Jump to content

ഡ്രീംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്രീംസ്
സംവിധാനംഅകിര കുറോസാവ
ഇഷിരോ ഹോണ്ട
നിർമ്മാണംഅലൻ എച്ച്. ലൈബർട്ട്
ഹിസാരോ കുറോസാവ
മൈക്ക് വൈ. ഇനോയുവേ
സൈകിചി ഇസൂമി
സ്റ്റീവൻ സ്പിൽബർഗ്
രചനഅകിര കുറോസാവ
അഭിനേതാക്കൾഅകിര ടെറാവോ
മാർട്ടിൻ സ്കോർസേസെ
മിറ്റ്സുനോറി ഇസാകി
ചിഷു റയു
മിയേകോ ഹരാഡ
സംഗീതംഷിനിചിറോ ഇകേബെ
ഛായാഗ്രഹണംടകാവോ സൈറ്റോ
ഷോജി ഉവേഡ
ചിത്രസംയോജനംടോമെ മിനാമി
വിതരണംവാർണർ ബ്രദേഴ്സ്
റിലീസിങ് തീയതി
  • മേയ് 11, 1990 (1990-05-11)
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
ഫ്രഞ്ച്
ഇംഗ്ലീഷ്
ബജറ്റ്$12 ദശലക്ഷം
സമയദൈർഘ്യം119 മിനിട്ടുകൾ

ഡ്രീംസ് ( യുമെ?, aka അകിര കുറോസാവയുടെ ഡ്രീംസ്) 1990 -ൽ പുറത്തിറങ്ങിയ മാജിക്കൽ റിയലിസ ചലച്ചിത്രമാണ്. അകിര കുറോസാവ ആവർത്തിച്ച് കണ്ടിരുന്ന സ്വപ്നങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു.[1] അകിര കുറോസാവ ഒറ്റയ്ക്ക് എഴുതി സംവിധാനം ചെയ്ത ആദ്യ സ്ക്രിപ്റ്റാണിത്. റാൻ എന്ന ചലച്ചിത്രം നിർമിച്ച് അഞ്ച് വർഷത്തിനു ശേഷമാണ് ഇത് പുറത്തിറങ്ങിയത്. ജോർജ്ജ് ലൂക്കാസ്, ഫ്രാൻസിസ് ഫോർഡ് കോപ്പോള, സ്റ്റീവൻ സ്പിൽബർഗ് എന്നിവർ ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹായങ്ങൾ നൽകിയിരുന്നു. വാർണർ ബ്രദേഴ്സ് ആണ് ചിത്രത്തിനായി പണം മുടക്കിയത്.

1990-ലെ കാൻ ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിന് പുറത്ത് ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[2]

ഒറ്റ കഥാതന്തുവല്ല ചിത്രത്തിനുള്ളത്. എപ്പിസോഡുകളായാണ് കഥ പറയുന്നത്. കുറസോവയ്ക്ക് പകരം നിൽക്കുന്ന ഒരാൾ (അദ്ദേഹം ധരിക്കുന്ന തൊപ്പി ധരിച്ചിട്ടുള്ളയാൾ) എട്ട് സ്വപ്നങ്ങളിലായി വിവിധ കഥകൾ പറയുന്നു.

മഴയ്ക്കിടയിലൂടെയുള്ള വെയിൽ

[തിരുത്തുക]

മഴയും വെയിലും ഒന്നിച്ചുവന്നാൽ കുറുക്കന്റെ കല്യാണമാണെന്ന് ജപ്പാനിൽ ഒരു വിശ്വാസമുണ്ട് (ഇത് ലോകമാസകലമുള്ള ഒരു വിശ്വാസമാണ്. മഴയും വെയിലും കാണുക). ആദ്യ സ്വപ്നത്തിൽ ഈ സമയത്ത് വീട്ടിലിരിക്കണം എന്ന് അമ്മ പറഞ്ഞത് അനുസരിക്കാതെ ഒരു ബാലൻ പുറത്തിറങ്ങുന്നു. കുറുക്കന്മാരുടെ കല്യാണഘോഷയാത്ര ഈ കുട്ടി കാണുന്നു. കുറുക്കന്മാർ കുട്ടിയെ കണ്ടുപിടിക്കുമ്പോൾ അവൻ ഓടി രക്ഷപെടുന്നു. കുറുക്കന്മാർ വീട്ടിൽ വന്നിരുന്നുവെന്നും അവർ ഒരു ടാന്റോ കത്തി ഏൽപ്പിച്ചിട്ട് പോയി എന്നും അമ്മ പറയുന്നു. അമ്മ ഈ കത്തി ബാലനെ ഏൽപ്പിക്കുന്നു. ആത്മഹത്യ ചെയ്യാനുള്ള വ്യംഗ്യസൂചനയാണിത്. പോയി കുറുക്കന്മാരോട് മാപ്പ് ചോദിക്കുവാൻ സ്ത്രീ ബാലനോട് ആവശ്യപ്പെടുന്നു. മാപ്പ് ചോദിച്ചില്ലെങ്കിൽ വീട്ടിലേയ്ക്ക് പ്രവേശനമില്ല എന്നും വെളിപ്പെടുത്തുന്നു. മഴവില്ലിന് താഴെയുള്ള പ്രദേശത്തേയ്ക്ക് കുട്ടി പുറപ്പെടുന്നു. ഈ ഭാഗം ഷൂട്ട് ചെയ്യാനായി കുറോസാവ തന്റെ ബാല്യകാല വസതി അതുപോലെ പുനർസൃഷ്ടിച്ചു. ഗേറ്റിലെഴുതിയിരിക്കുന്ന പേരുപോലും "കുറോസാവ" എന്നാണ്. അമ്മയായി അഭിനയിച്ച നടിയെ തന്റെ അമ്മയുടെ ഫോട്ടോ കാണിക്കുകയും എങ്ങനെ തന്റെ അമ്മയായി അഭിനയിക്കാം എന്ന് കുറസോവ ഉപദേശിക്കുകയും ചെയ്തിരുന്നു.[3]

പീച്ച് തോട്ടം

[തിരുത്തുക]

ഹിന മത്സുയി എന്ന പാവകളുടെ ഉത്സവം നടക്കുന്ന ത് പീച്ച് പൂക്കുന്ന അവസരത്തിലാണ്. ഒരു കുട്ടിയുടെ കുടുംബം ഈ അവസരത്തിൽ പീച്ച് മരങ്ങൾ വെട്ടിക്കളഞ്ഞിരുന്നു. മരമില്ലാത്ത തോട്ടത്തിൽ പാവകൾ ജീവൻ വച്ച് നിൽക്കുന്നത് അവൻ കാണുന്നു. ഓരോ പാവകളും വെട്ടിക്കളഞ്ഞ ഓരോ മരത്തിന്റെയും ആത്മാവാണ്. മരങ്ങൾ മുറിച്ചതിന് അവർ കുട്ടിയെ ശാസിക്കുന്നു. ബാലൻ പീച്ച് പൂക്കൾ എന്തുമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കുന്ന പാവകൾ ഒരു നൃത്തത്തിലൂടെ പീച്ച് മരങ്ങൾ കാണിച്ചുകൊടുക്കുന്നു. [4]

മഞ്ഞുകാറ്റ്

[തിരുത്തുക]

മല കയറുന്ന നാലുപേർ (കൗമാരക്കാരനായ കുറോസാവ ഇവരോടൊപ്പമുണ്ട്) ഒരു മഞ്ഞുകാറ്റിനിടയിലൂടെ മല കയറുന്നു. മൂന്ന് ദിവസമായി മഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്. ഇവർ കയറ്റം ഉപേക്ഷിക്കാൻ തയ്യാറാവുന്നു. ഓരോരുത്തരായി നടത്തം അവസാനിപ്പിക്കുന്നു. ഇവരുടെ മരണം ഉറപ്പാണ്. നേതാവും നടത്തം അവസാനിപ്പിക്കുന്നു. ഒരു സ്ത്രീ (യൂകി ഓന്ന എന്ന ജാപ്പനീസ് സങ്കല്പം) ബോധമുള്ള അവസാന മനുഷ്യനെ മരണത്തിലേയ്ക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു. അയാൾ ഈ ആകർഷണത്തെ മറികടക്കുന്നു.[5]

തുരങ്കം

[തിരുത്തുക]

ഒരു ജാപ്പനീസ് സൈനിക കമാൻഡർ ഒറ്റയ്ക്ക് ഒരു റോഡിലൂടെ നടക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇയാൾ തിരികെ വരുകയാണ്. സ്ഫോടകവസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ച ഒരു നായ ഇയാളെ ഒരു തുരങ്കത്തിലേയ്ക്ക് നയിക്കുന്നു. മറുവശത്തെത്തുന്ന സൈനികൻ ഇയാളുടെ കീഴിലുണ്ടായിരുന്ന മറ്റൊരു സൈനികന്റെ പ്രേതം കാണുന്നു. താൻ മരിച്ചു എന്ന് പ്രേതത്തിന് ബോദ്ധ്യമായിട്ടില്ല. തന്റെ സേന മുഴുവനായി ടണലിൽ നിന്ന് പുറത്തേയ്ക്ക് മാർച്ച് ചെയ്യുന്നു. ഇവരും പ്രേതങ്ങളാണ്. അവർ മരിച്ചുവെന്നും അവരെ ഒരു പ്രയോജനവുമില്ലാത്ത യുദ്ധത്തിലേയ്ക്കയച്ച താനാണ് ഇതിനുത്തരവാദി എന്നും പറയുവാൻ കമാൻഡർ ശ്രമിക്കുന്നു. പ്രേതങ്ങൾ നിശ്ശബ്ദരായി ഇത് കേട്ടുനിൽക്കുന്നു. തിരികെ ടണലിലേയ്ക്ക് പോകാൻ കമാൻഡർ അവർക്ക് ഉത്തരവ് നൽകുന്നു. ദുഃഖാർത്തനായ കമാൻഡറുടെ മുന്നിൽ വീണ്ടും നായ പ്രത്യക്ഷപ്പെടുന്നു.

