
4 മനോജ് നെല്ലിക്കാട് ബിജെപി ബിജെപി+ 213
5 അസാധു 1

ജില്ല പഞ്ചായത്ത്[തിരുത്തുക]

ആകെ സീറ്റുകൾ യു.ഡി.എഫ് എൽ.ഡി.എഫ് ബിജെപി +
29 9 20 0
അവണൂർ ഡിവിഷൻ[തിരുത്തുക]
സ്ഥാനം സ്ഥാനാർഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 സുരേഷ് ബാബു സി.പി.ഐ. എൽ.ഡി.എഫ് 19290 433
2 എം എ രാമകൃഷ്ണൻ കോൺഗ്രസ്സ് (ഐ) യു.ഡി.എഫ് 18857
3 ചന്ദ്രൻ പി ആർ ബിജെപി ബിജെപി+ 7545
4 അസാധു 7

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്[തിരുത്തുക]

ആകെ സീറ്റുകൾ യു.ഡി.എഫ് എൽ.ഡി.എഫ് ബിജെപി +
13 7 6 0
കോലഴി ഡിവിഷൻ[തിരുത്തുക]
സ്ഥാനം സ്ഥാനാർഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 സുജാത മുരളീധരൻ സി.പി.ഐ.(എം) എൽ.ഡി.എഫ് 3818 169
2 ഓമന രവീന്ദ്രൻ കോൺഗ്രസ്സ് (ഐ) യു.ഡി.എഫ് 3649
3 ഷീജ സത്യൻ ബിജെപി ബിജെപി+ 1458
4 അസാധു 6

കോലഴി ഗ്രാമപഞ്ചായത്ത്[തിരുത്തുക]

ആകെ സീറ്റുകൾ യു.ഡി.എഫ് എൽ.ഡി.എഫ് ബിജെപി +
17 10 7 0
വാർഡ് 9 (പൂവണി)[തിരുത്തുക]
സ്ഥാനം സ്ഥാനാർഥി പാർട്ടി മുന്നണി വോട്ട് ഭൂരിപക്ഷം
1 ലക്ഷ്മി വിശ്വംഭരൻ സി.പി.ഐ.(എം) എൽ.ഡി.എഫ് 679 474
2 ഷീല പ്രസാദ് കോൺഗ്രസ്സ് (ഐ) യു.ഡി.എഫ് 205
3 അസാധു 1

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]