ഡ്രസീന മാർജിനേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

D.marginata എന്ന ചെടിക്ക് Dracaena reflexa var. angustifolia എന്നുകൂടി പേരുണ്ട്.[1] ഇത് മഡഗാസ്കറിൽ നിന്നുള്ള ഒരു ദീർഘകാല സ്ഥായിയായ ഉഷ്ണമേഖലാ ഉദ്യാനസസ്യമാണ്. റെഡ് എഡ്ജ് ഡ്രസീന, മഡഗാസ്കർ ഡ്രാഗൺ ട്രീ ഡ്രസീന, ഡ്രാഗൺ ബ്ലഡ് ട്രീ, ട്രീ ഡ്രസീന എന്നിങ്ങനെ വിവിധ ഇനങ്ങൾക്ക് പേരുണ്ട്. വളരെക്കുറച്ച് ശ്രദ്ധമാത്രം ആവശ്യമുള്ള ഈ ചെടിക്ക് ഇലയുടെ നിറം മങ്ങിയ മഞ്ഞയോ ചുവപ്പോ ആയിട്ടുള്ള ഒട്ടേറെ ഇനങ്ങൾ ഉണ്ട്. നേരിയ ഇലകൾ മിനുസമുള്ള പച്ചനിറവും ചുവന്ന അരികുകളും ഉള്ളവയാണ്. 2.5-4 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.

15°സെൽഷ്യസ്(59 °F) കുറഞ്ഞ താപനില ആവശ്യമുള്ള ഈ ചെടി വരൾച്ചയെ പ്രതിരോധിക്കുന്നത് കൊണ്ട് പരിചരണം കുറച്ചു മാത്രം ആവശ്യമുള്ളതായതു കൊണ്ടും ഓഫീസ് അകത്തളങ്ങളിൽ വളർത്താൻ ഉപയോഗിക്കാറുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "Dracaena marginata". World Checklist of Selected Plant Families. Royal Botanic Gardens, Kew. ശേഖരിച്ചത് 2017-11-14.
  2. "RHS (Royal Horticultural Society)". November 2017.
"https://ml.wikipedia.org/w/index.php?title=ഡ്രസീന_മാർജിനേറ്റ&oldid=2816134" എന്ന താളിൽനിന്ന് ശേഖരിച്ചത്