ഡോൺ ഫ്രാൻസിസ്കോ ഡ അൽമേഡ
Francisco de Almeida ഡോൺ ഫ്രാൻസിസ്കോ ഡ അൽമേഡ | |
---|---|
ജനനം | Francisco de Almeida ca. 1450 |
മരണം | മാർച്ച് 01, 1510 (വയസ്സ് 59–60) Table Bay, Cape of Good Hope |
ദേശീയത | പോർച്ചുഗീസ് |
തൊഴിൽ | Soldier, explorer, viceroy of Portuguese India |
അറിയപ്പെടുന്നത് | Establishment of Portuguese naval hegemony in the Indian Ocean. |
ഡോൺ ഫ്രാൻസിസ്കോ ഡ അൽമേഡ 1450ൽ ജനിച്ചു. അദ്ദേഹം ഒരു പോർച്ചുഗീസ് സൈനിക അഡ്മിറൽ ആയിരുന്നു. 1503-ൽ അദ്ദേഹം ഇന്ത്യയിലേയ്ക്കു വന്നു. അദ്ദേഹം കോഴിക്കോട് സാമൂതിരിയെ യുദ്ധം ചെയ്തു തോൽപ്പിച്ചു. ഇത് പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യത്തെ സൈനിക വിജയമായിരുന്നു. അദ്ദേഹമാണ് 1505ൽ കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ട കെട്ടിയത്. ഡച്ചുകാർ ഈ കോട്ട പോർച്ചുഗീസുകാരിൽ നിന്ന് 1663ൽ പിടിച്ചടക്കി അറക്കൽ രാജ്യത്തെ അലി രാജയ്ക്കു വിറ്റു. ഡോൺ ഫ്രാൻസിസ്കോ ഡി അൽമേഡ ഇന്ത്യയിൽ മറ്റു പല കോട്ടകളും നിർമ്മിച്ചു. എങ്കിലും തന്റെ കപ്പൽ പടയുടെ ശക്തികൊണ്ട് കടലിലെ വ്യാപാരം നിയന്ത്രിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് കൂടുതൽ താല്പര്യം.
1505ൽ അൽമേഡ ആഫ്രിക്കയുടെ കിഴക്കേ തീരത്തേയ്ക്കു യാത്രയായി. അദ്ദേഹം അറബികളിൽ നിന്ന് സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കുത്തക പിടിച്ചെടുത്തു. ആഫ്രിക്കയിൽ അദ്ദേഹം കിൽവ, സൊഫാല, എന്നീ സ്ഥലങ്ങളിൽ കോട്ടകൾ നിർമ്മിച്ചു. മൊംബാസ എന്ന സ്ഥലം അദ്ദേഹത്തിന്റെ സൈന്യം ചുട്ടുകരിച്ചു. തങ്ങളുടെ വാണിജ്യ താല്പര്യങ്ങൾക്ക് ആപത്തു മണത്ത ഈജിപ്തുകാർ വെനീസിന്റെ സഹായത്തോടെ ഒരു കപ്പൽപ്പട നിർമ്മിച്ച് അൽമേഡയുടെ മകനെ 1508ൽ ചൗൾ എന്ന സ്ഥലത്തുവെച്ച് കൊലപ്പെടുത്തി. 1509ൽ അൽമേഡ ഈജിപ്തുകാരെ തോൽപ്പിച്ചു.
ആഫ്രിക്കയിലെ ഖോയ്ഖോയ് വർഗ്ഗക്കാർ ഗുഡ്ഹോപ്പ് മുനമ്പിനടുത്തു വെച്ച് അൽമേഡയെ 1510ൽ കൊലപ്പെടുത്തി.
ഇതും കാണുക
[തിരുത്തുക]