തട്ടുമ്പൊറത്തപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി.പി. സുദേവൻ സംവിധാനം ചെയ്ത മലയാള ഹ്രസ്വ ചലച്ചിത്രമാണ് തട്ടുമ്പൊറത്തപ്പൻ[1][2]. ഒരു ദൈവം എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നതിന്റെ ആക്ഷേപഹാസ്യപരമായ ആഖ്യാനമാണ് ഈ സിനിമ. പ്രാദേശികമായി നടന്ന കലാപത്തിനിടയിൽ ഓടി രക്ഷപ്പെടുന്ന ഒരാൾ പഴയ വീടിൻറെ മച്ചിൽ ഒളിക്കുന്നതും ഭക്ഷണത്തിനും വെള്ളത്തിനുമായി ആ വീട്ടിലെ മാനസികവളർച്ചയില്ലാത്ത ചെറുപ്പക്കാരനു മുമ്പിൽ തട്ടുമ്പൊറത്തപ്പനായി അഭിനയിക്കേണ്ടി വരുന്നതും പിന്നീട് അടുത്ത ദിവസം രാത്രിയിൽ രക്ഷപ്പെടുന്നതുമാണ് പ്രമേയം. ഈ തട്ടുംപുറത്ത് ദൈവചൈതന്യം ആരോപിക്കപ്പെടുകയും അതൊരു തീർത്ഥാടന കേന്ദ്രമായി മാറുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് സിനിമ അവസാനിക്കുന്നത്.

പേസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിന് സുദീപ് പാലനാട് സംഗീതവും അസീസ് പെരിങ്ങോട് കലാസംവിധാനവും രാജ് മാർത്താണ്ഡം ഇഫക്ട്സും ബിനോയ് ജയരാജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംവിധാനം എന്നിവ സുദേവൻ. ഏറേ ജനശ്രദ്ധ ലഭിച്ച ഈ ചിത്രം കൂടാതെ പ്ലാനിംഗ്, വരൂ, രണ്ട് എന്നീ ചെറു സിനിമകളും 2013-ലെ ലെ മികച്ച നവാഗത സംവിധായകനുള്ള 'അരവിന്ദൻ പുരസ്‌കാരം' നേടിയ സി.ആർ. നമ്പർ-89 എന്ന ഫീച്ചർ സിനിമയും സുദേവൻ സംവിധാനം ചെയ്തിട്ടുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. "സമകാലത്തിെൻറ തട്ടുമ്പുറക്കാഴ്ചകൾ". ദേശാഭിമാനി ദിനപത്രം. Archived from the original on 2011-08-02. Retrieved 2014-07-21.
  2. "പെരിങ്ങോടിന് അഭിമാനമായി 'തട്ടുമ്പൊറത്തപ്പൻ'". മാതൃഭൂമി ദിനപത്രം. Archived from the original on 2012-09-16. Retrieved 2014 ജൂലൈ 21. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=തട്ടുമ്പൊറത്തപ്പൻ&oldid=3676827" എന്ന താളിൽനിന്ന് ശേഖരിച്ചത്