Jump to content

ധർമ്മരാജ് അടാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡോ.ധർമ്മരാജ് അടാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംസ്കൃതപണ്ഡിതനും എഴുത്തുകാരനുമാണ് ഡോ.ധർമ്മരാജ്‌ അടാട്ട്‌. 2017-22 കാലയളവിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വൈസ് ചാലൻസലറായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ശ്രീ.പി.കെ. കുഞ്ഞുണ്ണിയുടെയും ശ്രീമതി.എൻ.കെ. മാധവിയുടെയും മകനായി 1957ഏപ്രിൽ മാസം തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമത്തിൽ ജനിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്‌ണ ഗുരുകുല വിദ്യാമന്ദിരം,തൃശ്ശൂർ സെന്റ്‌ തോമസ്‌ കോളജ്‌, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, കോഴിക്കോട് സർ‌വ്വകലാശാല സംസ്‌കൃതവിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബി.എ.യ്‌ക്കും എം.എ.യ്‌ക്കും ക്ലാസും റാങ്കും നേടി വിജയിച്ചു. ഡോ.കെ.എൻ. എഴുത്തച്ഛന്റെ കേരളോദയം എന്ന സംസ്‌കൃത മഹാകാവ്യത്തെക്കുറിച്ചുളള പഠനത്തിന്‌ കോഴിക്കോട്‌ സർവ്വകലാശാലയിൽനിന്നും ഡോക്‌ടറേറ്റ്‌ നേടി. 1983 മുതൽ 1994 വരെ ബിഷപ്മൂർ കോളജിൽ സംസ്കൃതാദ്ധ്യാപകൻ 1988-89ൽ കേരള സാഹിത്യ അക്കാദമി ഗ്രന്ഥരചനയ്‌ക്കുളള സ്‌കോളർഷിപ്പ്‌ നൽകി.

കൃതികൾ

[തിരുത്തുക]
  1. ബുദ്ധൻ മുതൽ മാർക്‌സ്‌ വരെ
  2. മാർക്‌സിസവും ഭഗവദ്‌ഗിതയും
  3. ലോകായത ദർശനം
  4. മതം,ശാസ്‌ത്രം,മാർക്‌സിസം
  5. ഡോ.കെ.എൻ. എഴുത്തച്ഛന്റെ കൃതികൾ-ഒരു പഠനം
  6. ഗൗതമബുദ്ധൻ ജീവിതവും ദർശനവും
  7. ഋഗ്വേദത്തിലെ സാഹിതീയ ദർശനം
  8. മാർക്‌സിസവും ആർഷഭാരത സംസ്‌കാരവും
  9. ഉപനിഷദ്‌ദർശനം-ഒരു പുനർവിചാരം
  10. സൗന്ദര്യ ദർശനവും സാംസ്‌കാരിക വിമർശനവും
  11. ഹിന്ദു-സത്യവും മിഥ്യയും
  12. മന്ത്രവാദം-മതം-ശാസ്‌ത്രം
  13. ഋഗ്വേദത്തിന്റെ ദാർശനിക ഭൂമിക
  14. ഇ.എം.എസ്‌-മാർക്‌സിസ്‌റ്റ്‌ ദർശനത്തിൻ്റെ സംക്രമപുരുഷൻ
  15. വർഗ്ഗീയതയും ഇന്ത്യൻ ദേശീയതയും
  16. ഭാരതീയ പൈതൃകം-വിശകലനവും വിമർശനവും
  17. പോർനിലങ്ങളിലെ ചോരക്കിനാവുകൾ
  18. ഭാരതീയത - തനിമയും പൊലിമയും
  19. മതം ശാസ്ത്രം യുക്തിചിന്ത
  20. നവോത്ഥാനത്തിന്റെ സുവർണ്ണശോഭകൾ
  21. ഭഗവദ് ഗീതയും നവലോക ക്രമവും
  22. യുക്തിചിന്തയും ഇന്ത്യൻ ആശയവാദവും
  23. വർഗീയഫാസിസം- പ്രതിരോധത്തിൻ്റെ നേർവഴികൾ
  24. അറിവും വിമോചനവും
  25. എം.എസ്.മേനോൻ- ജീവിതവും ദർശനവും
  26. സംസ്കൃതപ്രശ്നോത്തരി (Ed.)
  27. ശ്രീശങ്കരനും ശ്രീനാരായണഗുരുവും
  28. ഭാരതീയത-തനിമയും പൊലിമയും
  29. ഹിന്ദുത്വവും ഭാരതസംസ്‌കാരവും
  30. Keralodaya-An Epic Kavya on Kerala History
  31. Melputtur Narayanabhatta's Contribution to Sanskrit (Ed.)
  32. New Horizons of Indological Research (Ed.)
  33. Sanskrit Poetics in the Post Modern Scenario (Ed.)
  34. The Role of Sanskrit Literature in Indian Renaissance (Ed.)
  35. Sankara Philosophy and the Role of Religion in Indian Society (Ed.)
  36. Essays on Myth Philosophy and Culture
  37. Rigvedic Society and Culture
  38. Sanskrit and Eco-Aesthetics (Ed.)
  39. Essays on Myth, Philosophy and History
  40. Polyphonic Readings of Indian Intellectual Traditions
  41. Sattvikasvapna of Sambhu Sarma (Ed.)
  42. Sanskrit Khandakavyas of K. Sambhusarma on Indian Freedom Struggle
  43. Pratyabhijna Research Journal (Founder Editor)
  44. Charvaka Darsanam - Indian Materialism
  45. Syamamadhavam of Prabhavarma (Ed.)
  46. Contemporary Creative Writings in Sanskrit (Ed.)
  47. Ramayana Traditions in Kerala
  48. ഇന്ത്യൻ സംസ്കാരത്തിൻ്റെ ബഹുസ്‌ഫുരത
  49. കേരള നവോത്ഥാനത്തിൻ്റെ സൂര്യതേജസ്സുകൾ
  50. ഗുരുവും ശിഷ്യനും
  51. പണ്ഡിറ്റ് കറുപ്പനും കേരളനവോത്ഥാനവും
  52. ബ്രഹ്മാനന്ദസ്വാമി ശിവ യോഗിയും കേരളനവോത്ഥാനവും

