ഉള്ളടക്കത്തിലേക്ക് പോവുക

തകഴി കേശവപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കഥകളി നടനാണ് തകഴി കേശവപ്പണിക്കർ.[1] 1042-1114. തകഴിയിൽ കൊല്ലന്തറ വീട്; ഇദ്ദേഹത്തിന്റെ ഗുരുനാഥൻ തകഴി വേലുപ്പിള്ള എന്ന പ്രസിദ്ധ നടനാണ്. ആദ്യവസാനവേഷങ്ങളെല്ലാം വശമായിരുന്നെങ്കിലും ആശാനെന്ന നിലയിലാണ് കേശവപ്പണിക്കർ പ്രശസ്തി നേടിയത്. ആശാരി കേശവപ്പണിക്കർ, കൊല്ലന്തറ കേശവപ്പണിക്കർ എന്നൊക്കെ അറിയപ്പെട്ടിരുന്നു. അക്കാലത്തെ ആശാന്മാരിൽ അദ്വിതീയമായ സ്ഥാനം കേശവപ്പണിക്കർക്കുണ്ടായിരുന്നു. രൗദ്ര രൗദ്രഭീമസേനൻ വേഷത്തിനു പ്രശസ്തനായിത്തീരുകയാൽ ഭീമനാശാൻ' എന്നും ഭീമൻ കേശവപ്പണിക്കർ എന്നും വിളിക്കപ്പെട്ടു. ഭീമസേനൻ വേഷ രചനയുടെ മാതൃക കേശവപ്പണിക്കരുടെ ഭാവനയിൽ ഉടലെടുത്തതാണ്. വളരെക്കാലംഇദ്ദേഹം കീരിക്കാട്ടു തോപ്പിൽ കളിയോഗത്തിലെ ആശാനായിരുന്നു. ചെങ്ങന്നൂർ രാമൻപിള്ളയുടെ പ്രധാന ഗുരുവും പ്രഥമഗുരുവും തകഴി കേശവപ്പണിക്കരാണ്.

അവലംബം

[തിരുത്തുക]
  1. ജി., രാമകൃഷ്ണപിള്ള (1957). കഥകളി (PDF). തിരുവിതാംകൂർ സർവ്വകലാശാല.
"https://ml.wikipedia.org/w/index.php?title=തകഴി_കേശവപ്പണിക്കർ&oldid=4440529" എന്ന താളിൽനിന്ന് ശേഖരിച്ചത്