Jump to content

തം തഥാ കൃപയാവിഷ്ടം...

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തം തഥാ കൃപയാവിഷ്ടം...


अर्जुनकृष्णयोः संवादस्य आरम्भः
श्लोकसङ्ख्या२/१
श्लोकच्छन्दःअनुष्टुप्छन्दः
पूर्वश्लोकःएवमुक्त्वार्जुनः सङ्ख्ये...
अग्रिमश्लोकःकुतस्त्वा कश्मलमिदं...

തം തഥാ കൃപയാവിഷ്ടം (तं तथा कृपयाविष्टम् ) എന്ന ശ്ലോകം കൊണ്ട് സഞ്ജയൻ ധൃതരാഷ്ട്രരെ യുദ്ധഭൂമിയിൽ കൃഷ്ണ-അർജ്ജുനന്മാരുടെ സംവാദം കേൾപ്പിക്കുന്നു. മുമ്പത്തെ ശ്ലോകത്തിൽ അർജ്ജുനൻ ഞാൻ സ്വജനങ്ങളോട് യുദ്ധത്തിനില്ല എന്ന് പറഞ്ഞ് ഗാണ്ഡീവവും വച്ച് രഥത്തിൽ ഇരുന്നു. അപ്പോൾ ശ്രീകൃഷ്ണൻ കരുണയോടെ അർജ്ജുനനോട് പറയുന്ന വാക്യങ്ങൾ സഞ്ജയൻ വിവരിക്കുന്നു. രണ്ടാം ശ്ലോകം മുതൽ കൃഷ്ണാർജ്ജുന സംവാദമാണ്. പതിനൊന്നാം ശ്ലോകം മുതൽ കൃഷ്ൺ ഉപദേശം തുടങ്ങുന്നു.

ശ്ലോകം

[തിരുത്തുക]
ഗീതോപദേശം

സഞ്ജയൻ പറഞ്ഞു

तं तथा कृपयाविष्टमश्रुपूर्णाकुलेक्षणम् ।
विषीदन्तमिदं वाक्यमुवाच मधुसूदनः ॥ १ ॥
തം തഥാ കൃപയാവിഷ്ടം അശ്രുപൂർണ്ണാകുലേക്ഷണം
വിഷീദന്തമിദം വാക്യം ഉവാച മധുസൂദനഃ

പദച്ഛേദം

[തിരുത്തുക]

തം, തഥാ, കൃപയാ ആവിഷ്ടം, അശ്രുപൂർണ്ണാകുലേക്ഷണം, വിഷീദന്തം ഇദം വാക്യം ഉവാച മധുസൂദനഃ. ॥

അന്വയം

[തിരുത്തുക]

मधुसूदनः तथा कृपया आविष्टम् अश्रुपूर्णाकुलेक्षणं विषीदन्तं तम् इदं वाक्यम् उवाच ।

മധുസൂദനഃ തഥാ കൃപയാ ആവിഷ്ടം അശ്രുപൂർണ്ണാകുലേക്ഷണം വിഷീദന്തം തം ഇദം വാക്യം ഉവാച

ശബ്ദാർത്ഥം

[തിരുത്തുക]
अन्वयः विवरणम् सरलसंस्कृतम्
മധുസൂദനഃ അകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം ശ്രീകൃഷ്ണൻ
തഥാ അവ്യയം അപ്രകാരം
കൃപയാ കൃപാ-ആ. സ്ത്രീ. തൃ. ഏ കരുണയാൽ
ആവിഷ്ടം അ.പും. ദ്വി ഏ ആവേശിക്കപ്പെട്ടവനും
അശ്രുപൂർണ്ണാകുലേക്ഷണം അ.പും. ദ്വി ഏ. കണ്ണീർ നിറഞ്ഞ കണ്ണോടുകൂടിയവനും
വിഷീദന്തം വിഷീദത്-ത.പു.ദ്വി.ഏ. ദുഖിക്കുന്നവനും ആയ
തം തത്-ദ.സർവ്വ.പു.ദ്വി.ഏ.. അവനോട് (അർജ്ജുനനോട്)
ഇദം ഇദം. മ.സർവ്വ. നപും. ദ്വി.ഏ
വാക്യം അ. നപും.ദ്വി.ഏ വാക്കുകളെ
ഉവാച വച്.പരിഭാഷണേ- പര. കർമ്മണി. ലിട്, പ്ര.പു. ഏ. പറഞ്ഞു

വ്യാകരണം

[തിരുത്തുക]
  1. കൃപയാവിഷ്ടം = കൃപയാ + ആവിഷ്ടം - സവർണ്ണദീർഘസന്ധി.
  1. അശ്രുപൂർണ്ണാകുലേക്ഷണം. =അശ്രുഭി. പൂർണേ അശ്രുപൂർണ്ണേ- തൃതീയാ തത്പുരുഷൻ ।
  2. അശ്രുപൂർണ്ണേ ച ആകുലേ ച = അശ്രുപൂർണ്ണാകുലേ – കർമ്മധാരയൻ ।

കൃദന്തം

[തിരുത്തുക]
  1. വിഷീദന്തം = വി‌+സദ് +ശതൃ(കർത്തരി)- തം. ।
  2. ആവിഷ്ടം = ആ + വിശ് + ക്ത (കർത്തരി) -തം ।

അർത്ഥം

[തിരുത്തുക]

ശ്രീകൃഷ്ണൻ അർജ്ജുനന്റെ ശൊചനീയാവസ്ഥ കണ്ടു. കരുണയാൽ ആകൃഷ്ടനായ ദുഃഖിതനായ അർജ്ജുനനോട് ഇങ്ങനെ പറഞ്ഞു.

ഭാവാർത്ഥം

[തിരുത്തുക]

'तं तथा कृपयाविष्टम्' – ശത്രുപക്ഷത്ത് നിരന്ന ബന്ധുക്കളെ കണ്ട് ഇവരെയെല്ലാം കൊന്നിട്ട് സ്വർഗ്ഗം കിട്ടിയാൽ പോലും എന്തിനു. ആരില്ലാത്ത ലോകത്ത് തനിക്ക് ജീവിക്കണമെന്ന് തന്നെ ഇല്ല ആ ഗുരുക്കന്മാരെയും കാരണവരെയും ഒക്കെ ആണ് ശത്രുപക്ഷത്ത് നിരന്നവരുടെ ഇടയിൽ അർജ്ജുനൻ കാണുന്നത്. അതദ്ദേഹത്തെ ദീനനാക്കുന്നു. കണ്ണുകൾ നിറക്കുന്നു. വിഷാദത്തിലാഴ്തുന്നു. കയ്യിൽ നിന്ന് ആയുധം തന്നെ നഷ്ടപ്പെടുന്നു.

അർജ്ജുനനെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് കൃഷ്ണന്റെ ശ്രമം.

"विषीदन्तमिदं वाक्यमुवाच मधुसूदनः" – വിഷാദിക്കുന്നവനോട് ഈ വാക്യങ്ങൾ മധുസൂദനൻ പറഞ്ഞു [1]ഫലകം:गीताश्लोकक्रमःഫലകം:गीताश्लोकक्रमःഫലകം:साङ्ख्ययोगः

ബന്ധപ്പെട്ട താളുകൾ

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]

ഉദ്ധരണികൾ

[തിരുത്തുക]
  1. गीता, अ. २, श्लो. ७

കൂടുതൽ വായിക്കാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തം_തഥാ_കൃപയാവിഷ്ടം...&oldid=3709999" എന്ന താളിൽനിന്ന് ശേഖരിച്ചത്