ഡ്രീമാ വാക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡ്രീമാ വാക്കർ
Dreama Walker, 2009 (cropped).jpg
വാക്കർ - ഫെബ്രുവരി 2009 ൽ
ജനനം
Dreama Elyse Walker

(1986-06-20) ജൂൺ 20, 1986 (പ്രായം 33 വയസ്സ്)
തൊഴിൽActress
സജീവം2006–present
ജീവിത പങ്കാളി(കൾ)
Christopher McMahon (വി. 2015)

ഡ്രീമാ എലിസ് വാക്കർ[1] (ജനനം ജൂൺ 20, 1986)[2] ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഗോസിപ്പ് ഗേൾ എന്ന ചിത്രത്തിലെ ഹാസ്സൽ വില്യംസ്, ദി ഗുഡ് വൈഫ് എന്ന ചിത്രത്തിലെ ബെക്ക, ഇൻ കംപ്ലയൻസിലെ ബെക്കി, എബിസി ടെലിവിഷൻ നെറ്റ്വർക്കിൻറെ ഡോണ്ട് ട്രസ്റ്റ് ദ ബി ---- ഇൻ അപ്പാർട്മെൻറ് 23 എന്ന കോമഡി പരമ്പരയിലെ ജൂൺ കോൾബേൺ എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

ജീവിതരേഖ[തിരുത്തുക]

ഫ്ലോറിഡയിലെ താമ്പയിൽ 1986 ജൂൺ 20 നാണ് വാക്കർ ജനിച്ചത്. അവർ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ താമസിക്കുന്നു.[3] 2015 ആഗസ്റ്റ് 1ന് അവർ ക്രിസ്റ്റഫർ മക്മോഹനെ കയുവായിയിൽ വച്ച് വിവാഹം കഴിച്ചു.[4]

സിനിമയിലെ വേഷങ്ങൾ[തിരുത്തുക]

2007-ൽ, ലൈഫ് ലൈൻസ് എന്ന ചിത്രത്തിൽ ഒരു വേഷം അവതരിപ്പിച്ചിരുന്നു. എഴുത്തുകാരനും സംവിധായകനുമായ റോബ് മർഗോളീസിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. 2008 ൽ കാന്ബാ‍ർ എന്റർടെയ്ൻമെന്റ് ആ ചിത്രം വിലയ്ക്കു വാങ്ങി. 2008 ൽ ഗ്രാൻറ് ടൊറിനോ എന്ന ചിത്രത്തിൽ ക്ലിൻറ് ഈസ്റ്റ്വുഡ് അവതരിപ്പിച്ച കഥാപാത്രത്തിൻറെ പൌത്രിയായ ആഷ്ലി കോവാൽസ്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2012-ൽ കംപ്ലയൻസ് എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ടെലിവിഷനിൽ[തിരുത്തുക]

2008 മുതൽ 2009 വരെ സംപ്രേഷണം ചെയ്യപ്പെട്ട ഗോസിപ് ഗേൾ എന്ന പരമ്പരയുടെ ആദ്യ രണ്ടു സീസണുകളിൽ ബ്ലയർ വാൽഡോർഫ് (ലീഗ്ടൺ മീസ്റ്റർ) എന്ന കഥാപാത്രത്തിൻറെ പ്രിയതോഴിമാരിലൊരാളായ ഹാസെൽ വില്ല്യംസിൻറെ വേഷം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. 2010 ൽ സെവൻ ഡെഡ്ലി സിൻസ് എന്ന നാലുമണിക്കൂർ മിനി പരമ്പരയിൽ ഹാർപർ ഗ്രേസ് എന്ന കഥാപാത്രമായി അഭിനയിച്ചു. ഇതിൻറെ ആദ്യപ്രദർശനം നടത്തിയത് ലൈഫ്‍ടൈം മൂവി നെറ്റ് വർക്കായിരുന്നു.[5] പരമ്പരയുടെ ആദ്യഭാഗത്തിൻറെ പ്രദർശനം 2010 മെയ് 23 നു നടക്കുകയും രണ്ടാം ഭാഗത്തിൻറെ ആദ്യ പ്രദർശനം മെയ് 24 നു നടക്കുകയും ചെയ്തു.[6]

