ഡ്രൈസെൽ
ഡ്രൈസെൽ എന്നത് ഒരു തരം ബാറ്ററിയാണ്. ഇത് കൈയ്യിൽ കൊണ്ടുനടക്കാവുന്ന തരം വൈദ്യുതോപകരണങ്ങളിൽ ഉപയോഗിക്കുന്നു. ഇത് കണ്ടെത്തിയത് 1886ൽ ജർമ്മൻ ശാസ്ത്രജ്ഞനായ Carl Gassner ആണ്.
ഡ്രൈസെൽ പേസ്റ്റ് രൂപത്തിലുള്ള ഇലക്ട്രോലൈറ്റ് ഉപയോഗിക്കുന്നു. വൈദ്യുതി കടന്നു പോകാൻ തക്കവിധത്തിൽ ഇത് ആവശ്യത്തിനു മാത്രം ഈർപ്പം ഉള്ളതായിരിക്കും. വെറ്റ് സെല്ലിൽ നിന്നും വ്യത്യസ്തമായി ഒഴുകുന്ന ദ്രാവകം അടങ്ങിയിട്ടില്ലാത്തതിനാൽ തുളുമ്പാതെ ഏതു രീതിയിലും ഉപയോഗിക്കാൻ കഴിയുന്നതു കൊണ്ട് കൈയ്യിൽ കൊണ്ടുനടക്കാവുന്ന ഉപകരണങ്ങളിൽ ഇത് അനുയോജ്യമാണ്.
പൊതുവായ ഒരു ഡ്രൈസെൽ ആണ് സിങ്ക്- കാർബൺ സെൽ. ഇത് ഡ്രൈ ലെക്ലാൻഷെ സെൽ എന്നും അറിയപ്പെടുന്നു. സാധാരണ പൊട്ടൻഷ്യൽ 1.5 വോൾട്ട് ആണ്. ആൽക്കലൈൻ സെല്ലിന്റേതിനു തുല്യമാണിത്. (രണ്ട് സെല്ലുകളും ഒരേ സിങ്ക്- മാംഗനീസ് ഡയോക്സൈഡ് കൂട്ടാണ് ഉപയോഗിക്കുന്നത്).
ഒരു മാതൃകാ ഡ്രൈസെല്ലിൽ സിലിണ്ടർ പാത്രത്തിന്റെ രൂപത്തിലുള്ള സിങ്ക്ആനോഡും കേന്ദ്ര ദണ്ഡിന്റെ രൂപത്തിലുള്ള കാർബൺ കാഥോഡും ഉണ്ട്. പെയിസ്റ്റിന്റെ രൂപത്തിലുള്ള ഇലക്ട്രോലൈറ്റായ അമോണിയം ക്ലോറൈഡ് സിങ്ക് ആനോഡിനെ പൊതിഞ്ഞിരിക്കുന്നു. ഇലക്ട്രോലൈറ്റിനും കാർബൺ കാഥോഡിനും ഇടയിലുള്ള സ്ഥലത്ത് മാംഗനീസ് ഡയോക്സൈഡ്, അമോണിയം ക്ലോറൈഡ് എന്നിവ അടങ്ങിയ രണ്ടാമതൊരു പേസ്റ്റ് അടങ്ങിയിരിക്കുന്നു. ഇത് ഒരു ഡീ- പോളറൈസറായി പ്രവർത്തിക്കുന്നു. ചില രൂപകൽപ്പനകളിൽ, അമോണിയം ക്ലോറൈഡിനു പകരം സിങ്ക് ക്ലോറൈഡ് ഉപയോഗിക്കാറുണ്ട്.
ചരിത്രം
[തിരുത്തുക]അനേകം കണ്ടുപിടിത്തക്കാർ വൈദ്യുതരാസസെല്ലിനെ കൂടുതൽ സൗകര്യപ്രദമാക്കാൻ വേണ്ടി ഇലക്ട്രോലൈറ്റിനെ നിശ്ചലമാക്കാൻ ശ്രമിച്ചു. 1812ലെ സാംബോണി പൈൽ എന്നത് വളരെ ഉയർന്ന വോൾട്ടേജ് തരുന്ന ഡ്രൈസെൽ ആയിരുന്നു. എന്നാൽ ഒരു മിനിറ്റു നേരത്തേക്കുള്ള വൈദ്യുതി തരാൻ മാത്രമേ അതിനു കഴിഞ്ഞിരുന്നുള്ളൂ. സെല്ലുലോസ്, അറക്കപ്പൊടി, സ്പൺ ഗ്ലാസ്, ആസ്ബസ്റ്റോസ് നാരുകൾ, ജലാറ്റിൻ എന്നിവ കൊണ്ട് വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി. [1]
1886ൽ, Carl Gassner ന് ലെക്ലാൻഷെ സെല്ലിന്റെ ഒരു വകഭേദത്തിന് ജർമ്മൻ പേറ്റന്റ് ലഭിച്ചു. ഇത് ഡ്രൈസെൽ എന്ന് അറിയപ്പെടാൻ കാരണം ഇതിൽ ഒഴുകിനടക്കുന്ന ഇലക്ട്രോലൈറ്റ് ഇല്ലാതിരുന്നതിനാലാണ്. അതോടൊപ്പം, ഒരു പേസ്റ്റ് ഉണ്ടാക്കാനായി അമോണിയം ക്ലോറൈഡ് പ്ലാസ്റ്റർ ഓഫ് പാരീസിന്റെ കൂടെയും ഷെൽ ലൈഫ് കൂട്ടാൻ വേണ്ടി കുറച്ച് സിങ്ക് ക്ലോറൈഡും ചേർത്തു. കാഥോഡായ മാംഗനീസ് ഡയോക്സൈഡ് ഈ പേസ്റ്റിലേക്ക് ഇറക്കിവെച്ചു. ഇവ രണ്ടും സിങ്ക് ഷെല്ലുകൊണ്ട് സീൽ ചെയ്തു. സിങ്ക് ഷെല്ല് ആനോഡായാണ് പ്രവർത്തിക്കുന്നത്. 1887 നവംബറിൽ ഇതേ ഉപകരണത്തിന് യു. എസ് പേറ്റന്റ് യു.എസ്. പേറ്റന്റ് 3,73,064 സമ്പാദിച്ചു. [2]
വിവിധതരം ഡ്രൈസെല്ലുകൾ
[തിരുത്തുക]- Primary cell
- Zinc-carbon cells, also known as Leclanché cells
- Alkaline cell
- Lithium cell
- Mercury cell
- silver oxide cell
- Secondary cell
പ്രൈമറി സെല്ലുകൾ രണ്ടാമതു ചാർജ്ജുചെയ്യാൻ കഴിയില്ല. സെല്ലിനുള്ളിലെ രാസപ്രവർത്തനങ്ങൾക്ക് അവയിലെ രാസവസ്തുക്കൾ ഉപയോഗിച്ച് കഴിഞ്ഞ ശേഷം അവ ഉപേക്ഷിക്കുയാണ് പതിവ്.
സെക്കന്ററി സെല്ലുകൾ വീണ്ടും ചാർജ്ജുചെയ്യാൻ കഴിയുന്നതാണ്. അനേകം തവണ അവ വീണ്ടും ഉപയോഗിക്കാൻ കഴിയും.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ W. E. Ayrton Practical Electricity; A Laboratory and Lecture Course for First Year ... 1897, reprint Read Books, 2008 ISBN 1-4086-9150-7, page 458
- ↑ http://todayinsci.com/G/Gassner_Carl/GassnerPatent373064.htm