ഡോ. സിയൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. സിയൂസ്
Geisel in 1957, holding The Cat in the Hat
Geisel in 1957, holding The Cat in the Hat
ജനനംTheodor Seuss Geisel
(1904-03-02)മാർച്ച് 2, 1904
Springfield, Massachusetts, U.S.
മരണംസെപ്റ്റംബർ 24, 1991(1991-09-24) (പ്രായം 87)
La Jolla, California, U.S.
Pen nameDr. Seuss
Theo LeSieg
Rosetta Stone
Theophrastus Seuss
OccupationWriter, cartoonist, animator, book publisher, artist
GenreChildren's literature
Years active1927–1990
Spouse
(m. 1927; her death 1967)

Audrey Stone Dimond
(m. 1968; his death 1991)
Signature
Website
www.seussville.com

തിയോഡോർ സിയൂസ് ഗെയ്‍സെൽ (/ˈsɔɪs/ /ˈɡzəl/ (audio speaker iconlisten); ജീവതകാലം: മാർച്ച് 2, 1904 – സെപ്റ്റംബർ 24, 1991)[1] ഒരു അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റും കാർട്ടൂൺ സിനിമാ നിർമ്മാതാവും പുസ്തകപ്രസാധകനും ചിത്രകാരനുമായിരുന്ന വ്യക്തിയാണ്. ഡോ. സിയൂസ് എന്ന തൂലികാനാമത്തിലെഴുതിയിരുന്ന കുട്ടികളുടെ പുസ്തകങ്ങളുടെ കർത്താവായാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. എക്കാലത്തേയും പ്രശസ്തമായ അദ്ദേഹത്തിൻറെ കുട്ടികളുടെ പുസ്തകങ്ങളുടെ കോപ്പികൾ 600 മില്ല്യണിലധികം വിറ്റഴിക്കപ്പെട്ടിട്ടുണ്. അതുപോലെതന്നെ അദ്ദേഹംത്തിൻറെ ജീവിതകാലത്ത് ഈ പുസ്തകങ്ങൾ 20 ൽപ്പരം ഭാഷകളിലേയ്ക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[2]

ഡർമൌത്ത് കോളജ്, യൂണിവേഴ്‍സിറ്റി ഓഫ് ഒക്സ്‍ഫോർഡ് എന്നിവിടങ്ങളിലെ ജീവിതകാലത്താണ് അദ്ദേഹം "ഡോ. സിയൂസ്" എന്ന തൂലികാനാമം സ്വീകരിക്കുന്നത്. 1972 ൽ അദ്ദേഹം ഒക്സ്‍ഫോർഡ് വിടുകയും ഒരു വരകാരനായും കാർട്ടൂണിസ്റ്റായും വാനിറ്റി ഫെയർ, ലൈഫ് എന്നീ പ്രസിദ്ധീകരണങ്ങളിൽ ചേർന്ന് ജീവിതം ആരംഭിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ ഐക്യനാടുകളുടെ ആർമിയിലെ ആനിമേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയും"ഡിസൈൻ ഫോർ ഡെത്ത്" പോലെയുള്ള അനേകം ഡോക്യുമെൻററി ഫിലിമുകൾ നിർമ്മിക്കുകയും ചെയ്തു. "ഡിസൈൻ ഓഫ് ഡെത്ത്" എന്ന ഡോക്യുമെൻറ്റിയ്ക്ക് 1947 ലെ അക്കാദമി അവാർഡ് ഫോർ ഡോക്യൂമെൻററി ഫ്യൂച്ചർ അവാർഡ് ലഭിക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലത്ത് ഗെയ്‍സെൽ കുട്ടികളുടെ പുസ്തകങ്ങളുടെ രചനയിലേയ്ക്കു തിരിയുകയും കുട്ടികൾക്കായി  "If I Ran the Zoo" (1950), "Horton Hears a Who!" (1955), "If I Ran the Circus" (1956), 'The Cat in the Hat" (1957), "How the Grinch Stole Christmas!" (1957), "Green Eggs and Ham" (1960). എന്നിങ്ങനെ ഏതാനും ക്ലാസ്സിക് കൃതികൾ രചിച്ചിരുന്നു. തൻറ ജീവിതകാലത്ത് അദ്ദേഹം ഏകദേശം 60 ൽപ്പരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "About the Author, Dr. Seuss, Seussville". Timeline. ശേഖരിച്ചത് ഫെബ്രുവരി 15, 2012.
  2. Bernstein, Peter W. (1992). "Unforgettable Dr. Seuss". Unforgettable. Reader's Digest Australia: 192. ISSN 0034-0375. {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=ഡോ._സിയൂസ്&oldid=2521485" എന്ന താളിൽനിന്ന് ശേഖരിച്ചത്