തങ്കുബ്രദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തങ്കു ബ്രദർ - കേരളത്തിലെ ഒരു ക്രിസ്തീയാചാര്യൻ. മാത്യു കുരുവിള എന്ന് യഥാർഥ നാമം. സ്വർഗീയ വിരുന്ന്‌ എന്ന പേരിൽ ആഗോളമായി ഒരു കൂട്ടായ്മ നടത്തുന്നു. കോട്ടയം ആസ്ഥാനമാക്കിയാണ് പ്രധാന പ്രവർത്തനങ്ങൾ.

പെരുമൺ ദുരന്തത്തിൽപ്പെട്ട ഐലൻഡ്‌ എക്‌സ്പ്രസ്‌ ട്രെയിനിൽ യാത്ര ചെയ്യാനിരുന്ന കുരുവിള ഒരു സുഹൃത്തിന്റെ ഇടപെടലിൽ അവിചാരിതമായി അപകടത്തിൽ നിന്നും രക്ഷപെട്ടതിനാലാണ് ജീവൻ തിരികെ നൽകിയ ദൈവത്തിനായി ഇനിയുള്ള കാലം ജീവിക്കും എന്ന് പ്രതിജ്ഞ ചെയ്തതെന്ന് പറയുന്നു.[1]

വിമർശനങ്ങൾ[തിരുത്തുക]

ചിട്ടിക്കമ്പനി പൊട്ടിയതിനെ തുടർന്ന് വിദേശത്ത് പോയ ഇയാൾ വർഷങ്ങൾ കഴിഞ്ഞ് തങ്കു ബ്രദറായി പുനരവതരിച്ചു എന്നു നാട്ടുകാർ വിമർശിക്കുന്നു.[2] സമൃദ്ധിയുടെ സുവിശേഷമാണ് ഇദ്ദേഹത്തിന്റെ പ്രധാന പ്രസംഗവിഷയം. ക്രിസ്തുവിൽ വിശ്വസിച്ചാൽ സമൃദ്ധിയുണ്ടാകുമെന്ന ഇദ്ദേഹത്തിന്റെ പ്രചരണം പക്ഷേ, ക്രിസ്തുവിന്റെ ദർശനത്തിനും സ്വഭാവത്തിനും വിരുദ്ധമാണ്. ഇതര ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി സ്വർഗ്ഗീയ വിരുന്നുകാർ വേദപുസ്തകത്തിലെ പഴയനിയമത്തെ പാടേ അവഗണിക്കുന്നു.

വിവാദങ്ങൾ[തിരുത്തുക]

അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനും മറ്റും നിരവധി അന്വേഷണങ്ങൾ ഇദ്ദേഹത്തിനെതിരെ നടക്കുന്നുണ്ട്.[3] ലളിതജീവിതമാണ് ക്രിസ്തിയജീവിതത്തിന് ആവശ്യമെന്ന് പ്രസംഗിക്കുന്നു ഇദ്ദേഹത്തിന് സ്വന്തമായി ആഡംബര മാളിക നിർമ്മിച്ചത് വിവാദമായി. കാരാപുഴയിലാണ് ഈ ഭവനം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തങ്കുബ്രദർ&oldid=2819318" എന്ന താളിൽനിന്ന് ശേഖരിച്ചത്