ഡോണ റീഡ്
ഡോണ റീഡ് | |
---|---|
ജനനം | Donna Belle Mullenger ജനുവരി 27, 1921 Denison, Iowa, U.S. |
മരണം | ജനുവരി 14, 1986 | (പ്രായം 64)
അന്ത്യ വിശ്രമം | Westwood Village Memorial Park Cemetery |
തൊഴിൽ | Actress |
സജീവ കാലം | 1941–1985 |
ജീവിതപങ്കാളി(കൾ) | Tony Owen
(m. 1945; div. 1971)Grover Asmus (m. 1974) |
കുട്ടികൾ | 4 |
ഡോണ റീഡ് (ഡോണ ബെല്ലെ മല്ലെൻഗർ, ജനുവരി 27, 1921, ജനുവരി 14, 1986) ഒരു അമേരിക്കൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയും നിർമ്മാതാവുമായിരുന്നു. അവരുടെ 40 ലധികം വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിനിടയിൽ 40-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഫ്രാങ്ക് കാപ്രയുടെ 1946 ലെ ചിത്രമായിരുന്ന ഇറ്റ്സ് എ വണ്ടർഫുൾ ലൈഫിലെ മേരി ഹാച്ച് ബെയ്ലി എന്ന കഥാപാത്രമാണ് അവരെ പ്രേക്ഷകരുടെയിടയിൽ സുപരിചിതയാക്കിയത്. 1953 ൽ, ഫ്രം ഹിയർ ടു എറ്റേണിറ്റി എന്ന യുദ്ധ ചിത്രത്തിലെ ലോറേൻ ബർക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡ് ലഭിക്കുകയുണ്ടായി.
ഡോണ ബെല്ലെ മല്ലെൻഗർ എന്ന പേരിൽ ഹാസെൽ ജയിൻ (മുമ്പ്, ഷൈവ്സ്, ജീവിതകാലം : ജൂലൈ 16, 1899 - ജൂലൈ 17, 1975), വില്ല്യം റിച്ചാർഡ് മല്ലെൻഗർ (ജൂലൈ 4, 1893 - ജൂലൈ 15, 1981) എന്നിവരുടെ പുത്രിയായി ഐയവയിലെ ഡെനിസണു സമീപമുള്ള ഒരു ഫാമിലാണ് ഡോണ ജനിച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ "Donna Reed Biography (1921–1986)". Film Reference. Retrieved December 6, 2015.