പദവികൾ

[തിരുത്തുക]

കോഴിക്കോട് സർ‌വ്വകലാശാല സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായും അദ്ധ്യാപക പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. വിദ്യാർത്ഥി-യുവജനപ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ സംസ്‌കൃതം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗമായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

1985 മുതൽ പത്തു വർഷത്തോളം ബിഷപ്പ് മൂർ കോളജ്, മാവേലിക്കരയിൽ സംസ്കൃതാധ്യാപകനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ആലപ്പുഴ ജില്ലാപ്രസിഡന്റ്‌, ജില്ലാസെക്രട്ടറി, സംസ്ഥാന നിർവ്വാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. എ.കെ.പി.സി.ടി.എ. സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.

2016ൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോ വൈസ് ചാൻസലറായി നിയമിച്ചു.

2017 നവംബറിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ചു. 2022-ൽ വിരമിച്ചു.

2023 മുതൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ഓംബുഡ്സ്മാനായി പ്രവർത്തിച്ചുപോരുന്നു.

കുടുംബം

[തിരുത്തുക]

ഭാര്യ ഡോ. റീജ.ബി. കാവനാൽ സംസ്‌കൃത സർവ്വകലാശാലയിൽ അദ്ധ്യാപികയാണ്‌. അഖിൽ. ഡി.രാജ്‌, അനുപ. ഡി.രാജ്‌ എന്നിവർ മക്കൾ.

പുരസ്ക്കാരങ്ങൾ

[തിരുത്തുക]

ഡോ. അടാട്ടിന്റെ ‘ഉപനിഷദ്‌ ദർശനം-ഒരു പുനർവിചാരം’ എന്ന കൃതിക്ക്‌ 1994ലെ ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുളള അബുദാബി ശക്തി അവാർഡും, 'ഋഗ്വേദതിന്റെ ദാർശനിക ഭൂമിക’ എന്ന കൃതിക്ക്‌ 1999ലെ ഏറ്റവും നല സാമൂഹ്യ-ശാസ്‌ത്ര ഗ്രന്ഥത്തിനുളള കെ.ദാമോദരൻ ട്രറ്റ്‌ അവാർഡും, ‘ഭാരതീയ പൈതൃകം-വിശകലനവും വിമർശനവും’ എന്ന കൃതിക്ക്‌ 2000-ലെ ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുളള സഹോദരൻ അയ്യപ്പൻ പുരസ്‌കാരവും ലഭിക്കുകയുണ്ടായി.ഋഗ്വേദത്തിൻ്റെ ദാർശനികഭൂമിക എന്ന കൃതി ഏറ്റവും നല്ല വൈദിക സാഹിത്യ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും നേടുകയുണ്ടായി. കൂടാതെ 2021 ലെ ഏ.ടി. കോവൂർ അവാർഡിനും 2022 ലെ പാറ്റ് പണ്ഡിതശ്രേഷ്ഠ പുസ്കാരത്തിനും ഡോ. അടാട്ട് അർഹനാകുകയുണ്ടായി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ധർമ്മരാജ്_അടാട്ട്&oldid=4015757" എന്ന താളിൽനിന്ന് ശേഖരിച്ചത്