തക്രപാക ചൂർണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ആയുർവേദ ഔഷധം ആണ് തക്രപാക ചൂർണം. ഗ്രഹണി, അർശസ്, അഗ്നിമാന്ദ്യം, അതിസാരം, പാണ്ഡുരോഗം എന്നീ രോഗങ്ങളുടെ ചികിത്സയ്ക്ക് നിർദ്ദേശിക്കാറുണ്ട്.
ഉണ്ടാക്കുന്ന വിധം
[തിരുത്തുക]പുളിയാറൽ, ശുദ്ധിചെയ്ത കാട്ടുചേന, കുടകപ്പാലവേരിൻ തൊലി, മുത്തങ്ങാ, കൂർമുള്ളിൻ വേര്, വെളുത്ത അമ്പഴത്തിൻ തൊലി, ചെറുകടലാടി, നിലമ്പരണ്ട, ഇഞ്ചി, കദളിവാഴയുടെ കൂമ്പ്, മാങ്ങയണ്ടിയുടെ പരിപ്പ്, പ്ളാവിന്റെ തൊലി, കൊടിത്തൂവവേര്, ചന്ദനം, നാല്പാമരത്തൊലി; ചെറുനാരകം, കറിനാരകം, വള്ളിനാരകം, മാതളനാരകം ഇവയുടെ വേര് ഇവ 30 ഗ്രാം വീതം നന്നായി ചതച്ച് 12 ലി. പശുവിൻ മോരിൽ (തക്രം) കുറുക്കി 3 ലി. ആകുമ്പോൾ പിഴിഞ്ഞ് അരിച്ചെടുക്കണം. തിപ്പലി, ചതകുപ്പ, കൃമി ശത്രു, അതിവിടയം, അക്രാവ്, തൂവർച്ചിലക്കാരം, ചവർക്കാരം, ഇന്തുപ്പ്, വെടിയുപ്പ്, ജീരകം, കിരിയാത്ത്, ചുവന്നരത്ത, വാൽമുളക്, അയമോദകം, ഏലത്തരി, വിഴാലരി, ഇലവർങം, മാഞ്ചി, ത്രിഫലത്തോട്, ജാതിക്ക, മാശിക്ക എന്നീ ഔഷധങ്ങൾ 8 ഗ്രാം വീതം എടുത്ത് പൊടിച്ച് ഭസ്മമാക്കി അരിച്ചുവച്ചിരിക്കുന്ന തക്രക്വാഥത്തിൽ കലക്കണം.
ഉപയോഗിക്കുന്ന വിധം
[തിരുത്തുക]ഈ മിശ്രിതം അടുപ്പിൽ വച്ച് തിളപ്പിച്ചു കുറുക്കിയെടുത്ത് ഒരു പലകയിൽ തേച്ചുണക്കി പൊടിയാക്കുന്നു. ഈ പൊടി അഞ്ചു ഗ്രാം വീതം തേനിൽ ചാലിച്ച് ദിവസം രണ്ടുനേരം കഴിക്കാനാണ് സാധാരണ നിർദ്ദേശിക്കാറുള്ളത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തക്രപാക ചൂർണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |