ഡ്രിൻ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്രിൻ
Albania. - panoramio.jpg
ഷ്ക്കോഡെറിലെ നദി ഡെൽറ്റ
Countryഅൽബേനിയ, കൊസോവോ, നോർത്ത് മാസിഡോണിയ
Regionതെക്കൻ യൂറോപ്പ്
നഗരങ്ങൾപ്രിസ്‌റെൻ, ഷ്‌കോഡർ, കുക്കാസ്, ലെഷോ, സ്‌ട്രൂഗ, ഡെബാർ, പെഷ്കോപ്പി, മക്കെല്ലാർ
Physical characteristics
പ്രധാന സ്രോതസ്സ്വൈറ്റ് ഡ്രിൻ റഡാവക്കിനടുത്തുള്ള ഷ്‌ലെബ് പർവതനിരകളിൽ
കൊസോവോ, പെജ ഡിസ്ട്രിക്റ്റ്
രണ്ടാമത്തെ സ്രോതസ്സ്[ബ്ലാക്ക് ഡ്രിൻ]] സ്ട്രുഗന് സമീപമുള്ള ഓഹ്രിഡ്തടാകം
നോർത്ത് മാസിഡോണിയ, സ്‌ട്രൂഗ മുനിസിപ്പാലിറ്റി
നദീമുഖംLarge Drin: Buna River
Small Drin: Gulf of Drin
Large Drin: Shkodër County
Small Drin: Lezhë County, Albania
5 മീ (16 അടി)
നീളം335 കി.മീ (208 മൈ)
Discharge
 • Average rate:
  352 m3/s (12,400 cu ft/s)
 • Maximum rate:
  1,800[1] m3/s (64,000 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി19,686[2] കി.m2 (2.1190×1011 sq ft)
പോഷകനദികൾ
Progressionഅഡ്രിയാറ്റിക് കടൽ

തെക്കൻ, തെക്കുകിഴക്കൻ യൂറോപ്പിലെ ഒരു നദിയാണ് ഡ്രിൻ അല്ലെങ്കിൽ ഡ്രിം (/drn/;[3] അൽബേനിയൻ: Drin [dɾin] or Drini [ˈdɾini]; Macedonian: Дрим ഫലകം:IPA-mk) രണ്ട് പോഷകനദികളിൽ ഒന്ന് അഡ്രിയാറ്റിക് കടലിലേക്കും മറ്റൊന്ന് ബുന നദിയിലേക്കും ഒഴുകുന്നു. അൽബേനിയ, കൊസോവോ, ഗ്രീസ്, മോണ്ടിനെഗ്രോ, നോർത്ത് മാസിഡോണിയ എന്നിവിടങ്ങളിൽ ഇതിന്റെ നീരൊഴുക്ക് വ്യാപിച്ചിരിക്കുന്നു.[4][5] നദിയും അതിന്റെ പോഷകനദികളും വടക്കൻ അൽബേനിയൻ അഡ്രിയാറ്റിക് കടൽത്തീരം ഉൾക്കൊള്ളുന്ന ഒരു സമുദ്രതടമായ ഗൾഫ് ഓഫ് ഡ്രിൻ രൂപപ്പെടുന്നു.

335 കിലോമീറ്റർ (208 മൈൽ) നീളത്തിൽ, അൽബേനിയയിലെ ഏറ്റവും ദൈർഘ്യമേറിയ നദിയാണ് ഡ്രിൻ, അതിൽ 285 കിലോമീറ്റർ (177 മൈൽ) അൽബേനിയയിലൂടെ കടന്നുപോകുന്നു. ബാക്കിയുള്ളത് കൊസോവോ, നോർത്ത് മാസിഡോണിയ എന്നിവയിലൂടെ കടന്നുപോകുന്നു. ബ്ലാക്ക് ഡ്രിൻ, വൈറ്റ് ഡ്രിൻ എന്നീ രണ്ട് നദിയുടെ അത്യുന്നത സംഗമസ്ഥാനത്താണ് ഇത് ആരംഭിക്കുന്നത്. പർവതനിരയിലുള്ള വടക്കൻ പർവതനിരയിൽ നിന്ന് ഇത് ഉത്ഭവിക്കുകയും അൽബേനിയൻ ആൽപ്സ്, ഡുകാഗ്ജിൻ ഉയർന്ന പ്രദേശങ്ങൾ വഴി പടിഞ്ഞാറോട്ടും ഒടുവിൽ ഷെങ്‌ജിനും ഡുറസിനും ഇടയിൽ അഡ്രിയാറ്റിക് കടലിലേക്ക് ഒഴുകുന്നു. നദി നിരവധി തടാകങ്ങളും ജലസംഭരണികളും രൂപം കൊള്ളുകയും ഫിയേഴ്സ തടാകം, കോമാൻ തടാകം എന്നിവയിലേക്ക് ഒഴുകുന്നു.

യൂറോപ്പിന്റെയും ഏഷ്യയുടെയും ക്രോസ്റോഡിലുള്ള ബാൽക്കൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന നദീതടത്തിന്റെ വൈവിധ്യമാർന്ന കാലാവസ്ഥയും ഭൂപ്രകൃതിയും ധാരാളം സസ്യജന്തുജാലങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട മഹാജൈവവൈവിധ്യ പ്രദേശങ്ങളിലൊന്നായി ഇത് അംഗീകരിക്കപ്പെട്ടു.[6][7] ബേർഡ് ലൈഫ് ഇന്റർനാഷണൽ കൺവെൻഷനു കീഴിൽ ഡ്രിൻ ഡെൽറ്റയെ അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു പ്രധാന പക്ഷി പ്രദേശമായി തരംതിരിച്ചിട്ടുണ്ട്.[8]

അവലോകനം[തിരുത്തുക]

അൽബേനിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള കുക്കസ് പട്ടണത്തിനടുത്താണ് ബ്ലാക്ക് ഡ്രിൻ, വൈറ്റ് ഡ്രിൻ നദികളുടെ സംഗമസ്ഥാനത്ത് ഈ ഡ്രിൻ ഉത്ഭവിക്കുന്നത്. പിന്നീട് 335 കിലോമീറ്റർ (208 മൈൽ) പടിഞ്ഞാറോട്ട് അൽബേനിയൻ ആൽപ്സ്, ഫിയേഴ്സ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. തുടർന്ന് ഡുകാഗ്ജിൻ ഉയർന്ന പ്രദേശങ്ങളിൽ എത്തുകയും പിന്നീട് തെക്ക് അപ്രിപ്പി ഇ ഗുരിറ്റ്, ടോപ്ലാന, ദുഷ്മാൻ, കോമൻ, വെർദെ മസ്രെക്, രാഗം, പാലെ ലാലെജ് എന്നിവയിലൂടെ ഒഴുകുന്നു. വോ ഐ ഡെജസിൽ നിന്ന് അത് താഴ്ന്ന ഷ്ക്കോഡെർ ഫീൽഡിലേക്ക് പ്രവേശിച്ച് രണ്ട് കൈവഴികളായി വിഭജിക്കുന്നു. ഒന്ന് ഗൾഫ് ഓഫ് ഡ്രിന്നിൽ നിന്ന് ലെഷോയുടെ തെക്കുപടിഞ്ഞാറായി അഡ്രിയാറ്റിക് കടലിലേക്ക് ഒഴുകുന്നു. (അൽബേനിയൻ: ഗ്രീക്ക് ഇ ഡ്രിനിറ്റ്) മറ്റൊന്ന് റോസഫ കോട്ടയ്ക്കടുത്തുള്ള ബോജാന നദിയിലേക്ക് ഒഴുകുന്നു.

വൈറ്റ് ഡ്രിനിന്റെ ഉറവിടത്തിൽ നിന്ന് കണക്കാക്കിയാൽ,[9] നദികളുടെ നീളം 335 കിലോമീറ്റർ (208 മൈൽ) ആണ്. ഇത് അൽബേനിയയിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായി മാറുന്നു.[5] സ്ട്രുഗയ്ക്കടുത്തുള്ള ഓഹ്രിഡ് തടാകത്തിൽ നിന്ന് കിഴക്കൻ അൽബേനിയ, പടിഞ്ഞാറൻ നോർത്ത് മാസിഡോണിയ എന്നിവയിലൂടെ ഒഴുകുന്നു. കൊസോവോയിലെ ഡുകാഗ്ജിൻ പ്രദേശത്തെ പെജെ പട്ടണത്തിന്റെ വടക്ക് ഭാഗത്തുള്ള സ്ലെബ് പർവതത്തിൽ നിന്ന് വൈറ്റ് ഡ്രിൻ ഉത്ഭവിച്ച് അവിടെ നിന്ന് അൽബേനിയയിലേക്ക് ഒഴുകുന്നു.[10]

സ്കദാർ തടാകം (തെക്കൻ യൂറോപ്പിലെ ഏറ്റവും വലിയ തടാകം),[11] ഓഹ്രിഡ് തടാകം (ലോകത്തിലെ ഏറ്റവും പുരാതന തടാകങ്ങളിലൊന്ന്), [12] പ്രെസ്പ തടാകം, ചെറിയ പ്രെസ്പ തടാകം പോഷകനദികളായ ബ്ലാക്ക് ഡ്രിൻ, വൈറ്റ് ഡ്രിൻ, ബുന റിവർ എന്നിവയുടെ അതിർത്തികളിലെ ഉപതടങ്ങളും നദീതടത്തിൽ ഉൾപ്പെടുന്നു. ഈ ഉപതടങ്ങളും പോഷകനദികളും സസ്തനികൾ, വാസ്കുലർ സസ്യങ്ങൾ, പ്രാണികൾ, ഉഭയജീവികൾ, മത്സ്യം, പക്ഷികൾ എന്നിവയുടെ ആവാസ കേന്ദ്രമാണ്.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Mala Prosvetina Enciklopedija, Third edition (1985); Prosveta; ISBN 86-07-00001-2
 • Jovan Đ. Marković (1990): Enciklopedijski geografski leksikon Jugoslavije; Svjetlost-Sarajevo; ISBN 86-01-02651-6

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 5. 5.0 5.1 Tom Streissguth (2011). Albania in Pictures. Twenty-First Century Books. പുറം. 12. ISBN 978-0-7613-6378-1. ശേഖരിച്ചത് 26 September 2013.
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 9. "White Drin River - Visit Kosova What to visit in Istog Drini i Bardhe Waterfall". Visit Kosova (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-11-08.
 10. Klement Tockner; Urs Uehlinger; Christopher T. Robinson (31 January 2009). Rivers of Europe. Academic Press. പുറം. 1156. ISBN 978-0-08-091908-9. ശേഖരിച്ചത് 26 September 2013.
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=ഡ്രിൻ_നദി&oldid=3545085" എന്ന താളിൽനിന്ന് ശേഖരിച്ചത്