ഡോൺ: ദ ചെയ്സ് ബിഗിൻസ് എഗയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോൺ: ദ ചെയ്സ് ബിഗിൻസ് എഗയിൻ
റിലീസ് പോസ്റ്റർ
സംവിധാനം ഫർഹാൻ അഖ്തർ
നിർമ്മാണം ഫർഹാൻ അഖ്തർ
റിതേഷ് സിധ്വാനി
കഥ ഫർഹാൻ അഖ്തർ
ജാവേദ് അഖ്തർ
സലീം ഖാൻ
തിരക്കഥ ഫർഹാൻ അഖ്തർ
ജാവേദ് അഖ്തർ
അഭിനേതാക്കൾ ഷാരൂഖ് ഖാൻ
പ്രിയങ്ക ചോപ്ര
അർജുൻ രാംപാൽ
ഇഷ കോപികർ
ബൊമൻ ഇറാനി
സംഗീതം ശങ്കർ-എഹ്സാൻ-ലോയ്
മിഡിവാൾ പണ്ഡിറ്റ്സ്
ഡി.ജെ. റാൻഡോൾഫ്
ഛായാഗ്രഹണം മൻമോഹൻ സിങ്
ചിത്രസംയോജനം നീൽ സഡ്വേക്കർ
ആനന്ദ് സുബയ്യ
സ്റ്റുഡിയോ എക്സൽ എന്റർടെയ്ന്മെന്റ്
വിതരണം എക്സൽ എന്റർടെയ്ന്മെന്റ്
റിലീസിങ് തീയതി
  • ഒക്ടോബർ 20, 2006 (2006-10-20)
സമയദൈർഘ്യം 178 മിനിട്ടുകൾ
രാജ്യം ഇന്ത്യ
ഭാഷ ഹിന്ദി
ബജറ്റ് 35 crore (U.5)[1]
ആകെ 104.66 crore (US)[2]

ഫർഹാൻ അഖ്തർ സംവിധാനം ചെയ്തു 2006ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ ചലച്ചിത്രമാണ് ഡോൺ: ദ ചെയ്സ് ബിഗിൻസ് എഗയിൻ.ഈ ചിത്രം 1978ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ നായകാനായി അഭിനയിച്ച ഡോൺ എന്ന ചിത്രത്തിന്റെ പുനർനിർമ്മിതിയാണ്.ചിത്രത്തിലഭിനയിച്ച പ്രധാന താരങ്ങൾ ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അർജുൻ രാംപാൽ, ഇഷ കോപികർ, ബൊമൻ ഇറാനി എന്നിവരാണ്.

കഥ[തിരുത്തുക]

ഡോൺ എന്നയാൾ മലേഷ്യയിലെ ഒരു കള്ളക്കടത്തുസംഘത്തിലെ തലവനാണ് . പേരില് പറയുന്നത് പോലെ അയാള് ഒരു ഡോൺ ആണു. അയാളുടെ അടുത്തുനിന്നും പിരിയാൻ നിന്ന രമേശ്‌ എന്ന മനുഷ്യനെ അയാൾ കൊന്നു. അതിന്റെ ദേഷ്യത്തിൽ അയാളുടെ കാമുകിയായ കാമിനി ഡോണിനെ അറസ്റ്റ് ചെയ്യാൻ വേണ്ടി പോലീസ് ഇന്ഫോര്മർ ആയി ഡോണിന്റെ റൂമിൽ അയാളെ പ്രേമം നടിച്ച് പോലീസിനെ വരുത്തി. ഡോൺ ബുദ്ധിപൂർവ്വം രക്ഷപ്പെട്ടു. കാമിനി കൊല്ലപ്പെട്ടു. തന്റെ ഒരേയൊരു സഹോദരനെയും കാമുകിയെയും കൊന്ന ഡോണിനോടു പകരം ചോദിക്കാൻ സഹോദരിയായ റോമ ഡോണിന്റെ സങ്കേതത്തിൽ ചേർന്നു. ഡോണിന് ഒരു ശത്രു ഉണ്ട്. ഇന്റെർപോൾ ഓഫീസർ ഡിസിൽവ.ഇവരോടൊപ്പം ഇന്റർപോൾ ഓഫീസമ്മാരായ വിശാൽ മാലിക്കും ഇൻസ്പെക്ടർ വര്മയും ഉണ്ട് . അയാളുടെ ഒരു ചോർത്തൽ സഹായിയെ ഡോൺ കൊന്നിരുന്നു. ഡോൺ തന്റെ സഹായിയായ നാരങ്ങിനു തന്റെ ലോകമെമ്പാടുമുള്ള സഹായികളുടെ വിവരം ഉള്ള ഒരു ഡിസ്ക് കൊടുത്തിരുന്നു. ഡോൺ ഇന്ത്യയിലേക്ക്‌ പോയി എന്ന് അറിഞ്ഞ ഡിസിൽവ അയാളെ പിന്തുദർന്നു. പരുക്കേറ്റ ഡോണിനെ ഡിസിൽവ ഹോസ്പിറ്റലിൽ കൊണ്ട്പോകുന്നു.

