ഡോളി അലുവാലിയ
Dolly Ahluwalia | |
|---|---|
| തൊഴിൽ(s) | Costume designer, actress |
| സജീവ കാലം | 1993–present |
| അവാർഡുകൾ | Full list |
ഒരു ഇന്ത്യൻ നടിയും കോസ്റ്റ്യൂം ഡിസൈനറുമാണ് ഡോളി അലുവാലിയ.[1] 2001 ൽ ഡോളിക്ക് സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. 3 ഫിലിംഫെയർ അവാർഡുകളും മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളുമാണ് അവർ നേടിയത്, ബാൻഡിറ്റ് ക്വീൻ (1993), ഹൈദർ (2014) എന്നീ ചിത്രങ്ങൾക്ക് മികച്ച കോസ്റ്റ്യൂം ഡിസൈൻ അവാർഡുകൾ, തുടർന്ന് വിക്കി ഡോണർ(2012) എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടി എന്ന നിലയിലും അവർക്ക് അവാർഡ് ലഭിച്ചു.[2]
കരിയർ
[തിരുത്തുക]നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് 1979ൽ ഡോളി ബിരുദം നേടി. നാടകത്തിന് വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്താണ് ഡോളി തന്റെ കരിയർ ആരംഭിച്ചത്. അതിനുശേഷം 1993 ൽ ശേശേഖർ കപൂർ സംവിധാനം ചെയ്ത ബാൻഡിറ്റ് ക്വീൻ എന്ന ചിത്രത്തിലൂടെ അവർ ചലച്ചിത്ര ജീവിതം ആരംഭിച്ചു. ആ സിനിമയിലെ പ്രവർത്തനത്തിന് മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള ആദ്യ ദേശീയ ചലച്ചിത്ര അവാർഡ് നേടി.[3] അതിനുശേഷം വിശാൽ ഭരദ്വാജ് പോലുള്ള ശ്രദ്ധേയ സംവിധായകർക്കായി ദി ബ്ലൂ അംബ്രെല്ല (2005), ഓങ്കാര (2006), ബ്ലഡ് ബ്രദേഴ്സ് (2007), കമിനി (2009), ഹൈദർ (2014) എന്നീ ചിത്രങ്ങളിലെ വസ്ത്രരൂപകൽപ്പന ചെയ്തു.[4] ലവ് ആജ് കൽ (2009), ലവ് ഷുവ് തേ ചിക്കൻ ഖുറാന (2012), രാകേഷ് ഓംപ്രകാശ് മെഹ്റ ഭാഗ് മിൽഖാ ഭാഗ് (2013) തുടങ്ങിയ മുഖ്യധാരാ ബോളിവുഡ് ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.[5]
ചലച്ചിത്രങ്ങൾ
[തിരുത്തുക]കോസ്റ്റ്യൂം ഡിസൈനർ
[തിരുത്തുക]| വർഷം | സിനിമ |
|---|---|
| 1993 | ബാൻഡിറ്റ് ക്വീൻ |
| 2006 | ഓംകാര |
| 2005 | വാട്ടർ |
| 2005 | ദി ബ്ലൂ അംബ്രല്ല |
| 2007 | ആജാ നാച്ലെ |
| ബ്ലഡ് ബ്രദേഴ്സ് | |
| 2009 | ലവ് ആജ് കൽ |
| കാമിനി | |
| 2011 | റോക്ക്സ്റ്റാർ |
| 2012 | ലവ് ഷുവ് തേ ചിക്കൻ ഖുറാന |
| മിഡ്നൈറ്റ്സ് ചിൽഡ്രൻ | |
| 2013 | ഭാഗ് മിൽഖാ ഭാഗ് |
| 2014 | ഹൈദർ |
| 2017 | റങ്കൂൺ |
നടി
[തിരുത്തുക]| വർഷം. | തലക്കെട്ട് | റോൾ |
|---|---|---|
| 1995 | അമ്മ ആന്റ് ഫാമിലി (ടിവി പരമ്പര) | |
| 2003 | മുദ്ദാ-ദി ഇഷ്യൂ | |
| 2005 | യാഹൻ | |
| 2005 | വാട്ടർ | |
| 2005 | ദി ബ്ലൂ അംബ്രല്ല | |
| 2009 | ആലൂ ചാറ്റ് | ബീജി |
| 2011 | ഏക് നൂർ | |
| 2012 | വിക്കി ഡോണർ | ഡോളി അറോറ |
| 2012 | ലവ് ഷുവ് തേ ചിക്കൻ ഖുറാന | ബുജി |
| 2013 | സാദി ലവ് സ്റ്റോറി (പഞ്ചാബി) | ശ്രീമതി ബ്രാർ |
| 2013 | ബജാതേ റാഹോ | ജസ്ബീർ ബവേജ |
| 2013 | യേ ജവാനി ഹേ ദിവാനി | സിംറാൻ തൽവാർ |
| 2019 | ബദ്നം ഗാലി | ബുജി |
| 2019 | ആക്സോൺ | നാണി. |
| 2020 | ദൂരദർശൻ | ദർശൻ കൌർ |
| 2021 | ബെല്ലി ബോട്ടം | രവി മൽഹോത്ര |
| 2023 | ഛത്രിവാലി | ധിൻഗ്ര ആന്റി |
| 2023 | താങ്ക്സ് ഫോർ കമിംഗ് | കിഷോരി കപൂർ |
| 2024-2025 | ലവ്ലി ലോല്ല | ശകുംതലാ ചൌള |
| 2025 | സീതാരേ സമീൻ പർ | പ്രീതോ [6] |
| 2025 | സൺ ഓഫ് സർദാർ 2 | ബേബെ |
| കലോറി | ഗുർദീപ് | |
| ദി ഗ്രേറ്റ് ഷംസുദ്ദീൻ ഫാമിലി | ആസിയ |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ Drama - Costume Design Archived 24 നവംബർ 2007 at the Wayback Machine || Sangeet Natak Akademi Official listings.
- ↑ "Dolly Ahluwalia dresses up Shahid Kapoor in 'Haider'". The Times of India. 7 February 2014. Retrieved 24 August 2014.
- ↑ "Dolly Ahluwalia gets nostalgic about Bandit Queen". The Indian Express. 2 July 2013. Retrieved 26 July 2013.
- ↑ "Dolly Ahluwalia dresses up Shahid Kapoor in 'Haider'". The Times of India. 7 February 2014. Retrieved 24 August 2014."Dolly Ahluwalia dresses up Shahid Kapoor in 'Haider'". The Times of India. 7 February 2014. Retrieved 24 August 2014.
- ↑ "I'm a costume designer first: Dolly Ahluwalia". Hindustan Times. 26 July 2013. Archived from the original on 25 December 2013. Retrieved 26 July 2013.
- ↑ "In Pictures: Aamir Khan Clicked Ahead Of Sitaare Zameen Par's Release | Filmfare.com". www.filmfare.com (in ഇംഗ്ലീഷ്). Retrieved 2025-06-07.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡോളി അലുവാലിയ
- ബോളിവുഡ് ഹംഗാമയിൽ നിന്ന് ഡോളി അലുവാലിയ