തഗ് ലൈഫ്
| തഗ് ലൈഫ് | |
|---|---|
| സംവിധാനം | മണി രത്നം |
| കഥ |
|
| നിർമ്മാണം |
|
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | രവി.കെ.ചന്ദ്രൻ |
| ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
| സംഗീതം | എ.ആർ.റഹ്മാൻ |
നിർമ്മാണ കമ്പനികൾ | |
| വിതരണം | see below |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | തമിഴ് |
കമൽഹാസനെ പ്രധാന കഥാപാത്രമാക്കി മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2025-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ , മദ്രാസ് ടാക്കീസ് , റെഡ് ജയന്റ് മൂവീസ് എന്നി നിർമ്മാണ കമ്പനികൾ സംയുക്തമായാണ് ഈ ചലച്ചിത്രം നിർമ്മിക്കുന്നത്. കമലഹാസൻ , സിലമ്പരസൻ , തൃഷ കൃഷ്ണൻ , അശോക് സെൽവൻ , ഐശ്വര്യ ലക്ഷ്മി , ജോജു ജോർജ് , അഭിരാമി , നാസർ , അലി ഫസൽ , പങ്കജ് ത്രിപാഠി , സന്യ മൽഹോത്ര , രോഹിത് സറഫ് , വൈയാപുരി എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 1987- ലെ നായകൻ എന്ന ചിത്രത്തിന് ശേഷം കമലഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്.
ഇത് കമൽഹാസന്റെ 234 -ാമത്തെ ചിത്രമായതിനാൽ 2022 നവംബറിൽ '234' എന്ന താൽക്കാലിക പേരിൽ ഈ ചിത്രം പ്രഖ്യാപിച്ചു. ഒരു വർഷത്തിനുശേഷം തഗ് ലൈഫ് എന്ന ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. 2024 ജനുവരിയിൽ ചിത്രത്തിന്റെ പ്രധാന ഫോട്ടോഗ്രാഫി ആരംഭിച്ചു. ചെന്നൈ , കാഞ്ചീപുരം , പോണ്ടിച്ചേരി , ന്യൂഡൽഹി , ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഈ ചലച്ചിത്രം ചിത്രീകരിച്ചു. എ.ആർ. റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവി കെ. ചന്ദ്രനും എഡിറ്റിംഗ് എ. ശ്രീകർ പ്രസാദുമാണ് നിർവഹിച്ചിരിക്കുന്നത്. തഗ് ലൈഫ് 2025 ജൂൺ 5 ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്തു.
അഭിനേതാക്കൾ
[തിരുത്തുക]- രംഗരായ ശക്തിവേൽ നായ്ക്കറായി കമൽഹാസൻ
- അമരനായി സിലമ്പരസൻ
- ഇന്ദ്രനിയായി തൃഷ കൃഷ്ണൻ
- എസി. പി ജയ് കുമാറായി അശോക് സെൽവൻ
- ചന്ദ്രയായി ഐശ്വര്യ ലക്ഷ്മി
- പത്രോസായി ജോജു ജോർജ്
- ജീവയായി അഭിരാമി
- മാണിക്യമായി നാസർ
- രാവിയായി ചേതൻ
- അജയ്മ ഘോഷയി ഹേഷ് മഞ്ജരേക്കർ
- സത്യമൂർത്തിയായി തനിക്കെല്ല ഭരണി
- ഭാവാനിയായി ഭഗവതി പെരുമാൾ
- രാവിയായി ചിന്നി ജയന്ത്
- ഭൈരവിയായി വൈയാപുരി
- സുഭാഷായി അലി ഫസൽ
- വിജയായി രോഹിത് സറഫ്
- സാമൂൽ റോയപ്പയായി ബാബുരാജ്
- ഇൻസ്‌പെക്ടർ പാട്ലായി പങ്കജ് ത്രിപാഠി
- വേദയായി അർജുൻ ചിദംബരം
- ലക്ഷ്മിയായി രാജശ്രീ ദേശ്പാണ്ഡെ
- മംഗയായി സന്യ മൽഹോത്ര
- മാരാധകമായി വടിവുക്കരശി
മാർക്കറ്റിംഗ്
[തിരുത്തുക]2024 നവംബർ 7 ന് കമലഹാസന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ 45 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ടീസർ പുറത്തിറങ്ങി.[1]
റിലീസ്
[തിരുത്തുക]തഗ് ലൈഫ് 2025 ജൂൺ 5 നാണ് ലോകമെമ്പാടും റിലീസ് ചെയ്തത്.[2] തുടക്കത്തിൽ, നിർമ്മാതാക്കൾ നിലവിലെ തീയതി തീരുമാനിക്കുന്നതിന് മുമ്പ് 2024 ന്റെ അവസാന പാദത്തിൽ [3] തീയേറ്റർ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു.[4]