മുംബൈ നഗരത്തിലുള്ള ഒരു പാവത്താനായ വിജയിനെ ഡിസിൽവ കണ്ടു. വിജയ്‌ ഡോണിന്റെ മുഖച്ഛായ ഉള്ള ഒരുവനാണ്‌. അദ്ദേഹം വിജെയിനോട് കാര്യങ്ങല്പറഞ്ഞു വിജയിനെ ഡോൺ ആയി തിരിച്ചു പോകാൻ നിര്ബന്ധിക്കുന്നു. വിജയ്‌ അദ്ദേഹം നോക്കുന്ന കുട്ടിയായ ദീപുവിനെ ഓർത്ത്‌ വിസമ്മതം കാട്ടി. ഡിസിൽവ ദീപുവിനെ മലേഷ്യയിൽ കൊണ്ടുപോയി വിദ്യാഭ്യാസം നല്കാം എന്ന് പറഞ്ഞു വിജയെ പ്രലോഭിപ്പിച്ചു. ഇതിനിടയിൽ ജസ്ജിത്ത് എന്ന ഒരാള് ജയിളില്ന്നിന്നു ഇറങ്ങി വന്നു. ജസ്ജീത്തിന് ഡിസിൽവ ഒരു മോശമായ കാലം കൊടുത്തിരുന്നു. അയാൾ ഡിസിൽവയെ കൊല്ലാൻ മലേഷ്യയിൽ വന്നു. ഹോസ്പിറ്റലിൽ ഡോണിന്റെ പരുക്കേറ്റ മുറിവുകൾ വിജയുടെ ശരീരതിൽ ഉണ്ടാക്കാൻ ഉള്ള തീരുമാനം ഉണ്ടായി.വിജയ്‌ ഡോണിന്റെ സങ്കെതത്തിൽ ഒർമ്മശെഷി നഷ്ടപ്പെട്ടതിന്റെ പേരില് ചേരൂനു. വിജയ്‌ ഡോണിന്റെ വിവരങ്ങൾ അറിഞ്ഞ് ഓർമ്മ തിരിച്ചു കിട്ടി എന്ന രീതിയിൽ ഡിസിൽവയുടെ പ്ലാൻ മൂലം പെരുമാറി. ഡിസ്ക് ദീസിൽവയ്ക്ക് ഏല്പിക്കാൻ വിജയ്‌ തീരുമാനിച്ചു. റോമ വിജയിനെ ഡോൺ ആണെന്ന് വിചാരിച്ചു കൊല്ലാൻ ഇരിക്കവേ ദീസിലവ മൂലം ഡോൺ അല്ല ഇത് എന്നാ വിവരം മനസ്സിലാക്കി.വീട്ടില് എത്തിയ ദീസിൽവയെ ജസ്ജീത് കൊന്നു. ജസ്ജീത്തിന്റെ കയ്യില ഉണ്ടായിരുന്ന ഒരു ചിത്രം വച്ച് ദീസിൽവ ദീപു ജസ്ജീത്തിന്റെ മകൻ ആണെന്നും ദീപുവിനെ കാണണമെങ്കിൽ തനിക്ക് ഒരു കടമ ചെയ്യണം എന്നും പറഞ്ഞുകൊണ്ട് പോകുന്നു. ഡോണിന്റെ തലവനായ സിന്ഘാനിയ വന്നതിനെ പ്രമാണിച്ചുല്ല പാർട്ടി നടക്കുന്ന സമയം പോലീസുകാർ അവരെ വളഞ്ഞു. ഇവരോടൊപ്പം ഇന്റർപോൾ ഓഫീസമ്മാരായ വിശാൽ മാലിക്കും ഇൻസ്പെക്ടർ വര്മയും പാർട്ടി നടക്കുന്ന സ്ഥലത്ത് വെടിവയ്പ്പ് നടത്തിയത്. വിജയ്‌ ഡോൺ ആണെന്ന പേരില് അറസ്റ്റ് ചെയ്യപ്പെട്ടു. നാരങ്ങിനും ബാക്കിയുല്ലവര്ക്കും ഇത് ഡോൺ അല്ല എന്ന വിചാരം വന്നു. വിജയ്‌ അവരുടെ കയ്യില്ന്നിന്നും രക്ഷപ്പെട്ടു റോമയെ കണ്ടുമുട്ടി.

