ഡ്യൂൺ ബഗ്ഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രൂസ് മേയേഴ്സ് എന്ന കമ്പനിയുടെ ഒരു ഡ്യൂൺ ബഗ്ഗി

വലിയ ചക്രങ്ങളും വിശാലമായ ടയറുകളുമുള്ള ഒരു വിനോദ മോട്ടോർ വാഹനമാണ് ഡ്യൂൺ ബഗ്ഗി. [1] ഇത് ബീച്ച് ബഗ്ഗി എന്നും അറിയപ്പെടുന്നു. മണൽത്തീരങ്ങളിലോ, ബീച്ചുകളിലോ, മരുഭൂമിയിലോ വിനോദത്തിനായി ഡ്യൂൺ ബഗ്ഗികൾ ഉപയോഗിക്കുന്നു. [2] മേൽമൂടിയില്ലാത്തതും, പിൻവശത്ത് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നതുമായ ഡിസൈനാണ് ഈ വാഹനത്തിനുള്ളത്. നിലവിലുള്ള ഒരു വാഹനം പരിഷ്‌ക്കരിച്ചുകൊണ്ടോ ഒരു പുതിയ വാഹനം നിർമ്മിച്ചുകൊണ്ടോ ഒരു ഡ്യൂൺ ബഗ്ഗി സൃഷ്ടിക്കാൻ കഴിയും. [3]

മരുഭൂമിയിൽ ഓടുന്ന ഒരു ഡ്യൂൺ ബഗ്ഗി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡ്യൂൺ_ബഗ്ഗി&oldid=3931773" എന്ന താളിൽനിന്ന് ശേഖരിച്ചത്