ഡോ. ബി.സി. റോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച്
ലത്തീൻ പേര് | Dr. Syama Prasad Mookerjee Super Speciality Hospital[1] |
---|---|
തരം | Medical College and Hospital |
സ്ഥാപിതം | 2018 |
മാതൃസ്ഥാപനം | IIT Kharagpur |
മേൽവിലാസം | Balarampur, IIT Kharagpur Paschim Medinipur, West Bengal, 721306, India 22°18′36″N 87°19′40″E / 22.3099132°N 87.3277079°E |
ക്യാമ്പസ് | Urban 18 acres (0.073 km2)[2] |
പശ്ചിമ ബംഗാളിലെ, പശ്ചിമ മേദിനിപൂർ ജില്ലയിലെ ഐഐടി ഖരഗ്പൂർ കാമ്പസിന് പുറത്തുള്ള ബലറാംപൂരിലുള്ള ഒരു മെഡിക്കൽ സ്കൂളും ഗവേഷണ സ്ഥാപനവുമാണ് ഡോ. ബി.സി. റോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച്.[1][2] സ്ഥാപനത്തിന്റെ ഭാഗമായ ഡോ. ശ്യാമ പ്രസാദ് മുഖർജി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നറിയപ്പെടുന്ന ആശുപത്രി കാർഡിയാക്, ന്യൂറോ സർജറി, ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ, ഓങ്കോളജി, ട്രോമ തുടങ്ങിയ സ്പെഷ്യാലിറ്റികളുള്ള 400 കിടക്കകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ്. ഇതിനുപുറമെ ആശുപത്രിയിൽ, ടെലിമെഡിസിൻ, ടിഷ്യു എഞ്ചിനീയറിംഗ്, ബയോഇലക്‌ട്രോണിക്‌സ് തുടങ്ങിയ അത്യാധുനിക ഗവേഷണ സൗകര്യങ്ങൽ സജ്ജീകരിക്കുകയും പിന്നീട് 750 കിടക്കകളുടെ ശേഷിയിലേക്ക് വികസിപ്പിക്കുകയും ചെയ്തു.[3] 50 ബിരുദ മെഡിക്കൽ സീറ്റുകളോടെ അദ്ധ്യാപനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. 2018 അവസാനത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. ഐഐടി ഖരഗ്പൂരും ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും സംയുക്തമായാണ് വിവിധ ഗവേഷണ, അക്കാദമിക്, മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ ആസൂത്രണം നടത്തുന്നത്.[4][5]
IIT ഖരഗ്പൂർ അനുസരിച്ച്, ഘട്ടം - I ൽ, 400 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി 2019ൽ ആരംഭിക്കും.[6] ബിരുദ, ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾ 2021–22 അധ്യയന വർഷത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് അനുസരിച്ച്, 10% കിടക്കകൾ സൗജന്യമാണ്, 65% കിടക്കകൾക്ക് കേന്ദ്ര-സംസ്ഥാന ആരോഗ്യ ഇൻഷുറൻസ് സ്കീമുകളിലെ നിരക്കുകൾ അനുസരിച്ച് ഈടാക്കും. പാരാമെഡിക്കൽ, ടെക്‌നിക്കൽ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനായി നഴ്‌സിംഗ് കോളേജും സ്‌കൂളും വികസിപ്പിക്കാനും ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.[7]
ഇന്ത്യയിൽ COVID-19 ലോക്ക്ഡൗൺ സമയത്ത്, പശ്ചിമ ബംഗാളിലേക്ക് മടങ്ങുന്ന അന്തർ സംസ്ഥാന യാത്രക്കാരുടെ ക്വാറന്റൈൻ കേന്ദ്രമായി ആളില്ലാത്ത ആശുപത്രി കെട്ടിടം പ്രവർത്തിച്ചു.[8]
ഐഐടി ഖരഗ്പൂരിന്റെ 71-ാം സ്ഥാപക ദിനത്തിൽ, 2021 മുതൽ മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഇന്ത്യാ ഗവൺമെന്റിലെ വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അമിത് ഖരെ പ്രഖ്യാപിച്ചു.[9]
ഇന്നത്തെ കണക്കനുസരിച്ച്, ആശുപത്രിയിൽ 160 ജനറൽ ബെഡുകളും 90 ഐസിയു കിടക്കകളും 10 ചൈൽഡ് ക്രിബ് കാരിയറുകളുമുണ്ട്, അതിൽ 44 ഐസിയു ബെഡുകളും അർജുൻ മൽഹോത്രയാണ് സംഭാവന ചെയ്തത്.[10][11]
ഇതും കാണുക
[തിരുത്തുക]- പശ്ചിമ ബംഗാളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക
- സ്കൂൾ ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി IIT ഖരഗ്പൂർ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Chowdhury, Subhanakar (20 December 2021). "IIT starts hospital named after SP Mookerjee on 18-acre Kharagpur plot". www.telegraphindia.com. The Telegraph.
- ↑ 2.0 2.1 "IIT hospital to start by end of 2018". The Telegraph. 5 Jan 2018. Archived from the original on 4 September 2018. Retrieved 25 August 2018.
- ↑ "IIT Kharagpur's medical college to debut in 2020". The Statesman. 6 April 2017. Retrieved 25 August 2018.
- ↑ "IIT hospital to start ops by year end". Times of India. 8 Feb 2018. Retrieved 25 August 2018.
- ↑ "Medical college at ace tech school – IIT Kharagpur to realise dream with Rs 230cr grant from Centre". The Telegraph. 15 Jun 2012.
- ↑ "বিশ্বমানের হাসপাতাল গড়ছে আইআইটি". Eisamay (in Bengali). The Times Group. 19 August 2019. Retrieved 20 August 2019.
- ↑ Sen, Saibal (21 October 2019). "IIT Kharagpur to start MBBS course with 50 students in 2021-22 | Kolkata News - Times of India". The Times of India (in ഇംഗ്ലീഷ്).
- ↑ Chowdhury, Subhankar (6 May 2020). "IIT Kharagpur hospital turns into quarantine unit". www.telegraphindia.com. The Telegraph.
- ↑ Mukherjee Pandey, Jhimli (19 August 2021). "West Bengal: At 71, IIT-Kharagpur fulfils medical college dream; mass communication next in line". The Times of India. Kolkata. Retrieved 19 August 2021.
- ↑ Khanra, Sujoy (15 March 2022). "kharagpur: IIT-Kharagpur inaugurates hospital after year-long renaming row | Kolkata News". The Times of India (in ഇംഗ്ലീഷ്).
- ↑ "Kharagpur IIT: খড়গপুর আইআইটি চত্বরে উদ্বোধন শ্যামাপ্রসাদ মুখোপাধ্যায় হাসপাতালের শয্যার". www.anandabazar.com (in Bengali). Anandabazar Patrika. 14 March 2022.
പുറംകണ്ണികൾ
[തിരുത്തുക]
- ഡോ. ബി.സി. റോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)ഫലകം:Indian Institute of Technology Kharagpur