ഢുൺഢി
ഒരു കന്നഡ സാഹിത്യകാരനായ യോഗേഷ് മാസ്റ്റർ രചിച്ച നോവലാണ് "ഢുൺഢി". ഈ നോവലിനെതിരെ മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് ഹിന്ദുത്വസംഘടനകൾ രംഗത്തുവന്നതിനെത്തുടർന്ന്[1] യോഗേഷിനെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.[2] [3]
ഉള്ളടക്കം[തിരുത്തുക]
![]() | ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു പകരം പ്രതിപാദ്യവിഷയത്തെ ലേഖകന്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. |
ഗണപതി എന്ന പുരാണ കഥാപാത്രത്തെ കാട്ടിനുള്ളിൽ താമസിക്കുന്ന ധീരനായ ഒരു ഗോത്ര രാജാവായി ദളിത് – കീഴാള പരിപ്രേക്ഷ്യത്തിൽ അവതരിപ്പിച്ചതാണ് അവിടുത്തെ ബ്രാഹ്മണ സവർണതയെ പ്രകോപിപ്പിച്ചത്. ഗണങ്ങളുടെ പതിയാണ് ഗണപതി. ഒരു ആദിവാസി എങ്ങനെ ഗണങ്ങളുടെ പതിയാകുന്നുവെന്നും തുടർന്നെങ്ങനെ ദൈവമാകുന്നുവെന്നും ഭാവനാത്മകമായി വർണിക്കുകയാണ് നോവൽ.
അറസ്റ്റ്[തിരുത്തുക]
"ഢുൺഢി" എന്ന നോവൽ ഗണപതിയെയും പാർവതിയെയും മോശമായ രീതിയിൽ ചിത്രീകരിച്ചെന്ന് ആരോപിക്കപ്പെട്ടു.[4] 295 എ ഐ.പി.സി പ്രകാരവും 298 ഐ.പി.സി പ്രകാരവും കേസ് ചാർജ് ചെയ്ത് യോഗേഷിനെ പൊലിസ് അറസ്റ്റുചെയ്തു.[5] ഇന്ത്യൻ ശിക്ഷാ നിയമം 295 എ, 298 വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തത്.
താൻ ഢുൺഢിയുടെ പിഡിഎഫ് പ്രതികൾ ഷെയർ ചെയ്തിട്ടില്ലെന്നാണ് യൊഗേഷ് മാസ്റ്റർ പറയുന്നത്.[6] എന്നാൽ ഢുൺഢി ഓൺലൈനിൽ വായിക്കാനും ഡൌൻലോഡ് ചെയ്യാനും ലഭ്യമാണ്. [7]
അവലംബം[തിരുത്തുക]
- ↑ http://kannadigaworld.com/news/karavali/33513.html
- ↑ "കന്നട സാഹിത്യകാരൻ യോഗേഷ് അറസ്റ്റിൽ". ദേശാഭിമാനി. 2013 ഓഗസ്റ്റ് 30. ശേഖരിച്ചത് 2013 ഓഗസ്റ്റ് 30. Check date values in:
|accessdate=
and|date=
(help) - ↑ http://www.dailypioneer.com/nation/kannada-writer-booked-for-hurting-religious-sentiments.html
- ↑ "Writer held for depicting Ganesha in 'bad' light". deccanherald. Augsut 29, 2013. ശേഖരിച്ചത് 2013 ഓഗസ്റ്റ് 30. Check date values in:
|accessdate=
and|date=
(help) - ↑ "Author of Kannada novel Dhundi arrested". hehindu. August 30, 2013. ശേഖരിച്ചത് 2013 ഓഗസ്റ്റ് 30. Check date values in:
|accessdate=
(help) - ↑ "'Dhundi' author accused of sharing PDFs online".
- ↑ "ഢുൺഢി".