തകഴി പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
തകഴി പാലം
പ്രമാണം:.jpg
തകഴി പാലം
നദി പമ്പാനദി
നിർമ്മിച്ചത്, രാജ്യം ഇന്ത്യ, കേരളം
നിർമ്മാണം നടന്നത് പൊ.വർഷം 2002 മുതൽ 2008
ഉദ്ഘാടനം പൊ.വർഷം 2008
നീളം 257.76 മീറ്റർ
ജലനിരപ്പിൽനിന്നുള്ള ഉയരം 10 മീറ്റർ
രൂപകൽപ്പന ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി, ചെന്നൈ
നിർമ്മാണം കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ
പ്രത്യേകതകൾ
കടന്നു പോകുന്ന
പ്രധാന പാത
ആലപ്പുഴ - തിരുവല്ല പാത (-)

തകഴി പാലം ആലപ്പുഴ ജില്ലയിലെ തകഴിയിൽ 2008 സെപ്റ്റംബർ 9നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്തു. പമ്പാനദിക്കു കുറുകെയാണ് പാലം സ്ഥിതിചെയ്യുന്നത്.

ഈ പാലം ആദ്യം ഇവിടെ പണിയാൻ 1957ലെ ആദ്യ ഇ. എം. എസ്. മന്ത്രിസഭയാണ് തീരുമാനമെടുത്തത്. പല കാരണങ്ങൾകൊണ്ട് നീണ്ടുപോയ പണി 2008ലാണ് പൂർത്തിയാക്കിയത്. 1987ൽ അന്നത്തെ വാണിജ്യമന്ത്രിയായിരുന്ന തച്ചടി പ്രഭാകരൻ തറക്കല്ലിട്ടത്. പിന്നീട്, കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ രണ്ടാമതൊരു തറക്കല്ലിട്ടു. 2002ൽ അന്നത്തെ വ്യവസായമന്ത്രിയായിരുന്ന സുശീല ഗോപാലൻ മൂന്നാമത്തെ തറക്കല്ലിട്ടു. അതോടെ പണി പുരോഗമിക്കുകയും ചെയ്തു. [1]

പാലത്തിന്റെ ഘടനയും ചെലവും[തിരുത്തുക]

257.76മീറ്റർ നീളമുള്ള ഈ പാലത്തിന് ജലനിരപ്പിൽനിന്നും 10 മീറ്റർ ഉയരമുണ്ട്. ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദഗ്ദ്ധരാണ് തകഴി പാലം രൂപകൽപ്പന ചെയ്തത്. കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ പണി ഏൽപ്പിച്ചു. ആലപ്പുഴ നിന്ന് എടത്വ വഴി തിരുവല്ലയിലേയ്ക്ക് പോകാൻ ഈ പാലം വഴി എളുപ്പമാണ്.[2][3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തകഴി_പാലം&oldid=2413167" എന്ന താളിൽനിന്ന് ശേഖരിച്ചത്