ഡിസ്ക് ജസ്ജീത്ത് മോഷ്ടിച്ചിരുന്നു. അയാളോട് തിരിച്ചുതരാൻ ആവശ്യപ്പെട്ട് ഫോൺ വന്നു. അയാള് പറഞ്ഞ വിലാസത്തിൽ പോയപ്പോൾ അവിടെ ദീസില്വയെ കണ്ടു. അത് ശരിക്കും ദീസില്വ ആയിരുന്നില്ല. സിന്ഘനിയയുടെ സത്രുയായിരുന്ന വർധാൻ അയിരുന്നു. അയാളുടെ അടുത്തു ദീപു ഉണ്ടായിരുന്നു. ജസ്ജീത്തിന്റെ മകൻ ആണെന്നു അറിഞ്ഞപ്പോൾ തട്ടിക്കൊണ്ട്പോയതാണ്. ജസ്ജീത്തും ദീപുവും ഒരു വിധത്തിൽ രക്ഷപ്പെട്ടു പോകുമ്പോൾ വിജയിനെ കണ്ടു. ജസ്ജീത്തും വിജയും സംഘർഷത്തിൽ ഏർപ്പെടുന്നു. ദീപു അവരെ പിന്തിരിപ്പിച്ചു. വിജയുടെ പ്ലാൻ പ്രകാരം വർധാനെ വീഴ്ത്താനുള്ള ശ്രമം ഫലിച്ചു എന്നതിന്റെ ഫലമായി വിജയും വർധാനും സംഘർഷത്തിൽ ഏർപ്പെടുന്നു. വര്ധാൻ അറസ്റ്റ് ചെയ്യപ്പെടുന്നു . വിജയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന സമയം ഡോൺ റോമയോട് പറഞ്ഞ ഒരു രഹസ്യവാക്ക് വിജയ്‌ പറയുന്നു. അതോടെ ആ സത്യം മനസ്സിലായി. ഡോൺ ആയിരുന്നു വിജയ്‌ ആയി വന്നത്. ഹോസ്പിറ്റലിൽ ഡോണിന്റെ പരുക്കേറ്റ മുറിവുകൾ വിജയുടെ ശരീരതിൽ ഉണ്ടാക്കാൻ ഉള്ള തീരുമാനം ഉണ്ടായിരുന്ന സമയത്ത് ഡോൺ വിജയുടെ മുറിയിൽ മാറി കിടന്നു . അതിനുമുന്ബ് ഡി ദില്വയും വിജയും സംസാരിച്ചത് മുഴുവൻ കേട്ടിട്ടാണ് ഡോൺ തന്റെ ദൗത്യം തുടർന്നത് .

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Don - The Chase Begin Again". ശേഖരിച്ചത് 2010 December 26. 
  2. "Top Lifetime Grossers Worldwide". Boxofficeindia.com. ശേഖരിച്ചത് 2010 December 26. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]