വിതരണം
[തിരുത്തുക]ചിത്രത്തിന്റെ വിദേശ വിതരണാവകാശം എപി ഇന്റർനാഷണലും ഹോം സ്‌ക്രീൻ എന്റർടൈൻമെന്റും ചേർന്ന് സ്വന്തമാക്കി.[5]
ഹോം മീഡിയ
[തിരുത്തുക]തീയേറ്റർ റിലീസിന് ശേഷമുള്ള സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് ₹150 കോടി (US$18 million) സ്വന്തമാക്കി.[6]
വിവാദം
[തിരുത്തുക]2024 മെയ് മാസത്തിൽ സിലംബരസന്റെ സിനിമയിലെ പങ്കാളിത്തം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ കമൽഹാസനെ പുതിയ പ്രോജക്ടുകൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കുന്ന ഒരു സജീവ "റെഡ് കാർഡ്" പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോപിച്ച് നിർമ്മാതാവ് ഇഷാരി കെ. ഗണേഷ് അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.[7] എന്നാൽ, തനിക്ക് റെഡ് കാർഡ് ലഭിച്ചുവെന്നത് സിലംബരസൻ നിഷേധിച്ചു.[8]
അവലംബം
[തിരുത്തുക]- ↑ Ramachandran, Naman (2024-11-07). "Kamal Haasan, Mani Ratnam's 'Thug Life' Unveils Release Date, Teaser – Global Bulletin". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2024-11-12. Retrieved 2024-11-16.
- ↑ "Kamal Haasan's Thug Life to release in June 2025, makers share teaser on birthday". India Today (in ഇംഗ്ലീഷ്). 7 November 2024. Archived from the original on 16 November 2024. Retrieved 7 November 2024.
- ↑ "Kamal Haasan and Mani Ratnam's 'Thug Life' might hit screens by the end of the year". The Times of India. 2024-07-22. Archived from the original on 2024-07-24. Retrieved 2024-11-16.
- ↑ "'Thug Life' drops release date on Kamal Haasan's 70th birthday". The Hindu (in ഇംഗ്ലീഷ്). 7 November 2024. Archived from the original on 16 November 2024. Retrieved 7 November 2024.
- ↑ Red Giant Movies [@RedGiantMovies_] (13 May 2024). "Global audiences, get ready! AP International and Home Screen Entertainment are officially the International theatrical distribution partners for #ThugLife" (Tweet). Archived from the original on 16 September 2024. Retrieved 16 September 2024 – via Twitter.
- ↑ Jayaraman, N. P. (20 September 2024). "'Thug Life': Streaming rights to Kamal Haasan-Mani Ratnam movie sold for unprecedented amount to Netflix". Deccan Herald (in ഇംഗ്ലീഷ്). Archived from the original on 20 September 2024. Retrieved 20 September 2024.
- ↑ "Producer Ishari K Ganesh Files Complaint Against Silamabarasan For Corona Kumar Dispute". News18 (in ഇംഗ്ലീഷ്). 2024-05-11. Archived from the original on 11 May 2024. Retrieved 2024-09-11.
- ↑ Menon, Akhila (2 June 2024). "Silambarasan opens up about Thug Life and STR 48; reacts to 'red card' rumours". OTTPlay (in ഇംഗ്ലീഷ്). Archived from the original on 5 June 2024. Retrieved 5 June 2024.