അഭിനയരംഗം[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2007 ഗുഡ്ബൈ ബേബി കെൽസി
2008 സെക്സ് ആൻറ് ദ സിറ്റി അപ്പർ ഈസ്റ്റ് സൈഡ് വെയിട്രസ്
2008 വെയറെവർ യൂ ആർ മെഘൻ ബെൺസ്റ്റീൻ
2008 ഗ്രാൻ ടോറിനോ ആഷ്ലി കൊവാൽസ്കി
2009 ദ ഇൻവെൻഷൻ ഓഫ് ലൈയിംഗ് റിസപ്ഷനിസ്റ്റ്
2011 ദ ഫിൽ റോസ്
2012 കംപ്ലയൻസ് ബെക്കി Nominated—Chainsaw Award for Best Supporting Actress
2012 ഫാദർ/സൺ എലിസബേത് ഷോർട്ട് ഫിലിം
2012 ദ കിച്ചൺ പെന്നി
2012 ദ ഡിസ്കവറേർസ് അബിഗേൽ
2012 വാമ്പെറിഫിക്ക ട്രേസി
2013 ക്ലോറിൻ സൂസി
2015 ഡോണ്ട് വറി ബേബി സാറാ-ബെത്
2015 പേപ്പർബാക്ക് എമിലി

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2006 ലാ ആൻറ് ഓർഡർ നിക്കോൾ കാർലട്ടി Episode: "Release"
2007 ഗൈഡിംഗ് ലൈറ്റ് ജാനി വാക്കർ 2 episodes
2008–2009 ഗോസിപ്പ് ഗേൾ ഹാസൽ വില്ല്യംസ് 14 episodes
2008 വൺ ലൈഫ് ടു ലിവ് കാരെൻ Episode: "Gift Horse"
2008 ലാ ആൻറ് ഓർഡർ: ക്രിമിനൽ ഇൻറൻറ് ബ്രെൻഡ ലാല്ലി Episode: "Neighborhood Watch"
2009 അഗ്ലി ബെറ്റി ക്ലോ Episode: "Curveball"
2009 റോയൽ പെയിൻസ് മെലോഡി എവെറെറ്റ് Episode: "Strategic Planning"
2009–2013 ദ ഗുഡ് വൈഫ് ബെക്ക 8 episodes
2010 മെർസി Robin Noland Episode: "There Is No Superwoman"
2010 സെവൻ ഡെഡ്ലി സിൻസ് Harper Grace Miniseries; 2 episodes
2012–2013 ഡോണ്ട് ട്രസ്റ്റ് ബി ---- ഇൻ അപ്പാർട്മെൻറ് 23 June Colburn Main role; 26 episodes

Nominated—Teen Choice Award for Breakout Star: Female

2013 റോബോട്ട് ചിക്കൻ Jules Louden (voice) Episode: "Immortal"
2013 ന്യൂ ഗേൾ Molly Episode: "Nerd"
2014 ദ ഗ്രീം സ്ലീപ്പർ Christine Pelisek Television film
2015 ലാ ആൻറ് ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് Detective Reese Taymor Episode: "Forgiving Rollins"
2015 കുക്ക്ഡ് Tabby Amazon Studios pilot
2015 എ ടു സഡ് Madeline Episode: "M Is for Meant to Be"
2017 ഡൌട്ട് ടിഫാനി അലൻ Main role; 13 episodes
2017 അമേരിക്കൻ ഡാഡ്! മെൽ (voice) Episode: "A Whole Slotta Love"
2017 ആഡം റൂയിൻസ് എവരിതിംഗ് ജൂലിയ Episode: "Adam Ruins Wellness"

അവലംബം[തിരുത്തുക]

  1. "Dreama Walker Online » Facts".
  2. "Dreama Walker Biography". BuddyTV. ശേഖരിച്ചത് January 15, 2015.
  3. "June Bio – Don't Trust The B---- in Apt 23". American Broadcasting Company. മൂലതാളിൽ നിന്നും January 6, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 15, 2015.
  4. "Dreama Walker Marries in Hawaii". People.com. Retrieved February 21, 2016
  5. "June Bio – Don't Trust The B---- in Apt 23". American Broadcasting Company. മൂലതാളിൽ നിന്നും January 6, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 15, 2015.
  6. "Seven Deadly Sins". Lifetime. ശേഖരിച്ചത് January 15, 2015.
"https://ml.wikipedia.org/w/index.php?title=ഡ്രീമാ_വാക്കർ&oldid=3331200" എന്ന താളിൽനിന്ന് ശേഖരിച്ചത്