കാക്കകൾ

[തിരുത്തുക]

ഇതിൽ മാർട്ടിൻ സ്കോർസേസെ വിൻസന്റ് വാൻ ഗോ ആയി അഭിനയിക്കുന്നുണ്ട്. വാൻ ഗോയുടെ കലയുടെ ലോകത്തിനുള്ളിലാണ് ഒരു വിദ്യാർത്ഥി. ഒരു കൃഷിസ്ഥലത്തുവച്ച് വിദ്യാർത്ഥി വാൻ ഗോയെ കണ്ടുമുട്ടുന്നു. എന്താണ് ഒരു ചെവി കാണാനില്ലാത്തതെന്ന ചോദ്യത്തിന് സ്വന്തം ചിത്രം വരയ്ക്കുമ്പോൾ അത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനാലാണ് താൻ അത് മുറിച്ചുകളഞ്ഞത് എന്നുമാണ് മറുപടി. വാൻ ഗോയെ അന്വേഷിച്ച് വിദ്യാർത്ഥി അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ നടക്കുന്നു. വീറ്റ് ഫീൽഡ് വിത്ത് ക്രോസ് എന്ന ചിത്രത്തിലാണ് അന്വേഷണം അവസാനിക്കുന്നത്.

മൗണ്ട് ഫ്യൂജി ചുവന്ന നിറത്തിൽ

[തിരുത്തുക]

മൗണ്ട് ഫ്യൂജിയിലെ ഒരു വലിയ ന്യൂക്ലിയാർ പ്ലാന്റ് മെൽറ്റ് ഡൗൺ ആരംഭിക്കുന്നു. ആറ് റിയാക്റ്ററുകൾ ഒന്നിനുപുറകേ ഒന്നായി പൊട്ടിത്തെറിക്കുന്നു. ചുവന്ന പുക ആകാശം മൂടുന്നു. ആൾക്കാർ കടലിലേയ്ക്ക് ഓടുന്നു. രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും അവളുടെ രണ്ട് കുട്ടികളെയും മാത്രമാണ് കാണാനുള്ളത്.

വിതുമ്പുന്ന സത്വം

[തിരുത്തുക]

പർവതമേഖലയിലൂടെ ഒരാൾ പരതിനടക്കുകയാണ്. ഒരു കൊമ്പുള്ള സത്വത്തെ ഇയാൾ കാണുന്നു. ന്യൂക്ലിയാർ അപകടത്തിലൂടെ പ്രകൃതിയും മൃഗങ്ങളും നശിച്ചുവെന്ന് ഇയാൾ പറയുന്നു.

ജലചക്രങ്ങളുള്ള ഗ്രാമം

[തിരുത്തുക]
ഡയോ വസാബി കൃഷിസ്ഥലത്തെ ജലചക്രങ്ങൾ

ഒരു യുവാവ് അരുവികൾ നിറഞ്ഞ ഒരു ഗ്രാമത്തിൽ പ്രവേശിക്കുന്നു. ഒരു ജലചക്രം നന്നാക്കുന്ന വൃദ്ധനെ ഇയാൾ കാണുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപേക്ഷിക്കുവാൻ ഗ്രാമീണർ തീരുമാനിച്ചുവെന്ന് വൃദ്ധൻ വെളിപ്പെടുത്തുന്നു.

ഒരു വൃദ്ധയുടെ ശവസംസ്കാരത്തിൽ ആൾക്കാർ സങ്കടപ്പെടുകയല്ല, സന്തോഷിക്കുകയാണ് ചെയ്യുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സ്വീകരണം

[തിരുത്തുക]

റോട്ടൺ ടൊമാറ്റോസിൽ 55% സ്വീകാര്യത മാത്രമാണ് ഈ ചിത്രത്തിന് ലഭിച്ചത്.[6]

അവലംബം

[തിരുത്തുക]
  1. Prince, Stephen (1999). The Warrior's Camera: The Cinema of Akira Kurosawa. Princeton University Press. p. 303. ISBN 0-691-01046-3.
  2. "Festival de Cannes: Dreams". festival-cannes.com. Archived from the original on 2012-03-08. Retrieved 2009-08-08.
  3. Richie, Donald (1998). The Films of Akira Kurosawa. University of California Press. p. 220. ISBN 0-520-22037-4.
  4. Kurosawa, Akira (1983). Something Like an Autobiography. Vintage Books. p. 18. ISBN 0-394-71439-3.
  5. Kurosawa, Akira (1983). Something Like an Autobiography. Vintage Books. p. 65. ISBN 0-394-71439-3.
  6. "Dreams (1990)". Rotten Tomatoes. Retrieved 13 July 2016.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഡ്രീംസ്&oldid=3947516" എന്ന താളിൽനിന്ന് ശേഖരിച്ചത്