തത്ത്വമസി സാംസ്കാരികവേദി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുകുമാർ അഴീക്കോടിന്റെ സ്മരണയിൽ പ്രവർത്തിക്കുന്ന തത്ത്വമസി സാംസ്കാരിക വേദിയുടെ നവാഗതർക്കുള്ള പുരസ്കാരമാണ് തത്ത്വമസി സാംസ്കാരികവേദി പുരസ്കാരം. 2016ൽ ആണ് ഇത് ഏർപ്പെടുത്തിയത്. 10001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി നൽകുന്നത്. ഡോ. സുകുമാർ അഴീക്കോട് ജന്മദിനാഘോഷ ചടങ്ങിലാണ് പുരസ്കാരങ്ങൾ നൽകുക. 2016ലെ പുരസ്കാരത്തിന് അർഹമായവർ :

  • നോവൽ - ജി. രാഘവൻനായർ (സാക്ഷിപുരുഷന്റെ തിരോധാനം)
  • കവിത - വിനോദ് വെള്ളായണി (പിച്ചകം)
  • നിരൂപണസാഹിത്യം - എസ്. സരോജം (ക്ഷുഭിത കാലത്തിന്റെ സുവിശേഷം) [1]

അവലംബം[തിരുത്തുക]

  • ദേശാഭിമാനി 2016 മേയ് 5 വ്യാഴം പേജ് : 11